31 January 2010

ഫാത്തിമ ഗ്രൂപ്പ് മെഗാ നറുക്കെടുപ്പിലെ വിജയികള്‍

ഫാത്തിമ ഗ്രൂപ്പ് മെഗാ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. ഗ്രൂപ്പ് ചെയര്‍മാന്‍ ഇ.പി മൂസ ഹാജിയാണ് നാല് വിജയികള്‍ക്ക് ടോയോട്ട പ്രാഡോ, യാരിസ് എന്നിവയുടെ താക്കോലുകള്‍ കൈമാറിയത്. ചടങ്ങില്‍ എക്സികുട്ടീവ് ഡയറക്ടര്‍ ഇ.പി ഹമീദ്, ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷൈന്‍ ശിവപ്രസാദ്, ഷറൂഖ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



30 January 2010

സെനോറ യു.എ.ഇയില്‍ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചു

പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍ ഹൗസായ സെനോറ യു.എ.ഇയില്‍ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചു. ബര്‍ഷ, ഖിസൈസ് എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും അബുദാബി അല്‍ വാദ മാളിലുമായിരുന്നു പരിപാടി. സാരി, സല്‍വാര്‍ തുടങ്ങിയവയുടെ ഏറ്റവും പുതിയ മോഡലുകള്‍ ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിച്ചു. ഇന്‍ക്രഡിബിള്‍ ഇന്ത്യ ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് മൂന്ന് ദിവസങ്ങളിലായി സെനോറ ഫാഷന്‍ വീക്ക് സംഘടിപ്പിച്ചത്

0അഭിപ്രായങ്ങള്‍ (+/-)



23 January 2010

അല്‍ തമാമിന്റെ പുതിയ നിര്‍മ്മാണശാല അബുദാബിയില്‍

urlസൂപ്പര് മാര്ക്കറ്റ്, ഹോട്ടല് ഉപകരണ നിര്മ്മാണ രംഗത്തെ പ്രമുഖരായ അല് തമാം ടെക്നിക്കല് ട്രേഡിംഗിന്റെ രണ്ടാമത് ശാഖ അബുദാബിയില് പ്രവര്ത്തനം ആരംഭിച്ചു.

അബുദാബി മുസ്സഫ 26 ല് പ്രവര്ത്തനം ആരംഭിച്ച പുതിയ നിര്മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അബുദാബി സാമ്പത്തിക വകുപ്പിലെ ഉദ്യോഗസ്ഥനായ ജാസിം അബ്ദുള്ള നിര്വ്വഹിച്ചു

ഗള്ഫ് മേഖലയിലെ ഹോട്ടല്, സൂപ്പര് മാര്ക്കറ്റ് ഉപകരണ നിര്മ്മാണ് രംഗത്ത് കഴിഞ്ഞ 10 വര്ഷമായി സജീവ സാന്നിധ്യമാണ് അല് തമാം.

റസ്റ്റോറന്റ്, സൂപ്പര് മാര്ക്കറ്റ്, കഫ്റ്റേരിയ, ഗ്രോസറി, തുടങ്ങിയ ഇടങ്ങളിലെ സ്ഥലലഭ്യതക്കനുസരിച്ച് അതിനോടിണങ്ങുന്ന ഉപകരണങ്ങള് നിര്മ്മിക്കുവാനും, സ്ഥാപിക്കുവാനും പ്രാപ്തിയുള്ള ജീവനക്കാര് അല് തമാമിന്റെ മാത്രം പ്രത്യേകതയാണ്.

ഇറ്റലി, തുര്ക്കി, ഇന്ത്യ, ചൈന, ഹോംഗോംങ്ങ്, സിറിയ തുടങ്ങിയ സ്ഥലങ്ങളില് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് പ്രധാനമായും അല് തമാം വിതരണം ചെയ്യുന്നത്.

ഷാര്ജ, ദുബായ്, എന്നിവ ഉള്പ്പടെ യു.എ.ഇ യിലെ എല്ലാ എമിറേറ്റുകളിലും അല് തമാമിന്റെ സേവനം ലഭ്യമാണ്. പുറമേ ഒമാന്, ആഫ്രിക്കന് രാജ്യങ്ങള്, പാക്കിസ്ഥാന്, ഇന്ത്യ എന്നിവിടങ്ങളിലും അല് തമാം സേവനങ്ങള് വാഗ്ദാനം ചെയ്യുന്നു.
സൂപ്പര് മാര്ക്കറ്റ്, ഗ്രോസറി മേഖലയിലെ പ്രധാനപെട്ട ഇനമായ സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കുന്നതില് അല് തമാം സവിശേഷ ശ്രദ്ധ കാണിക്കുന്നു

ഗള്ഫ് മേഖലയില് സേവനങ്ങള് വിപുലീകരിക്കുന്നതിന്റെ ഭാഗമായി മസ്കറ്റിലും ഖത്തറിലും ഉടന് നിര്മ്മാണ യൂണിറ്റുകള് ആരംഭിക്കുമെന്ന് അല് തമാം ടെകിനിക്കല് ട്രേഡിംഗ് വ്യത്തങ്ങള് പറഞ്ഞു

0അഭിപ്രായങ്ങള്‍ (+/-)



21 January 2010

അല്‍ തമാം ടെകിനിക്കല്‍ ട്രേഡിം ഗിന്റെ പുതിയ ശാഖ

റസ്റ്റോറന്റ്, ഗ്രോസറി ഉപകരണ നിരമ്മാണ
രം ഗത്തെ പ്രമുഖരായ അല്‍ തമാം ടെകിനിക്കല്‍ ട്രേഡിം ഗിന്റെ
പുതിയ ശാഖ നാളെ (22-01-2010 വെള്ളി ) അബുദാബിയില്‍ പ്രവര്ത്തനം ആരം ഭിക്കും .

മുസ്സഫ 26 ല്‍ തുടങ്ങുന്ന പുതിയ ശാഖ
ലൈസന്സിം ഗ് ഡിപ്പാര്ട്ട്മെന്റിലെ മുതിരന്ന ഉദ്യോഗസ്ഥനായ ജാസിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും .
വൈകിട്ട് 3.45 നാണ്‍ ചടങ്ങ്

കഴിഞ്ഞ 10 വര്ഷമായി ഗള്ഫ് മേഖലയിലെ ഹോട്ടല്, ഗ്രോസറി ഉപകരണ നിര്മ്മാണ രം ഗത്ത് സജീവമായുള്ള അല്‍ തമാമിന്റെ മുഖ്യകേന്ദ്രം ഷാരജയാണ്

0അഭിപ്രായങ്ങള്‍ (+/-)



06 January 2010

പുതു വത്സര ദിനത്തില്‍ ഫാക്കി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍

fakih-newyear-abdullakuttyദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാക്കി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍, പുതു വത്സര ദിനത്തില്‍ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ നടന്നു. മുഖ്യാതിഥി യായി കണ്ണൂര്‍ എം. എല്‍. എ. ശ്രീ. അബ്ദുള്ള ക്കുട്ടി പങ്കെടുത്തു.
 
ഫാക്കി ഗ്രൂപ്പിലെ സര്‍ഗ്ഗ ധനരായ കലാകാരന്മാര്‍ ഒരുക്കിയ വിവിധ കലാ പരിപാടികള്‍ അരങ്ങേറി. മിമിക്രി, മാപ്പിള പ്പാട്ട്, ഖവ്വാലി, മാജിക് ഷോ, അറബിക് ഡാന്‍സ്, ആഫ്രിക്കന്‍ ആദിവാസി നൃത്തം, നാടോടി നൃത്തം തുടങ്ങിയവയും, ചടുലങ്ങളായ നൃത്ത ചുവടുകളോടെ കൊച്ചു കൂട്ടുകാര്‍ അവതരിപ്പിച്ച ഹിന്ദി - മലയാളം സിനിമാറ്റിക് ഡാന്‍സും പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
നൂറ്റമ്പതോളം മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപന ത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ ശ്രീ. ഫാക്കി, കലാ പരിപാടികളില്‍ പങ്കെടുത്ത വര്‍ക്ക് സമ്മാനങ്ങളും തൊഴില്‍ മേഖലകളില്‍ മികവു തെളിയിച്ച വര്‍ക്ക് പുരസ്കാരങ്ങളും നല്‍കി ആദരിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



05 January 2010

ശീമാട്ടിയുടെ നൂറാം വാര്‍ഷികം

beena-kannanകേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥപനമായ ശീമാട്ടി സ്ഥാപിതമായിട്ട്‌ 100 വര്‍ഷം തികയുന്നു. അന്തരിച്ച വീരയ്യ റെഡ്യാര്‍ 1910ലാണ് ശീമാട്ടി ആലപ്പുഴയില്‍ ആരംഭിച്ചത്‌. എറണാകുളത്തും, കോട്ടയത്തും, തിരുവല്ലയിലും, ചങ്ങനശ്ശേരിയിലും ശാഖകള്‍ ഉള്ള സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥിയാണ് ബീന കണ്ണന്‍‌. മലയാളിയുടെ സാരി സങ്കല്‍പ്പങ്ങളിലേക്ക്‌ പുത്തന്‍ ട്രെന്‍ഡുകള്‍ കടന്നു വരുന്നതിന് നിര്‍ണ്ണായകമായ പങ്കാണ്‌ ബീനയുടെ നേതൃത്വത്തില്‍ ശീമാട്ടി നിര്‍വ്വഹിച്ചിട്ടുള്ളത്‌.
 
പ്രശസ്ത മോഡലുകളെ ഉള്‍പ്പെടുത്തി ക്കൊണ്ട്‌ ഡിസൈനര്‍ കൂടിയായ ബീനാ കണ്ണന്റേതടക്കം പ്രമുഖരുടെ സാരി ഡിസൈനുകളുടെ പ്രദര്‍ശനവും മറ്റ് വിപുലമായ ആഘോഷങ്ങളും വാര്‍ഷിക ത്തോടനുബ ന്ധിച്ച്‌ ശീമാട്ടിയില്‍ ഒരുക്കിയിട്ടുണ്ട്.
 
- എസ്. കുമാര്‍
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്