31 January 2009

സാപ്പിള്‍ പെര്‍ഫ്യൂം പ്രമോഷന്‍

സാപ്പിള്‍ പെര്‍ഫ്യൂം പ്രമോഷന്‍ പദ്ധതിയിലെ വിജയി അന്‍വര്‍ ഹുസൈന് ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ മിസ്തുബിഷി ലാന്‍സര്‍ സമ്മാനിച്ചു. ഷാര്‍ജ റോളയിലെ കെ.എം ട്രേഡിംഗില്‍ നടന്ന ചടങ്ങില്‍ സ്വിസ് അറേബ്യന്‍ പെര്‍ഫ്യൂംസ് ഗ്രൂപ്പ് സെയില്‍സ് ജനറല്‍ മാനേജര്‍ ഷിബു ചെറിയാന്‍ സമ്മാനദാനം നിര്‍വഹിച്ചു. ബ്രാന്‍ഡ് മാനേജര്‍ സരോഷ് മോയിന്‍, സെയില്‍സ് മാനേജര്‍ ഇഗ്നേഷ്യസ്, ഡിവിഷന്‍ മാനേജര്‍ ശിവാനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



29 January 2009

ഫാത്തിമയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷത്തിന്റെ വൌച്ചര്‍

ഫാത്തിമാ ഗ്രൂപ്പ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ നടത്തുന്ന വിന്‍റര്‍ പ്രമോഷന്‍റെ നറുക്കെടുപ്പിലൂടെ ഒന്നേകാല്‍ ലക്ഷം ദിര്‍ഹത്തിന്‍രെ വൗച്ചര്‍ നല്‍കാന്‍ മാനേജ് മെന്‍റ് തീരുമാനിച്ചു. ജനുവരി 29 മുതല്‍ മാര്‍ച്ച് 29 വരെ വിന്‍റര്‍ പ്രമോഷന്‍ നീണ്ടു നില്‍ക്കും. യു.എ.ഇയിലെ ഏതെങ്കിലും ഫാത്തിമ ഔട്ട് ലറ്റില്‍ നിന്ന് 50 ദിര്‍ഹത്തിന് സാധനങ്ങള്‍ വാങ്ങിയാല്‍ നറുക്കെടുപ്പില്‍ പങ്കാളിയാകാം.

0അഭിപ്രായങ്ങള്‍ (+/-)



സ് കൈ ജ്വല്ലറിയുടെ ഏറ്റവും പുതിയ രണ്ട് ശാഖകള്‍ കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സ് കൈ ജ്വല്ലറിയുടെ ഏറ്റവും പുതിയ രണ്ട് ശാഖകള്‍ കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈറ്റിലെ ഫഹേലിയിലെ ആദ്യ ശാഖ ഇന്ത്യന്‍ ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം കെ.ജി.എ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.ജി അബ്രഹാം നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. സ് കൈ ജ്വല്ലറിയുടെ അടുത്ത രണ്ട് ഷോറൂമുകള്‍ ദോഹയിലും ഷാര്‍ജയിലും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബാബു ജോണ്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



28 January 2009

ഹിന്ദ് രത്തന്‍ പുരസ്ക്കാരം സീതാ രാമന്

ദോഹാ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ ആര്‍. സീതാ രാമന് ഈ വര്‍ഷത്തെ ഹിന്ദ് രത്തന്‍ പുരസ്ക്കാരം സമ്മാനിച്ചു. മികച്ച സേവനത്തിനും നേട്ടങ്ങള്‍ക്കുള്ള അംഗീകാരം ആയും നല്‍കുന്ന ഈ പുരസ്ക്കാരം ജനുവരി 25ന് ഡല്‍ഹിയില്‍ നടന്ന 28‍ാമത് എന്‍. ആര്‍. ഐ. അന്താരാഷ്ട്ര കോണ്‍ഗ്രസില്‍ വെച്ചാണ് നല്‍കിയത്. എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യയുടെ പ്രസിഡന്റ് ഡോ. ഭീഷ്മ നാരായന്‍ സിങ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും എന്‍. ആര്‍. ഐ. വെല്‍ഫെയര്‍ സൊസൈറ്റി ഉപദേശക സമിതി അംഗവും ആയ ഡോ. ജി. വി. ഗി. കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുമതി അദ്ദേഹത്തിന് സമ്മാനിച്ചത്.




ചടങ്ങില്‍ പ്രമുഖ ബാങ്കിങ്, സാമ്പത്തിക, വിദ്യാഭ്യാസ വിദഗ്ദ്ധര്‍, വ്യവസായികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels:

0അഭിപ്രായങ്ങള്‍ (+/-)



27 January 2009

അറ്റ്‍ലാന്‍റാ ജുവലറി മെഗാഡ്രോ

ബഹ്റിനിലെ അറ്റ്‍ലാന്‍റാ ജുവലറി പ്രതിമാസ കൂപ്പണ്‍ നറുക്കെടുപ്പിന്‍റെ മെഗാഡ്രോ ബഹറിന്‍ കേരളീയ സമാജത്തില്‍ വച്ച് നടന്നു. മാസം തോറുമുള്ള പത്ത് ദിനാര്‍ നിക്ഷേപത്തിനുള്ള കൂപ്പണുകളാണ് നറുക്കെടുത്തത്. ഒരു ലക്‍സസ് കാര്‍, മൂന്ന് ടൊയോട്ട കാര്‍ ഉള്‍പ്പെടെ നാലാമത്തെ മെഗാ ഡ്രോയാണ് ഇത്. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറി. നിരവധി സ്വര്‍ണസമ്മാനങ്ങളും നല്‍കി.

0അഭിപ്രായങ്ങള്‍ (+/-)



25 January 2009

സ്കൈയുടെ 2 ഷോറൂമുകള്‍ കുവൈറ്റില്‍

സ് കൈ ജ്വല്ലറി ഗ്രൂപ്പിന്‍റെ രണ്ടു ഷോറൂമുകള്‍ കുവൈറ്റില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതോടെ സ് കൈ ജ്വല്ലറിക്കു 25 ശാഖകള്‍ ആയെന്ന് ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗ്ഗീസ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



24 January 2009

ബഹ്റൈനില്‍ മൂന്നാമത്തെ ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനി

ബഹ്റൈനില്‍ ബറ്റെല്‍ക്കോയ്ക്കും സെയ്നിനും ശേഷം മൂന്നാമത്തെ മൊബൈല്‍ ലൈസന്‍സ് സൗദി ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എസ്.ടി.സി നേടി. 230 ദശലക്ഷം ഡോളര്‍ ലേലത്തുക നല്‍കിയാണ് എസ്.ടി.സി ലൈസന്‍സ് നേടിയെടുത്തത്. ഇതിലൂടെ സൗദിയിലും ബഹ്റൈനിലും എസ്.ടി.സിയുടെ ഒരേ കണക്ഷന്‍ ഉപയോഗിക്കാം.

0അഭിപ്രായങ്ങള്‍ (+/-)



ദോഹ ബാങ്ക് ഗ്രീന്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി

ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്ക് പേപ്പര്‍ രഹിത ബാങ്കിംഗ് എന്ന സന്ദേശവുമായി ഗ്രീന്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി. നിലവിലുള്ള അക്കൗണ്ടുടമകള്‍ക്ക് ഗ്രീന്‍ ബാങ്കിംഗിലേക്ക് മാറ്റുമ്പോള്‍ 50 റിയാല്‍ കാഷ് ബാക്കായി നല്‍കുമെന്ന് ദോഹാ ബാങ്ക് സി.ഇ.ഒ ആര്‍.സീതാരാമന്‍ പറഞ്ഞു. മുഴുവന്‍ ബാങ്കിംഗ് ഇടപാടുകളും ഇന്‍റര്‍നെറ്റ്, ടെലിഫോണ്‍, എ.ടി.എം എന്നിവ വഴി മാത്രം നടത്താനുള്ള സൗകര്യമാണ് ഗ്രീന്‍ ബാങ്കിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



മര്‍സൂക്ക് അല്‍ ഷംലാല്‍ ആന്‍ഡ് സണ്‍സ് പേരു മാറ്റി

ഖത്തറിലെ മുന്‍നിര വാച്ച് വിതരണക്കാരായ മര്‍സൂക്ക് അല്‍ ഷംലാല്‍ ആന്‍ഡ് സണ്‍സ് ഇനി മുതല്‍ ക്രോണോ എന്ന പേരിലാകും അറിയപ്പെടുക. പുതിയ പേരിന്‍റെ പ്രഖ്യാപനവും വെബ് സൈറ്റ് പ്രകാശനവും ഷെയ്ഖ് ഫൈസല്‍ ബിന്‍ ക്വാസിം അല്‍ താനി നിര്‍വ്വഹിച്ചു. ക്രോണോ ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഷംലാല്‍, ജനറല്‍ മാനേജര്‍ കെ.വി.രാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



22 January 2009

മാര്‍സ് ഷോപ്പിംഗ് സെന്‍ററിന്‍റെ ഉത്സവകാല വില്‍പ്പന

മസ്ക്കറ്റിലെ മാര്‍സ് ഷോപ്പിംഗ് സെന്‍ററിന്‍റെ ഉത്സവകാല വില്‍പ്പനയോട് അനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയില്‍ ബംഗ്ലാദേശി സ്വദേശി ശാക്വില ബഷീര്‍ ഒന്നാം സ്ഥാനം നേടി. ടൊയോട്ട പ്രാഡോയാണ് സമ്മാനം. ഒമാന്‍ വാണിജ്യ മന്ത്രാലയ പ്രതിനിധി ആമിര്‍ അല്‍ ബലൂഷി, മാര്‍സ് മാനേജിംഗ് ഡയറക്ടരപ്‍ വി.ടി വിനോട് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



21 January 2009

ഇന്ന് മുതല്‍ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ്

ജിദ്ദയിലെ താജ് പോളി ക്ലിനിക് ഇന്ന് മുതല്‍ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 30 വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ രക്തസമ്മര്‍ദ്ദം, രക്തഗ്രൂപ്പ് നിര്‍ണയം, പ്രമേഹം എന്നിവയുടെ പരിശോധനകളും കുട്ടികള്‍ക്കുള്ള വാക്സിനേഷനും സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ഓരോ ദിവസവും പത്ത് പേര്‍ക്ക് വീതം ഒരു വര്‍ഷത്തെ സൗജന്യ പരിശോധന ഉള്‍പ്പടെ നിരവധി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മാനേജ് മെന്‍റ് അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



18 January 2009

125 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായെന്ന്

2008ല്‍ അബുദാബി നിക്ഷേപക സമിതിക്ക് 125 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടായെന്ന് സമിതിയിലെ സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. സാമ്പത്തിക സ്ഥിതിയില്‍, മേഖലയില്‍ ഇപ്പോള്‍ സൗദി അറേബ്യയ്ക്ക് പിന്നിലാണ് യുഎഇയുടെ സ്ഥാനം.

0അഭിപ്രായങ്ങള്‍ (+/-)



മിഡില്‍ ഈസ്റ്റിലെ തൊഴിലാളികളെ പിരിച്ചു വിടുന്നു.

ഡബ്യുഎസ് അറ്റ് കിന്‍സ് എന്ന നിര്‍മാണ കമ്പനി, മിഡില്‍ ഈസ്റ്റിലെ തൊഴിലാളികളെ പിരിച്ചു വിടുന്നു. 200 പേരെ പിരിച്ചു വിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടണ്‍ ആസ്ഥാനമായ ഡബ്ല്യൂഎസ് അറ്റ്കിന്‍സ് എന്ന കമ്പനിയാണ് സാമ്പത്തിക മാന്ദ്യം മൂലം തൊഴിലാളികളെ പിരിച്ചു വിടുന്നത്. ദുബായിലെ ബുര്‍ജ് അല്‍ അറബ് ഈ കമ്പനിയാണ് രൂപകല്‍പന ചെയ്തത്.

0അഭിപ്രായങ്ങള്‍ (+/-)



14 January 2009

ബഹ്റിന്‍ ഭക്ഷ്യമേള ആരംഭിച്ചു.

ബഹ്റിന്‍ ഭക്ഷ്യമേള ആരംഭിച്ചു. അന്ത്രാഷ്ട്ര കമ്പനികളും നിര്‍മ്മാതാക്കളുമാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ത്യ, ബഹ്റിന്‍, യു.എ.ഇ, ബ്രിട്ടന്‍, ലബനന്‍, സൗദി അറേബ്യ, ക്രൊയേഷ എന്നീ രാജ്യങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. ബഹ്റിന്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ സെന്‍ററില്‍ രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേള. മൂന്ന് ദിവസം നീണ്ടു നില്‍ക്കും.

0അഭിപ്രായങ്ങള്‍ (+/-)



13 January 2009

ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‍റെ പുരസ്ക്കാരം ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് സിഎംഡി സക്കീര്‍ ഹുസൈന്

ഇത്തവണത്തെ മികച്ച വ്യവസായിക്കുള്ള ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‍റെ പുരസ്ക്കാരം ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് സിഎംഡി സക്കീര്‍ ഹുസൈന് ലഭിച്ചു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വച്ച് നടന്ന ചടങ്ങില്‍ വച്ച് സക്കീര്‍ ഹുസൈന്‍ പുരസ്ക്കാരം സ്വീകരിച്ചു. ആഗോള മലയാളി സംഗമം വിവിധ കലാപരിപാടികളോടെ അവസാനിച്ചു. മറ്റ് മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച വിവിധ വ്യക്തികള്‍ക്കും പുരസ്ക്കാരങ്ങള്‍ നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)



ബഹ് റൈനില്‍ പുതിയ ടാക്സി - ടിഎക്സ്

ബഹ്റിന്‍ സര്‍ക്കാറിന്‍റെ സഹായത്തോടെ അറേബ്യന്‍ ടാക്സി എന്ന സ്വകാര്യ കമ്പനി 24 മണിക്കൂര്‍ ടാക്സി സര്‍വീസ് ആരംഭിക്കുന്നു. ടിഎക്സ് എന്ന ഈ ടാക്സി ഒരു ദിനാര്‍ മുതല്‍ പകലും ഒന്നര ദിനാര്‍ മുതല്‍ രാത്രിയിലും ചാര്‍ജ് ഈടാക്കും. ആദ്യഘട്ട സര്‍വീസ് 15 ദിവസത്തിനകം ആരംഭിക്കും. ഹോട്ട് ലൈന്‍ സംവിധാനം, അധിക ചാര്‍ജ് ഈടാക്കാതിരിക്കാനുള്ള ഇലക്ട്രോണിക്സ് സംവിധാനം എന്നിവ ഉണ്ടാകും.

0അഭിപ്രായങ്ങള്‍ (+/-)



കെയര്‍ ഫോര്‍ എന്‍.ആര്‍.ഐ ഡോട്ട് കോമിന്‍റെ പ്രവര്‍ത്തനം യു.എ.ഇ.യില്‍

വിദേശത്തുള്ള മലയാളികള്‍‍ക്ക് നാട്ടില്‍ വിവിധ സേവനങ്ങള്‍ നല്‍കുക എന്ന എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത കെയര്‍ ഫോര്‍ എന്‍. ആര്‍. ഐ. ഡോട്ട് കോമിന്‍റെ പ്രവര്‍ത്തനം യു. എ. ഇ. മലയാളികള്‍ ‍ക്കിടയില്‍ ആരംഭിക്കുന്നു. സംഘാടകരായ ഡ്രീംസ് ഇന്‍റര്‍നാഷണല്‍ സാരഥികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. കോടതി, സര്‍ക്കാര്‍ ഓഫീസുകള്‍, ഭൂമി വില്‍ക്കലും വാങ്ങലും, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രവാസികള്‍ക്ക് സേവനം നല്‍കുക. യു. എ. ഇ. യിലെ പ്രവര്‍ത്തനോ ദ്ഘാടനത്തിന്‍റെ ഭാഗമായി അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് സ്റ്റേജ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. രാജു കണ്ണിമേല്‍, അശോക് കുമാര്‍, അഡ്വ. ചന്ദ്രശേഖര്‍, ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



12 January 2009

ദുബായ് ബജറ്റ്

2009 ലേക്കുള്ള ബജറ്റ് ദുബായ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 3770 കോടി ദിര്‍ഹത്തിന്‍റെ ബജറ്റാണ് ദുബായ് സാമ്പത്തിക മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ നാസര്‍ ബിന്‍ ഹസ്സന്‍ അല്‍ ഷെയ്ഖ് പ്രഖ്യാപിച്ചത്. 2009ല്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് 3350 കോടി ദിര്‍ഹത്തിന്‍റെ വരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് 2008ലെക്കാളും 26 ശതമാനം കൂടുതലാണ്.

0അഭിപ്രായങ്ങള്‍ (+/-)



തത്‍‍വീര്‍ പ്രോപ്പര്‍ട്ടീസിന്റെ ആയുര് വേദ വിഭാഗം

ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയില്‍ ആയുര്‍‍വേദ വിഭാഗം വരുന്നു. ഹോമിയോപതി വിഭാഗവും ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ ഭാഗമായി തുടങ്ങുമെന്ന് ഉടമസ്ഥരായ തത്‍‍വീര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. കോംപ്ലീമെന്‍ററി ആന്‍റ് ആള്‍ട്ടര്‍‍‍നേറ്റീവ് മെഡിസിന്‍ കൗണ്‍സിലിന്‍റെ കീഴിലാണ് ഇവ തുടങ്ങുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



11 January 2009

കമോഡിറ്റീസ് സമ്മിറ്റ് ഇന്ന് ദുബായില്‍

ജെ.ആര്‍.ജി കമോഡിറ്റീസ് സമ്മിറ്റ് ഇന്ന് ദുബായില്‍ നടക്കും. ബര്‍ദുബായിലെ മൂവന്‍പിക്ക് ഹോട്ടലിലാണ് സമ്മേളനം നടക്കുക. യു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്ന് അഞ്ഞൂറോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ജെ.ആര്‍.ജി സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ റജി ജേക്കബ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാസര്‍ സെയ്ഫ് അല്‍ റിയാമി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം വൈകീട്ട് ആറരയ്ക്ക് ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജെആര്‍ജി മെറ്റല്‍സ് ആന്‍ഡ് കമ്മോഡിറ്റീസ് ഡയറക്ടര്‍മാരായ ബാബു കെ. ലോനപ്പന്‍, ഹസ്സാ ബിന്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്‍ പി.കെ സജിത് കുമാര്‍ എന്നിവരും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



08 January 2009

ഫാക്ടറി മാര്‍ട്ട് നാലാം വാര്‍ഷികം

യുഎഇയിലെ പ്രഥമ ഔട്ട്‍‍ലെറ്റ് മാളായ ഫാക്ടറി മാര്‍ട്ട് നാലാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അജ്മാനില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറി മാര്‍ട്ടില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ നല്‍കും. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



അറബ്പ്ലാസ്റ്റ് ശനിയാഴ്ച്ച ആരംഭിക്കും

ഒമ്പതാമത് അറബ് അന്താരാഷ്ട്ര പ്ലാസ്റ്റിക്ക് റബര്‍ ഉല്‍പ്പന്ന പ്രദര്‍ശനമായ അറബ്പ്ലാസ്റ്റ് ശനിയാഴ്ച്ച ആരംഭിക്കും. ദുബായ് അന്താരാഷ്ട്ര കണ്‍‍‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. പത്തിനാരംഭിക്കുന്ന പ്രദര്‍ശനം 13 വരെ നീളും. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് പ്രദര്‍ശനം. ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി പ്ലാസ്റ്റിക്ക്, റബ്ബര്‍ ഉല്‍പ്പന്ന മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



രാമചന്ദ്ര നായിക്കിന് ഒരു കിലോ സ്വര്‍ണം ദുബായില്‍ സമ്മാനിച്ചു

സ് കൈ ജ്വല്ലറിയുടെ ബൈ ഗോള്‍ഡ് വിന്‍ ഗോള്‍ഡ് എന്ന പ്രമോഷന്‍ പദ്ധതിയുടെ ആദ്യ വിജയി രാമചന്ദ്ര നായിക്കിന് ഒരു കിലോ സ്വര്‍ണം ദുബായില്‍ സമ്മാനിച്ചു. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ യോഗാനി ഭാട്ടിയ സമ്മാനദാനം നിര്‍വഹിച്ചു. സ്കൈ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ബാബു ജോണ്‍, ഡയറക്ടര്‍ അമിത് വര്‍ഗീസ് ജോണ്‍, ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രമോഷനിലൂടെ പത്ത് കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. ഇതിന്‍റെ അടുത്ത വിജയികളെ തുടര്‍ന്നുള്ള നറുക്കെടുപ്പുകളില്‍ പ്രഖ്യാപിക്കും.

0അഭിപ്രായങ്ങള്‍ (+/-)



07 January 2009

ഹര്‍മാന്‍ ഹൗസ് ഓഡിയോ വിഷ്വല്‍ ഷോറൂം ആരംഭിച്ചു

ഹര്‍മാന്‍ ഹൗസ് ദുബായിലെ പ്രശസ്തമായ ദുബായ് മാളില്‍ തങ്ങളുടെ ഓഡിയോ വിഷ്വല്‍ ഷോറൂം ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഓഡിയോ വിഷ്വല്‍ ഷോറൂമുകളില്‍ ഒന്നാണിത്. ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 12 പേര്‍ക്ക് ഇരിക്കാവുന്ന പ്രത്യേക ഹോം തീയറ്ററിന്‍റെ പ്രദര്‍ശനവും നടന്നു. അഞ്ച് ലക്ഷം ദിര്‍ഹമാണ് ഇതിന്‍റെ വില. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള ജെബില്‍ എവറസ്റ്റ് എന്ന സൗണ്ട് സിസ്റ്റവും പ്രദര്‍ശിപ്പിച്ചിരുന്നു. കാറുകളിലും കോണ്‍ഫ്രന്‍സ് മുറികളിലും പൂന്തോട്ടങ്ങളിലും അടുക്കളയിലും ഘടിപ്പിക്കാവുന്ന വിവിധ ഉത്പന്നങ്ങളാണ് ഷോറൂമിലുള്ളത്.

0അഭിപ്രായങ്ങള്‍ (+/-)



05 January 2009

ഷാര്‍ജയില്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഇ പെയ് മെന്‍റ് സംവിധാനം

ഷാര്‍ജ ജല-വൈദ്യുതി അഥോറിറ്റിയുടെ ബില്ലുകള്‍ അടയ്ക്കാന്‍ ഇ പെയ് മെന്‍റ് സംവിധാനം ഏര്‍പ്പെടുത്തി. തെരഞ്ഞെടുത്ത ബാങ്കുകളിലെ എ.ടി.എം മെഷീനുകളിലൂടെ തുക അടയ്ക്കാം. 19 ബാങ്കുകളിലെ ഈ സംവിധാനം ലഭ്യമാകും. ഈസി പേ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഭാവിയില്‍ തെരഞ്ഞെടുത്ത ഷോപ്പിംഗ് മോളുകളിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും ഈ സേവനം ഏര്‍പ്പെടുത്തുമെന്ന് സേവ കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ ഹമീദ് താഹിര്‍ അല്‍ ഹജ്ജ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്ക് കുറച്ചു

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വീസുകളില്‍ ടിക്കറ്റ് നിരക്ക് കുറച്ചു. 10 മുതല്‍ 15 വരെ ശതമാനം വരെയാണ് നിരക്ക് കുറച്ചതെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് പ്രതിനിധി അബ്ദുല്ല അല്‍ അജ്ഹര്‍ അറിയിച്ചു. ഇന്ധനവില കുറഞ്ഞ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കുറച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



01 January 2009

ജോയ് ആലുക്കാസിന്‍റെ 10 ബിഎംഡബ്ലൂ കാര്‍ നല്‍കുന്ന സമ്മാന പദ്ധതിയിലെ പ്രഥമ വിജയി

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ 10 ബിഎംഡബ്ലൂ കാര്‍ നല്‍കുന്ന സമ്മാന പദ്ധതിയിലെ പ്രഥമ വിജയിയെ തെരഞ്ഞെടുത്തു. ഇന്നലെ ബര്‍ദുബായ് ജോയ് ആലുക്കാസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ ചെയര്‍മാന്‍ ജോയ് ആലുക്കാസ്, ജനറല്‍ മാനേജര്‍ ടോമി എന്നിവര്‍ പങ്കെടുത്തു.

ബ്രിട്ടീഷുകാരനായ ഹുമ കപാത്തി ആണ് ബിഎംഡബ്ലു കാര്‍ സമ്മാനമായി ലഭിച്ചത്. സമ്മാന പദ്ധതിയിലെ ദുബായ് മേഖലയിലെ നറുക്കെടുപ്പ് മാത്രമാണ് പൂര്‍ത്തിയായത്. മറ്റ് എമിറേറ്റുകളിലേയും ഇന്ത്യയിലേയും സമ്മാന പദ്ധതി തുടരും.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്