20 May 2008

പ്രോപ്പര്‍ട്ടി ഹൗസ് യു. എ. ഇ. യില്‍ ആരംഭിച്ചു

ഒരു ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ദുബായിലും അജ്മാനിലും വിവിധ പദ്ധതികള്‍ ആരംഭിക്കുമെന്ന് കമ്പനി എം.ഡി മുഹമ്മദ് നാസിര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളിലും പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നിര്‍മ്മാണ മേഖലിയില്‍ പ്രോപ്പര്‍ട്ടി ഹൗസ് അധികം വൈകാതെ തന്നെ പദ്ധതികള്‍ തുടങ്ങും. അടുത്ത രണ്ട് വര്‍ഷത്തിനകം മേഖലയിലെ പ്രധാന അഞ്ച് നിര്‍മ്മാണ കമ്പനികളില്‍ ഒന്നായി മാറുകയാണ് പ്രോപ്പര്‍ട്ടി ഹൗസിന്‍റെ ലക്ഷ്യം. കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ സുജില്‍ ബോസ്, ജനറല്‍ മാനേജര്‍ അമിത് കൊച്ചാര്‍, കിം സങ്ക്ദോല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്