31 March 2009

കോഴിക്കോട്ടെയ്ക്കുള്ള സൗദി അറേബ്യന്‍ എയര്‍ ലൈന്‍സ്

ജിദ്ദയില്‍ നിന്നും കോഴിക്കോട്ടെയ്ക്കുള്ള സൗദി അറേബ്യന്‍ എയര്‍ ലൈന്‍സ് സര്‍വീസിന് തുടക്കമാകുന്നു. ആഴ്ചയില്‍ നാല് സര്‍വീസുകളാണ് സൗദിയ കോഴിക്കോട്ടേയ്ക്ക് നടത്തുന്നത്. കോഴിക്കോട്ടേയ്ക്ക് ചുരുങ്ങിയ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം കൈവന്ന സന്തോഷത്തിലാണ് ജിദ്ദയിലെ മലയാളികള്‍.

0അഭിപ്രായങ്ങള്‍ (+/-)



30 March 2009

ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ സിറ്റിയില്‍

ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ മെഡ് സെന്‍ററും മെഡ് ഷോപ്പും ദുബായ് ഇന്‍റര്‍നാഷണല്‍ സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡിപി വേള്‍ഡ് ഗ്രൂപ്പ് സി.ഇ.ഒ ജമാല്‍ മാജിദ് ഖല്‍ഫാന്‍ ബിന്‍ തനിയ്യ, നഖീല്‍ ഡയറക്ടര്‍ ഇസാം ഹസന്‍ സാലിഹ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പങ്കടെത്തു. ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ റഷ്യന്‍ ക്ലസ്റ്ററിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



28 March 2009

ക്യുടെല്‍ - വൊഡഫോണ്‍ ശൃംഖലകള്‍ ബന്ധിപ്പിച്ചു

ദോഹ: രാജ്യത്തെ രണ്ടു ടെലികോം സ്ഥാപനങ്ങളായ ഖത്തര്‍ ടെലികോ (ക്യുടെല്‍) മിന്റേയും വൊഡാ ഫോണിന്റേയും ശൃംഖലകള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ സൌകര്യം യാഥാര്‍ത്ഥ്യമായി.




ഇതോടെ ക്യുടെല്‍ ഉപഭോക്താ ക്കള്‍ക്ക് വൊഡഫോണ്‍ ഉപഭോക്താക്കളുടെ നമ്പറിലേക്ക് വിളിക്കാന്‍ സൌകര്യം ലഭിക്കും. ക്യുടെലിന്റെ ലാന്റ് ലൈനില്‍ നിന്നും മൊബൈല്‍ ലൈനില്‍ നിന്നും ഈ സൌകര്യം ലഭ്യമാണ്.




ക്യുടെലിന്റെ ശഹ്രി, ഹല, ലാന്റ് ലൈന്‍, പേ ഫോണ്‍, ക്യു കാര്‍ഡ് നമ്പറില്‍ നിന്ന് വൊഡാഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ മിനുട്ടിന് 55 ദിര്‍ഹമായിരിക്കും ഈടാക്കുക. എസ് എം എസിന് 40 ദിര്‍ഹവും എം എം എസിന് 90 ദിര്‍ഹമും വീഡിയോ കാളിന് 65 ദിര്‍ഹമുമാണ് ക്യുടെല്‍ ഈടാക്കുക.




ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതില്‍ മത്സരിക്കുന്ന രാജ്യത്തെ രണ്ടു ടെലികോം സേവന ദാതാക്കള്‍ തമ്മില്‍ ഇന്റര്‍കണക്ഷന്‍ ലഭ്യമായത് ഖത്തറിന്റെ ചരിത്രത്തില്‍ ഒരു പ്രധാന നാഴിക ക്കല്ലാണ്.




തങ്ങള്‍ തെരഞ്ഞെടുക്കുന്ന ടെലികോം കമ്പനിയില്‍ നിന്ന് രണ്ടാമത്തെ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന തങ്ങളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ബന്ധപ്പെടാന്‍ ഇതിലൂടെ സൌകര്യം ലഭിച്ചതായി ക്യുടെല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആദില്‍ ആല്‍മുത്വവ്വ അറിയിച്ചു.




മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)



“പ്രോജക്ട് ഖത്തര്‍” ആരംഭിച്ചു

ദോഹ: “പ്രോജക്ട് ഖത്തര്‍” എന്ന പേരില്‍ ഏറ്റവും വലിയ പദ്ധതി പ്രദര്‍ശനം ദോഹാ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. ഏപ്രില്‍ 30 വരെ ഈ പ്രദര്‍ശനം തുടരുമെന്ന് സംഘാടകരായ ഇന്റര്‍നാഷണല്‍ ഫെയര്‍ ആന്‍ഡ് പ്രമോഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ആയാച്ചി അറിയിച്ചു.




നിര്‍മാണ, സാങ്കേതിക, കെട്ടിട നിര്‍മാണ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും പരിസ്ഥിതി സാങ്കേതികതയുടെയും ആറാമത്തെ അന്താരാഷ്ട്ര പ്രദര്‍ശനമാണിത്.




ഉന്നതരായ നിക്ഷേപകരെയും പദ്ധതി പ്രവര്‍ത്തകരെയും വളരെയധികം ആകര്‍ഷിക്കു ന്നതാണീ പ്രദര്‍ശനം. 38 രാജ്യങ്ങളില്‍ നിന്നായി 900 പ്രദര്‍ശകരാണ് ഇവിടെ എത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെയധികം കമ്പനികള്‍ കൂടുതലായി പങ്കെടുക്കുന്നുണ്ട്. 22 ദേശീയ പവലിയനുകളും 150 പ്രാദേശിക പ്രദര്‍ശകരും പങ്കെടുക്കുന്നുണ്ട്.




ഊര്‍ജ സംരക്ഷണവും ഗ്രീന്‍ കെട്ടിടങ്ങളും “പ്രോജക്ട് ഖത്തറി”ന്റെ മുഖ്യ പ്രമേയമാണ്. ഗവേഷണ രംഗത്തെ വിദഗ്ദ്ധര്‍ക്ക് അനുഭവങ്ങള്‍ കൈമാറു ന്നതിനുള്ള അവസര മൊരുക്കാനും വികസന രംഗത്ത് ശക്തമായൊരു ബന്ധം കെട്ടിപ്പടുക്കാനും ഗ്രീന്‍ സോണ്‍ ലക്ഷ്യ മാക്കുന്നുണ്ട്. പുതിയ പ്രവണതകള്‍ക്കും മാറ്റങ്ങള്‍ക്കും അനുസൃതമായി ഏറ്റവും പുതിയ വിപണി തന്ത്രം ആവിഷ്‌ക രിക്കാന്‍ വാണിജ്യ, പ്രൊഫഷണല്‍ സന്ദര്‍ശകരുടെ ആഗമനം വഴിയൊരുക്കുന്നു.




36,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ലോകത്തുള്ള എല്ലാ കമ്പനികളെയും ഒരേ കുട ക്കീഴില്‍ കൊണ്ടു വന്ന് ഏറ്റവും പുതിയ നിര്‍മാണ ഉപകരണങ്ങളും സംവിധാനങ്ങളും വാണിജ്യ വ്യവസായ രംഗത്തുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ പ്രദര്‍ശനം വഴി സാധ്യമാകും.




ആസ്‌ത്രേലിയ, ഇന്ത്യ, ആസ്ത്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഡെന്മാര്‍ക്ക്, ഈജിപ്ത്, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹോങ്കോങ്, ഇറാന്‍, ഇറ്റലി, ജോര്‍ദാന്‍, കൊറിയ, സൗദി അറേബ്യ, കുവൈത്ത്, ലബനന്‍, മലേഷ്യ, മാള്‍ട്ട, ഒമാന്‍, പോര്‍ച്ചുഗല്‍, ഖത്തര്‍, റഷ്യ, സിങ്കപ്പൂര്‍, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‌വാന്‍, തായ്‌ലന്റ്, നെതര്‍ലാന്റ്, തുര്‍ക്കി, യു.എ.ഇ., ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.




- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)



അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മസ്കറ്റിലെ റൂവി-റെക്സ് റോഡില്‍ അമാന സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഓമാന്‍ മാനവ വിഭവ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അബ്ദുല്‍ റഹീം ജുമ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് വിശാലമായ ഷോപ്പിംഗ് അവസരമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ നൗഷാദ്, അന്‍വര്‍ എന്നിവര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



25 March 2009

അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു

ബഹ്റിനിലെ അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു ആരംഭിക്കുന്നു. സി.ബി.എസ്.ഇ വിഭാഗത്തില്‍ ഇപ്പോള്‍ ചേരുന്ന കുട്ടികള്‍ക്ക് മുഴുവന്‍ വിദ്യാഭ്യാസവും അല്‍ നൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പഠന നിലവാരം ഉറപ്പാക്കാനായി മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കല, സാഹിത്യം, സംസ്ക്കാരം, കായികം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അലി ഹസന്‍, ഡയറക്ടര്‍ മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ ഹസന്‍ മെഹ്ദി, നഖ് വി, ഡോ. ദീപ താന്‍ന എന്നിവരും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



18 March 2009

അല്‍ നൂര്‍ മെഡിക്കള്‍ സെന്‍റര്‍

ജിദ്ദയില്‍ പുതുതായി ആരംഭിക്കുന്ന അല്‍ നൂര്‍ മെഡിക്കള്‍ സെന്‍റര്‍ വെള്ളിയാഴ്ച ഹൈദരലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി, സുരേഷ് ഗോപി, സിദ്ധീഖ്, മുനവറലി ശിഹാബ് തങ്ങള്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിനാണ് ഉദ്ഘാടനം.

0അഭിപ്രായങ്ങള്‍ (+/-)



16 March 2009

മൂന്നു പതിറ്റാണ്ടിന്‍റെ പാരമ്പര്യവുമായി മുഗള്‍

കഴിഞ്ഞ മുപ്പത് വര്‍ഷ ക്കാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന “മുഗള്‍ റസ്റ്റോറന്‍റ്” മദീനാ സായിദിലെ പഴയ കെട്ടിടത്തില്‍ തന്നെ പുതിയ രൂപത്തിലും ഭാവത്തിലും ആധുനിക സൌകര്യങ്ങളോടു കൂടി വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബിയിലെ മലയാളി സമൂഹത്തിലും സാംസ്കാരിക രംഗത്തും നൂതനമായ പല മുന്നേറ്റങ്ങള്‍ക്കും സാക്ഷിയായി തീര്‍ന്ന മുഗള്‍ റസ്റ്റോറന്‍റ്, കാലത്തിന് അനുസരിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ വേളയില്‍, അബുദാബിയിലെ സാമൂഹിക സാംസ്കാരിക ബിസിനസ്സ് മേഖലകളിലെ പ്രമുഖരുടെ സാന്നിദ്ധ്യവും കൊണ്ട് ശ്രദ്ധേയമായി.

0അഭിപ്രായങ്ങള്‍ (+/-)



15 March 2009

ആലൂക്കാസിന് അബുദാബിയില്‍ പുതിയ ഷോറൂം

ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം അബുദാബിയില്‍ തുറന്നു. അബുദാബി അല്‍വാദ മാളിലെ ലൂലൂ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പുതിയ ശാഖ, എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എംഎ യൂസഫലിയാണ് ശാഖ ഉദ്ഘാടനം ചെയ്തത്. ജോയ് ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്ക സന്നിഹിതനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



11 March 2009

മൈന്‍ എന്ന പേരില്‍ ഡയമണ്ട് സെക്ഷന്‍

മലബാര്‍ ഗോള്‍ഡ് ബര്‍ദുബായിലെ ഷോറൂമില്‍ മൈന്‍ എന്ന പേരില്‍ ഡയമണ്ട് സെക്ഷന്‍ ആരംഭിച്ചു. ഫെലീസ, സൂക്കി, ഫൂഷ്യന്‍ തുടങ്ങിയ ബ്രാന്‍ഡുകളും സോളിറ്റെയര്‍ കളക്ഷനുകളും ഇവിടെ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടെ നിന്ന് വാങ്ങുന്ന ഡയമണ്ട് ജ്വല്ലറികള്‍ക്ക് ആജീവനാന്ത സേവനവും ഇന്‍റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ ജ്യോതി എന്‍ ഭാട്യ വിജയിയായി. ഡയമണ്ട് ആഭരണങ്ങളുടെ വൈവിധ്യമേറിയ ശേഖരമാണ് ബര്‍ദുബായിലെ ഷോറൂമില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



10 March 2009

ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ ഏജന്‍റുമാര്‍ രംഗത്ത്

ബഹ്റിനിലെ ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ ഏജന്‍റുമാര്‍ വാണിജ്യ മന്ത്രാലയത്തിന് പരാതി നല്‍കി. രണ്ട് ആഴ്ചയായി അടച്ചിട്ടിരിക്കുന്ന ഈ സ്ഥാപനത്തിനെതിരെ നിക്ഷേപകരും ഏജന്‍റുമാരും നേരത്തെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ രാജ്യം വിടുന്നത് തടയുമെന്ന് മന്ത്രാലയം അറിയിച്ചതായി ഏജന്‍റുമാര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



08 March 2009

ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം അറേബ്യന്‍ സെന്‍ററില്‍

ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം അറേബ്യന്‍ സെന്‍ററില്‍ തുറന്നു. മിര്‍ദിഫില്‍ കവനീജ് റോഡിലാണ് അറേബ്യന്‍ സെന്‍റര്‍. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. 2009 അവസാനത്തോടെ ജോയ് ആലുക്കാസിന്‍റെ 14 ഷോറുമുകള്‍ കൂടി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



07 March 2009

ഒമാന്‍ എയര്‍ ഒന്‍പത് പുതിയ വിമാനങ്ങള്‍ വാങ്ങുന്നു

ഒമാന്‍റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ഒന്‍പത് പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. 2009 ല്‍ മസ്ക്കറ്റില്‍ നിന്നും ഒമാന്‍ എയറിന്‍റെ സര്‍വീസുകള്‍ 40 സ്ഥലങ്ങളിലേക്കായി ഉയരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഒമാനിലെ രണ്ടാമത് ശാഖ

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഒമാനിലെ രണ്ടാമത് ശാഖ ഇന്ന് സോഹാറില്‍ ആരംഭിക്കും. വൈകീട്ട് 7.30 ന് സോഹാര്‍ വലി ഹിലാല്‍ ബദര്‍ അലി ബുസൈദി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ മുഖ്യാതിഥി ആയിരിക്കും. എസ്.പുരുഷോത്തമന്‍, ശങ്കരനാരായണന്‍, ഡോ. മാധവന്‍കുട്ടി എന്നിവര്‍ മസ്ക്കറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

0അഭിപ്രായങ്ങള്‍ (+/-)



ഇമാര്‍ പ്രോപ്പര്‍ട്ടീസ് വന്‍കിട പദ്ധതികള്‍ മരവിപ്പിക്കുന്നു.

സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസ് വന്‍കിട പദ്ധതികള്‍ മരവിപ്പിക്കുന്നു. ഏതാണ്ട് 9000 കോടി ദിര്‍ഹത്തിന്‍റെ പദ്ധതികള്‍ ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിക്ഷേപകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. ഇമാര്‍ നിക്ഷേപ സംഘത്തില്‍ ഏതാണ്ട് 200 പേരാണ് ഉള്ളത്. ഇവരാണ് സമ്മര്‍ദ്ദം ചെലുത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



05 March 2009

യു.എ.ഇ എക്സ് ചേ‍ഞ്ചിന്‍റെ 27-ാമത് ശാഖ

ഒമാന്‍-യു.എ.ഇ എക്സ് ചേ‍ഞ്ചിന്‍റെ 27-ാമത് ശാഖ വാദി അല്‍ കബീറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒമാന്‍-യു.എ.ഇ എക്സ് ചേ‍ഞ്ച് വൈസ് ചെയര്‍മാന്‍ ശൈഖ് സൈഫ് അല്‍ മസ്ക്കരി ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ഈ വര്‍ഷം തന്നെ പത്തോളം ശാഖകള്‍ ആരംഭിക്കുമെന്ന് ഒമാന്‍-യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് ടോണി ജോര്‍ജ്ജ് അലക്സാണ്ടര്‍ പറ‍ഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



മലപ്പുറത്ത് ഫ്ലോറ ഫന്‍റാസിയ അമ്യൂസ്മെന്‍റ് പാര്‍ക്ക്

പ്രവാസികളുടെ സഹകരണത്തോടെ മലപ്പുറത്ത് ഫ്ലോറ ഫന്‍റാസിയ എന്ന പേരില്‍ അമ്യൂസ്മെന്‍റ് പാര്‍ക്ക് ആരംഭിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അമ്യൂസ് മെന്‍റ് പാര്‍ക്കിന്‍റെ ഒരു ഷെയര്‍ സാധാരണക്കാരെ ലക്ഷ്യം വച്ച് 10,000 രൂപയ്ക്കാണ് വില്‍പ്പന നടത്തുകയെന്നും ഇവര്‍ ബഹ്റിനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ മുഹമ്മദലി, മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കുമ്പിടി, ഡയറക്ടര്‍ സുധീര്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



04 March 2009

വനിതകള്‍ക്ക് കഴിവ് തെളിയിക്കാന്‍ വുമണ്‍ ബൊത്തിക് ഷോ

സ്ത്രീകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ഒരുക്കുന്ന പ്രത്യേക പ്രദര്‍ശനം ദുബായില്‍ സംഘടിപ്പിക്കുന്നു. മെയ് 14 മുതല്‍ 19 വരെയാണ് വുമണ്‍ ബൊത്തിക് ഷോ എന്ന പേരിലുള്ള പ്രദര്‍ശനം നടക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫാഷന്‍, ജ്വല്ലറി ഡിസൈന്‍, കല, വ്യവസായം തുടങ്ങിയ മേഖലകളിലെ സ്ത്രീകള്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. റെഡ് ഓറഞ്ച് ഇവന്‍റ്സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും അവസരമുണ്ടാകുമെന്ന് റെഡ് ഓറഞ്ച് മേധാവി മേഘ്ന കോത്താരി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ എക്സ് ചേഞ്ചിന് ഷാര്ജ സര്‍ക്കാരിന്റെ അവാര്‍ഡ്

ധനവിനിമയ രംഗത്ത് പ്രശസ്തരായ യു.എ.ഇ എക്സ് ചേഞ്ച്, ഷാര്‍ജ ഗവണ്‍മെന്‍റ് നല്‍കുന്ന ഹ്യൂമന്‍ റിസോഴ്സ് ഡെവലപ് മെന്‍റ് അവാര്‍ഡ് നേടി. ബാങ്കിംഗ്-ഫിനാന്‍സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ നിയമനം ഉറപ്പാക്കുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തി എടുക്കുകയും ചെയ്തത് പരിഗണിച്ചാണ് ഈ അവാര്‍ഡ്. ഷാര്‍ജ എക്സ് പോ സെന്‍ററില്‍, നാഷണല്‍ കരിയര്‍ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയില്‍ നിന്ന് യു.എ.ഇ എക്സ് ചേ‍ഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്രാഇയും മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടിയും അവാര്‍ഡ് ഏറ്റുവാങ്ങി.

0അഭിപ്രായങ്ങള്‍ (+/-)



03 March 2009

നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ തുറന്നു

ദോഹ: ഗള്‍ഫിലെ മികച്ച മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ അല്‍ ജസീറയുടെ രണ്ടാമത് ശാഖ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ഖത്തറില്‍ ആരംഭിച്ചു. ബിര്‍ള പബ്ലിക് സ്‌കൂളിന് എതിര്‍ വശത്ത് വെള്ളിയാഴ്ച വൈകിട്ടാണ് ശാഖ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.




ഷിഫാ അല്‍ജസീറ ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ കെ. ടി. റബീഉള്ളയുടെ അധ്യക്ഷതയില്‍ ഗള്‍ഫാര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയംഗം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. ദോഹ നസീം അല്‍ റബീഹ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. അബ്ദുസമദ് അതിഥികളെ സ്വീകരിച്ചു.




പരിശോധനാ ഫീസ് വാങ്ങാതെയുള്ള ചികിത്സാ സംവിധാനം മാര്‍ച്ച് എട്ടു വരെ തുടരും. താഴ്ന്ന വരുമാന ക്കാര്‍ക്കായി അഞ്ചു ലക്ഷം പ്രത്യേക മെഡിക്കല്‍ കെയര്‍ കാര്‍ഡുകളും ഗ്രൂപ്പ് പുറത്തിറ ക്കിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ ഇവ എത്തിക്കാനും സംവിധാന മൊരുക്കിയിട്ടുണ്ട്. ജനറല്‍, ദന്തല്‍ ഡോക്ടര്‍മാര്‍ക്ക് 20 റിയാലും സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് 30 റിയാലും ആണ് കാര്‍ഡ് മുഖേന ലഭ്യമാവുന്ന ആനുകൂല്യം.




ലുലു ഖത്തര്‍ റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ്, എം. ഇ. എസ്. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ. പി. അബ്ദുല്‍ ഹമീദ്, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ബെനവലന്റ് ഫണ്ട് പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ കെ. കെ. ശങ്കരന്‍, അല്‍റഫാ പോളി ക്ലിനിക് മാനേജിങ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന്‍, കേരളാ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ അല്‍ ഖാസിമി, എ. പി. അബ്ദു റഹ്മാന്‍, സിദ്ധിഖ് വലിയകത്ത്, ബ്രിഗേഡിയര്‍ യൂസുഫ് അല്‍ ജാസിം, എസ്. എ. എം. ബഷീര്‍, ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ലാ ഉബൈദലി, അലി പള്ളിയത്ത്, ശംസുദ്ദീന്‍ ഒളകര, കെ. പി. നൂറുദ്ദീന്‍, അടിയോട്ടില്‍ അഹ്മദ്, കുഞ്ഞി മുഹമ്മദ് പേരാമ്പ്ര, അഡ്വ. വണ്ടൂര്‍ അബൂബക്കര്‍, നിഅമത്തുല്ല കോട്ടക്കല്‍, എം. പി. ഷാഫി ഹാജി, ഇബ്രാഹിം അല്‍ ഫര്‍ദാന്‍, കെ. കെ. ഉസ്മാന്‍, സമദ് നരിപ്പറ്റ, വിവിധ സ്ഥലങ്ങളിലെ ഷിഫാ അല്‍ ജസീറാ ഗ്രൂപ്പിന്റെ സാരഥികളായ ലത്തീഫ് കാസര്‍ഗോഡ് (മസ്‌കറ്റ്), ഇബ്രാഹിം കുട്ടി (കുവൈത്ത്), കെ. ടി. മുഹമ്മദലി, ഡോ. സുബ്രഹ്മണ്യന്‍, മൂസ അഹ്മദ് (ബഹ്‌റൈന്‍), വി. കെ. സമദ് (ജിദ്ദ), മുജീബ് അടാട്ടില്‍ (ബഹ്‌റൈന്‍), അഷ്‌റഫ് വേങ്ങാട്ട് (റിയാദ്), പേഴ്‌സണല്‍ മാനേജര്‍ കെ. പി. സക്കീര്‍, ഫിനാന്‍സ് മാനേജര്‍ കെ. ടി. മുഹമ്മദ്‌ കോയ, നസീം അല്‍ റബീഹ് ദോഹ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍ നായര്‍, ഡോ. ഹാരിദ് മുഹമ്മദ്, ഡോ. ഇഖ്ബാല്‍, ഡോ. ബോബി കുര്യന്‍, ഡോ. അജിത് കുമാര്‍, ഡോ. നിസ, ഡോ. വസീര്‍ അഹ്മദ്, സി. എച്ച്. ഇബ്രാഹിം, അഷ്‌റഫ് മഞ്ചേരി, ഫൈസല്‍ കോടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




- മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍, ഖത്തര്‍

Labels:

0അഭിപ്രായങ്ങള്‍ (+/-)



ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ പരാതി

ബഹ്റിനിലെ ഗോള്‍ഡ് ലിങ്ക് എന്ന നിക്ഷേപ സ്ഥാപനത്തിനെതിരെ 200 ഓളം പേര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. എംബസി ഗൗരവത്തോടെ ഈ പ്രശ്നത്തില്‍ ഇടപെടുമെന്ന് അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് അറിയിച്ചു. പരാതിയുള്ള നിക്ഷേപകര്‍ പേര്, സി.പി.ആര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നിക്ഷേപിച്ചതിന്‍റെ രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തി എംബസിയില്‍ പരാതി നല്‍കണമെന്നും യഥാര്‍ത്ഥ രേഖകള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും എംബസി അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



വോഡാഫോണിന്‍റെ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു.

ഖത്തറിലെ രണ്ടാമത്തെ മൊബൈല്‍ കമ്പനിയായ വോഡാഫോണിന്‍റെ നെറ്റ് വര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ഖത്തര്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് വോഡാഫോണ്‍ ഖത്തറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അതേ സമയം കോള്‍ നിരക്കുകളെക്കുറിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് അന്തിമ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് വോഡാഫോണ്‍ കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



02 March 2009

സീസണ്‍സ് ഫാമിലി റസ്റ്റോറന്‍റ്

ജിദ്ദയില്‍ മലയാളി മാനേജ് മെന്‍റില്‍ ആരംഭിക്കുന്ന സീസണ്‍സ് ഫാമിലി റസ്റ്റോറന്‍റ് ഇന്ന് കോണ്‍സുല്‍ ജനറല്‍ സയ്യിദ് അഹ് മദ് ബാവ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 നാണ് ചടങ്ങ്. അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം, പ്ലേ ഗ്രൗണ്ട് തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് മാനേജ് മെന്‍റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



പറക്കാട്ട് ജൂവല്‍സിന്‍റെ കുവൈറ്റിലെ രണ്ടാമത് ഷോറൂം

ഒരു ഗ്രാം തങ്കാഭരണങ്ങളുടെ വിതരണക്കാരായ പറക്കാട്ട് ജൂവല്‍സിന്‍റെ കുവൈറ്റിലെ രണ്ടാമത് ഷോറൂം ഫാഹേലില്‍ തുറന്നു. വ്യവസായ പ്രമുഖന്‍ സൈമണ്‍ പറക്കാടത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. പറക്കാട്ട് ഗ്രൂപ്പിന്‍റെ 42-ാമത് ഷോറൂമാണ് ആരംഭിച്ചിരിക്കുന്നത്. 2011 ഓടെ ഷോറൂമുകളുടെ എണ്ണം 101 ആയി ഉയര്‍ത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രകാശ് പറക്കാട്ട് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്