30 October 2008

ദുബായ് മാളിന്‍റെ ഉദ്ഘാടനം മാറ്റിവച്ചു

ദുബായ് മുഴുവന്‍ ആകാംഷയോടെ കാത്തിരുന്ന ദുബായ് മാളിന്‍റെ ഉദ്ഘാടനം മാറ്റിവച്ചു.ഇന്ന് നടക്കാനിരുന്ന ഉദ്ഘാടനമാണ് നവംബര്‍ നാലാം തിയ്യതിയിലേക്ക് മാറ്റിയത്. അവസാന വട്ട ഒരുക്കങ്ങള്‍ക്കായാണ് ഉദ്ഘാടനം നാലാം തിയ്യതിയിലേക്ക് മാറ്റിയതെന്ന് നിര്‍മ്മാതാക്കളായ എംമ്മാര്‍ പ്രോപ്പര്‍ട്ടീസ് പറഞ്ഞു. ഇതു രണ്ടാം തവണയാണ് ദുബായ് മാളിന്‍റെ ഉദ്ഘാടനം മാറ്റിവക്കുന്നത്. യുഎഇയിലെ തന്നെ ഏറ്റവു വലിയ മാളുകളില്‍ ഒന്നാണ് ദുബായ് മാള്‍.

0അഭിപ്രായങ്ങള്‍ (+/-)



29 October 2008

ഖിംജീസ് മാര്‍ട്ടിന്‍റെ ഒമാനിലെ പതിനഞ്ചാമത് ശാഖ

ഖിംജീസ് മാര്‍ട്ടിന്‍റെ ഒമാനിലെ പതിനഞ്ചാമത് ശാഖ വാദി അല്‍ കബീറില്‍ പ്രവര്‍ത്തനമാരംഭിച്ചു. 30,000 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഉള്ള പുതിയ ശാഖയുടെ ഉദ്ഘാടനം ഖിംജീസ് മാര്‍ട്ടിന്‍റെ ഡയറക്ടര്‍ കനക് ജി.ഖിംജി നിര്‍വ്വഹിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ഗാര്‍ഡന്‍ റസ്റ്റോറന്‍റ് ദുബായിലും പ്രവര്‍ത്തനം ആരംഭിക്കുന്നു.

ഖത്തര്‍ കേന്ദ്രമായ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പായ ഗാര്‍ഡന്‍ റസ്റ്റോറന്‍റ് ദുബായിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ യൂനുസ് സലീം വാപ്പാട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. വ്യാഴാഴ്ച രാത്രി 7.30 ന് എന്‍.എം.സി ഗ്രൂപ്പ് എം.ഡിയും സി.ഇ.ഒയുമായ ഡോ. ബി.ആര്‍ ഷെട്ടി ഉദ്ഘാടനം ചെയ്യും. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി മുഖ്യാതിഥി ആയിരിക്കും. വിവിധ തരം ദോശകള്‍ക്കായി പ്രത്യേക വിഭാഗവും ഇതിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് ബിനീഷ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് അബ്രഹാം, ഷെഫ് ജുബീഷ്, ഡോണി തോമസ് എന്നിവരും പങ്കെടുത്തു. വ്

0അഭിപ്രായങ്ങള്‍ (+/-)



26 October 2008

ഖത്തര്‍ മീഡിയ എക്സ് പോ 2008 ഡിസംബറില്‍

ലോകമെമ്പാടുമുള്ള മാധ്യമ-പരസ്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന ഖത്തര്‍ മീഡിയ എക്സ് പോ 2008 ഡിസംബറില്‍ നടക്കും. 14 മുതല്‍ 17 വരെ ദോഹയിലാണ് പ്രദര്‍ശനം. ഖത്തറിലെ ദാര്‍ അല്‍ ഷ്റാക്ക് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് എക്സ് പോ നടക്കുക. മാധ്യമ സെമിനാറുകളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



25 October 2008

എമിറേറ്റ്സ് എയര്‍ ലൈന്‍ രണ്ടാമത്തെ എയര്‍ ബര്‍ എ 380 സൂപ്പര്‍ ജംബോ വിമാനം സ്വന്തമാക്കി.

ദുബായിയുടെ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയര്‍ ലൈന്‍ രണ്ടാമത്തെ എയര്‍ ബര്‍ എ 380 സൂപ്പര്‍ ജംബോ വിമാനം സ്വന്തമാക്കി. ഇരു നിലകകളുള്ള ഈ കൂറ്റന്‍ വിമാനം ഇന്നലെ ഉച്ചയ്കഴിഞ്ഞ് 3.30 നാണ് ദുബായിലെത്തിയത്.

പരിശോധനകളെല്ലാം നടത്തിയതിന് ശേഷം ഈ മാസം 27 ഈ വിമാനം സര്‍വീസ് തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ജൂലൈയിലാണ് ആദ്യ എ 380 വിമാനം വാങ്ങിയത്.

0അഭിപ്രായങ്ങള്‍ (+/-)



23 October 2008

എച്ച്ഡിഎഫ്സി തങ്ങളുടെ ആദ്യ വിദേശ ശാഖ ബഹ്‍‍റൈനില്‍ തുടങ്ങി.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി തങ്ങളുടെ ആദ്യ വിദേശ ശാഖ ബഹ്‍‍റൈനില്‍ തുടങ്ങി. 25 അംഗങ്ങളുമായി ശക്തമായ സംവിധാനത്തോടെയാണ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിട്ടുളളത്.

0അഭിപ്രായങ്ങള്‍ (+/-)



ഒട്ടകപ്പാല്‍ ഉപയോഗിച്ചുള്ള ചോക്കളേറ്റ് ദുബായിലെ വിപണിയിലെത്തി.

ഒട്ടകപ്പാല്‍ ഉപയോഗിച്ചുള്ള ചോക്കളേറ്റ് ദുബായിലെ വിപണിയിലെത്തി. പ്രമുഖ ചോക്കളേറ്റ് നിര്‍മ്മാതാക്കളായ അല്‍ നസ്സ്മ യുണൈറ്റഡാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഒട്ടകപ്പാല്‍ ഉപയോഗിച്ചുള്ള ചോക്കളേറ്റ് വിപണിയിലെത്തുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



ഡയമണ്ട് ബ്രാന്‍ഡ് ഒമാനില്‍ പുറത്തിറക്കി.

ഗള്‍ഫ് മേഖലയിലെ പ്രമുഖ ജ്വല്ലറിയായ ദമാസ്, ഇന്ത്യന്‍ ഉത്പന്നമായ ഫറാ കളക്ഷന്‍റെ ഡയമണ്ട് ബ്രാന്‍ഡ് ഒമാനില്‍ പുറത്തിറക്കി. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ഫറാ കളക്ഷന്‍റെ പ്രത്യേകത. ദമാസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തംജീദ് അബ്ദുല്ല, ഫറാന വോഹ്റ, രജീഷ് ഗോവിന്ദ് എന്നിവര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ഇലക്ട്രോണിക് ഷെല്‍ഫ് ലേബലുകള്‍ യു.എ.ഇ വിപണിയില്‍ പുറത്തിറക്കി

സുപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമായി ഇലക്ട്രോണിക് ഷെല്‍ഫ് ലേബലുകള്‍ യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. സ്വീഡനിലെ പ്രൈസര്‍ കമ്പനിയാണ് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള ഈ ലേബലുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

ഇതാദ്യമായാണ് ഇലക്ട്രോണിക് പ്രൈസ് ലേബലുകള്‍ യു.എ.ഇ പുറത്തിറക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിക്ലാസ് ക്ലിസ്റ്റര്‍, നൈനാന്‍ കുര്യന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



22 October 2008

സേവനം ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുന്നു

യു.എ.ഇയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ സേവനം ആലപ്പുഴയില്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കുന്നു. ശ്രീനാരായണ-സേവനം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആ‍ന്‍ഡ് ടെക് നോളജിയുടെ ശിലാസ്ഥാപനം മുഹമ്മയില്‍ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് കോളേജ് ആരംഭിക്കും. സേവനം അംഗങ്ങള്‍ ഡയറക്ടര്‍മാരായ എഞ്ചിനീയറിംഗ് കോളേജില്‍ വിദേശ മലയാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



ഫറാ കളക്ഷന്‍റെ ഡയമണ്ട് ബ്രാന്‍ഡ് ഒമാനില്‍ പുറത്തിറക്കി.

ഗള്‍ഫ് മേഖലയിലെ പ്രമുഖ ജ്വല്ലറിയായ ദമാസ്, ഇന്ത്യന്‍ ഉത്പന്നമായ ഫറാ കളക്ഷന്‍റെ ഡയമണ്ട് ബ്രാന്‍ഡ് ഒമാനില്‍ പുറത്തിറക്കി. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ഫറാ കളക്ഷന്‍റെ പ്രത്യേകത. ദമാസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ തംജീദ് അബ്ദുല്ല, ഫറാന വോഹ്റ, രജീഷ് ഗോവിന്ദ് എന്നിവര്‍ പുറത്തിറക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



സൗജന്യ സ്ക്രീനിംഗ് പരിശോധന

ദേരദുബായിലെ അലി മെഡിക്കല്‍ സെന്‍റര്‍ കുട്ടികളിലെ ആസ്മ നിര്‍ണ്ണയം സംഘടിപ്പിക്കുന്നു. നവംബര്‍ 14 വരെ സൗജന്യ സ്ക്രീനിംഗ് പരിശോധന സംഘടിപ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2246566 എന്ന നമ്പറില്‍ വിളിക്കണം.

0അഭിപ്രായങ്ങള്‍ (+/-)



19 October 2008

ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ദുബായില്‍ ഓഫീസ് ആരംഭിച്ചു.

ഇന്ത്യയിലെ പ്രശസ്ത റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കളായ ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ദുബായില്‍ ഓഫീസ് ആരംഭിച്ചു. ഗ്രൂപ്പിന്‍റെ ആദ്യ അന്താരാഷ്ട്ര ഓഫീസാണ് ബര്‍ദുബായ് ബാങ്ക് സ്ട്രീറ്റിലെ ആട്രിയം സെന്‍ററില്‍ ആറംഭിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത ചടങ്ങില്‍ കമ്പനി സി.എം.ഡി എം.ആര്‍ ജയശങ്കര്‍, ജനറല്‍ മാനേജര്‍ ഇന്ദ്രാണി ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചിയില്‍ അടുത്തു തന്നെ തങ്ങളുടെ പ്രൊജക്റ്റ് ആരംഭിക്കുമെന്ന് എം.ആര്‍ ജയശങ്കര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



എംകേ ഗ്രൂപ്പിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റ് അലൈനില്‍

എംകേ ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് അലൈനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നൂ സനയ്യയിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ 11 ഓടെ യാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി തുറന്ന് കൊടുത്തത്. എംകേ ഗ്രൂപ്പിന്‍റെ 71 മത് സംരംഭമാണിതെന്നും പുതിയ മാളുകള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും എംകേ ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



മലബാര്‍ ഗോള്‍ഡിന്‍റെ അലൈന്‍ ഷോറൂം തുടങ്ങി

മലബാര്‍ ഗോള്‍ഡിന്‍റെ മിഡില്‍ ഈസ്റ്റിലെ മൂന്നാമത് ഷോറൂം അലൈനില്‍ ആരംഭിച്ചു. അലൈന്‍ സനയ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഷോറൂം വ്യവസായ പ്രമുഖന്‍ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദും പരിപാടിയില്‍ സംബന്ധിച്ചു.
മലബാര്‍ ഗോള്‍ഡിന്‍റെ രണ്ട് ഷോറൂമുകള്‍ കൂടി ഈ മാസം ഉദ്ഘാടനം ചെയ്യും. പ്രമുഖ നടി ഹേമമാലിനിയാണ് ബര്‍ദുബായില്‍ ആരംഭിക്കുന്ന ഷോറൂം ഉദ്ഘാടനം ചെയ്യുക.

0അഭിപ്രായങ്ങള്‍ (+/-)



18 October 2008

ദ തൃശൂരിയന്‍സ് യു.എ.ഇയില്‍

തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പ്രൊഫഷണലുകളുടേയും ബിസിനസ്മാന്‍മാരുടേയും കൂട്ടായ്മയായ ദ തൃശൂരിയന്‍സ് യു.എ.ഇയില്‍ രൂപീകരിച്ചു. ദുബായ് രാജഗിരി ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ വെബ് സൈറ്റിന്‍റെ ഉദ്ഘാടനവും നടന്നു. സുധീര്‍ ഗോപി അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)



16 October 2008

ബാംഗളൂര്‍ പ്രോപ്പര്‍ട്ടി എക്സ് പോ ഇന്ന് ദുബായില്‍ ആരംഭിക്കും

ബാംഗളൂര്‍ പ്രോപ്പര്‍ട്ടി എക്സ് പോ ഇന്ന് മുതല്‍ ദുബായില്‍ ആരംഭിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ന് വൈകീട്ട് ആറിന് ദേര ദുബായിലെ റിനൈസന്‍സ് ഹോട്ടലില്‍ കോണ്‍സുല്‍ പാര്‍ത്ഥ റേ ഉദ്ഘാടനം ചെയ്യും.

കര്‍ണാടകത്തില്‍ നിന്നുള്ള 21 നിര്‍മ്മാണ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.

0അഭിപ്രായങ്ങള്‍ (+/-)



ഫെഡറല്‍ ബാങ്ക് എന്‍.ആര്‍.ഐ മീറ്റ്

ഫെഡറല്‍ ബാങ്ക് കുവൈറ്റില്‍ എന്‍.ആര്‍.ഐ മീറ്റ് സംഘടിപ്പിച്ചു. ബഹ്റിന്‍ എക്സ് ചേ‍ഞ്ച് കുവൈറ്റിന്‍റെ സഹകരണത്തോടെയാണ് മീറ്റ് സംഘടിപ്പിച്ചത്. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബി.ഇ.സി ഡയറക്ടര്‍ ടൈറ്റസ്, ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ വേണു ഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



മാജിദ് അല്‍ ഫുത്തൈം ജെ.സി.ബി ഫിനാന്‍സ്

യു.എ.ഇയിലെ മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പും ജപ്പാനില്‍ നിന്നുള്ള ഓറിക്സ് കോര്‍പ്പറേഷന്‍, ജെസിബി ഇന്‍റര്‍നാഷണല്‍ എന്നിവയും സംയുക്തമായി പുതിയ ഫിനാന്‍സ് കമ്പനി ആരംഭിച്ചു.

മാജിദ് അല്‍ ഫുത്തൈം ജെ.സി.ബി ഫിനാന്‍സ് എന്ന ഈ കമ്പനിയുടെ ആദ്യ ഉത്പന്നമായി ക്രെഡിറ്റ് കാര്‍ഡ് യു.എ.ഇയില്‍ പുറത്തിറക്കി. ദുബായ് മദീനത്ത് ജുമേറയില്‍ നടന്ന ചടങ്ങിലാണ് നജം ജെസിബി ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയത്. ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ഈ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



14 October 2008

ബാങ്കിംഗ് അടിത്തറ ശക്തമാണെന്ന് കുവൈറ്റ് ധന മന്ത്രാലയം

കുവൈറ്റ് ബാങ്കിംഗ് സ്ഥാപനങ്ങളുടെ ബാങ്കിംഗ് അടിത്തറ ശക്തമാണെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. വേണ്ടി വന്നാല്‍ കുവൈറ്റിലെ ബാങ്കിംഗ് മേഖലയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ട സാഹചര്യം കുവൈറ്റില്‍ ഇല്ലെന്നും മന്ത്രാലയം പറയുന്നു.

0അഭിപ്രായങ്ങള്‍ (+/-)



അലോ അലോ - ഡു

യു,എ,ഇയിലെ സാധാരണക്കാരായ തൊഴിലാളികള്‍ക്കായി അലോ എന്ന പേരില്‍ പുതിയ മൊബൈല്‍ സര്‍വീസ് ആരംഭിച്ചു. പെര്‍മനന്‍റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്സിന്‍രെ സഹകരണത്തോടെ ടെലികോം കമ്പനിയായ ഡു വാണ് തൊഴിലാളികള്‍ക്ക് മാത്രമായുള്ള ഈ മൊബൈല്‍ സര്‍വീസ് പ്രഖ്യാപിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



08 October 2008

ഏജന്‍സികള്‍ക്കുള്ള പുരസ്ക്കാര വിതരണം ദോഹയില്‍ നടന്നു

എയര്‍ ഇന്ത്യ- എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ഖത്തറിലെ മികച്ച ഏജന്‍സികള്‍ക്കുള്ള പുരസ്ക്കാര വിതരണം ദോഹയില്‍ നടന്നു. 10 ഏജന്‍സികള്‍ക്കാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, പശ്ചിമേഷ്യയിലെ എയര്‍ ഇന്ത്യയുടെ എക്സികുട്ടീവ് ഡയറക്ടര്‍ എഫ്.ഡി വര്‍ധന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് ഗേറ്റ്, സലാലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് ഒമാനിലെ സലാലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിനിമാ നടന്‍ ഇന്നസെന്‍റ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗള്‍ഫ് ഗേറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീര്‍ ഹുസൈന്‍, ഒമാന്‍ ഓപ്പറേഷന്‍സ് മാനേജര്‍ ലിഗേഷ്, മുഹമ്മദ് ബിന്‍ അലി ബിന്‍ സഅലം അല്‍ അജ്മി, എച്ച്.എം ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കനേഡിയന്‍ ടെക് നോളജിയുടെ പിന്‍ബലത്തില്‍ ആധുനിക ഫാഷന് അനുയോജ്യമായ രീതിയിലുള്ള ഹെയര്‍ സ്റ്റൈലുകളാണ് ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് ഒരുക്കുന്നതെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു

0അഭിപ്രായങ്ങള്‍ (+/-)



06 October 2008

യു.എ.ഇ. എക്സ്ചേഞ്ച് മണി മജ് ലിസ് ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 75 വിജയികള്‍

അബുദാബി : റമദാന്‍ എട്ട് മുതല്‍ രണ്ടു മാസ കാലത്തേയ്ക്ക് യു. എ. ഇ. എക്സ്ചേഞ്ച് ഏര്‍പ്പെടുത്തിയ “മണി മജ് ലിസ്” പ്രമോഷന്റെ ആദ്യ ദ്വൈവാര നറുക്കെടുപ്പില്‍ 50 പേര്‍ക്ക് ഗോള്‍ഡ് വൌച്ചറുകളും 25 പേര്‍ക്ക് ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനമായി ലഭിച്ചു. മൊത്തം 30,000 ഡോളറിന്റെ സ്വര്‍ണ്ണ വൌച്ചറുകളും ഒന്നര ലക്ഷം ഡോളര്‍ മൂല്യമുള്ള ക്യാഷ് ബാക്ക് വൌച്ചറുകളും സമ്മാനം നല്‍കുന്ന “മണി മജ് ലിസ്” പ്രമോഷന്‍ പദ്ധതിയുടെ മെഗാ സമ്മാനം അജ്മാന്‍ മര്‍മ്മൂക്ക സിറ്റിയില്‍ കായദ് ഗ്രൂപ്പ് വക ഒരു ഫ്രീ ഹോള്‍ഡ് അപ്പാര്‍ട്ട്മെന്റ് ആണ്.




ഷാര്‍ജ സെയ്ഫ് സോണിലെ യു. എ. ഇ. എക്സ്ചേഞ്ച് ശാഖയില്‍ നടന്ന ആദ്യ ദ്വൈവാര നറുക്കെടുപ്പിന് ഷാര്‍ജ സാമ്പത്തിക വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കി. യു. എ. ഇ. എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ്) വി. കെ. പൈ, എക്സിക്യൂട്ടിവ് മാനേജര്‍ ഗോപകുമാര്‍ ഭാര്‍ഗവന്‍ സന്നിഹിതരായിരുന്നു. പ്രമോഷന്‍ പദ്ധതി ബാധകമായ യു. എ. ഇ., ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വിജയികളുടെ പട്ടികയില്‍ ഉണ്ട്.




നവംബര്‍ ആറ് വരെ കാലയളവില്‍ മൂന്ന് രാജ്യങ്ങളിലെയും യു. എ. ഇ. എക്സ്ചേഞ്ച് ശാഖകളിലൂടെ പണം അയയ്ക്കുന്നവരെ ആണ് ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുപ്പിയ്ക്കുക. ബില്‍ പെയ്മെന്റ്സ് ഉള്‍പ്പടെ എല്ലാ തരം ഇടപാടുകള്‍ക്കും പ്രമോഷനില്‍ പങ്കാളിത്തം ലഭിയ്ക്കും. യു. എ. ഇ. യില്‍ നിന്നുള്ള ഇടപാടുകളുടെ നമ്പര്‍ 2181 (ഇത്തിസലാത്ത്), 2201 (ഡു) എന്നിവ മുഖേന എസ്. എം. എസ്. ചെയ്യുമ്പോഴാണ് നറുപ്പെടുപ്പിന് യോഗ്യത നേടുക. ആഭരണ്‍ ജ്വല്ലറി, ഐ. ഡി. ബി. ഐ. ബാങ്ക്, പഞ്ചാബ് നാഷണല്‍ എന്നിവര്‍ പദ്ധതിയില്‍ സഹകരിയ്ക്കുന്നുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്