26 November 2008

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പ്രമോഷന്‍ പദ്ധതിയുടെ സമ്മാനമായ മൂന്ന് ബന്‍സ് കാറിന്‍റെ വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ സ്വദേശി ഷോക്ക് മുഹമ്മദ്, മലയാളിയായ ശിവാനന്ദന്‍, ഫിലിപ്പൈന്‍സ് സ്വദേശി ഐലീന്‍ റെമിജിയന്‍ തുടങ്ങിയവര്‍ വിജയികളായി. നഗരസഭാ അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

0അഭിപ്രായങ്ങള്‍ (+/-)



25 November 2008

ഹാപ്പി ലൈഫ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ

ഹാപ്പി ആന്‍ഡ് റൂബ് ഗ്രൂപ്പിന്‍റെ സംരംഭമായ ഹാപ്പി ലൈഫ് ഹെയര്‍ ഫിക്സിംഗിന്‍റെ പുതിയ ശാഖ മുസ്സഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹാപ്പി ലൈഫിന്‍റെ 11-ാമത് ശാഖയാണ് മുസ്സഫയിലെ ഷാബിയ 11 ല്‍ തുടക്കം കുറിച്ചത്. അടുത്ത ശാഖകള്‍ റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖൊയിന്‍, ഒമാനിലെ സലാല റൂവി, കേരളത്തില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് എം.ഡി ബി.വിജയന്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



അക്യു ചെക്ക് ഡയബറ്റിക്സ് പരിശോധനാ മീറ്റര്‍

അക്യു ചെക്ക് പുതിയ ഡയബറ്റിക്സ് പരിശോധനാ മീറ്റര്‍ ദുബായില്‍ പുറത്തിറക്കി. 17 പരിശോധനാ സ്ട്രിപ്പുകള്‍ അടങ്ങിയ കാട്രിഡ്ജ്, മീറ്ററിനെ കൂടുതല്‍ മികവുറ്റതാക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു. മീറ്റര്‍ ഓണ്‍ ചെയ്ത് ടെസ്റ്റ് സ്ട്രിപ്പില്‍ ഒരു തുള്ളി രക്തം വീഴ്ത്തിയാല്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഫലം സ്ക്രീനില്‍ പ്രത്യക്ഷപ്പെടുമെന്ന ഉറപ്പും നിര്‍മ്മാതാക്കള്‍ നല്‍കുന്നു.

0അഭിപ്രായങ്ങള്‍ (+/-)



24 November 2008

അംലക് ഫിനാന്‍സും തംവീലും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു

യുഎഇ റിയല്‍ എസ്റ്റേറ്റ് ബാങ്കിംഗ് രംഗത്തെ പ്രമുഖ ഗ്രൂപ്പുകളായ അംലക് ഫിനാന്‍സും തംവീലും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു. റിയല്‍ എസ്റ്റേറ്റ് ബാങ്കിന്‍റെ കീഴിലാകും ഇനി ഇരു ഗ്രൂപ്പും പ്രവര്‍ത്തിക്കുക. യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പിന്തുണയോടെ ലയന ചര്‍ച്ചകള്‍ തുടങ്ങിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ലയനം, തകരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



23 November 2008

ഐ.ടി.എല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ത്യന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്തെ പ്രമുഖരായ ഐ.ടി.എല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്രതാരം സുരേഷ് ഗോപിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അയാട്ട അംഗീകൃത ഏജന്‍സിയായ ഐ.ടി.എല്ലിന് ഗള്‍ഫില്‍ ബഹ്റൈനിലും സൗദിയിലും യു.എ.ഇയിലുമാണ് ശാഖകള്‍ ഉള്ളത്. ഐ.ടി.എല്ലിന് ഗള്‍ഫില്‍ ഒന്‍പത് ശാഖകള്‍ കൂടി ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ ആരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ പി.എ.അബൂബക്കര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



കാസ്റ്റല്‍ റോക്ക് എന്ന ഭക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.

അബുദാബിയില്‍ കാസ്റ്റല്‍ റോക്ക് എന്ന ഭക്ഷണ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. അബുദാബി നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന കാസ്റ്റല്‍ റോക്കിന്‍റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപിയും സിദ്ദീഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

0അഭിപ്രായങ്ങള്‍ (+/-)



പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് കാത്തലിക് സിറിയന്‍ ബാങ്ക്

ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് കാത്തലിക് സിറിയന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ വി.പി.ഈശ്വര്‍ ദാസും കോര്‍പ്പറേറ്റ് മാര്‍ക്കറ്റിംഗ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ എ.അബ്ദുല്‍ റഹ്മാനും പറഞ്ഞു. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ മൊത്തം നിക്ഷേപത്തിന്‍റെ 22 ശതമാനം പ്രവാസികളുടേതാണെന്നും അതില്‍ ഭൂരിഭാഗത്തിന്‍റെയും ഉടമകള്‍ ഗള്‍ഫ് മലയാളികളാണെന്നും ഇരുവരും പറഞ്ഞു. കാത്തലിക് സിറിയന്‍ ബാങ്കിന്‍റെ മുഴുവന്‍ ശാഖകളും ഈ വര്‍ഷം അവസാനത്തോടെ കോര്‍ ബാങ്കിംഗ് ശൃഖലയ്ക്ക് കീഴിലാക്കുമെന്നും ഈശ്വര്‍ ദാസ് അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



17 November 2008

ഐടിഎല്‍ അബുദാബിയിലും

പ്രമുഖ ട്രാവല്‍ ആന്‍റ് ടൂറിസം കമ്പനിയായ ഐടിഎല്‍ അബുദാബിയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു. നവംബര്‍ 17 മുതല്‍ ഖലീഫ സ്ട്രീറ്റിലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കമ്പനിയുടെ മേഖലയിലെ നാലാമത്തെ ശാഖയായിരിക്കും ഇത്. മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് അഹ്മ്മദ് കമ്പനിയുടെ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



12 November 2008

ഒമര്‍ ബിന്‍ ലാദന് ഖത്തര്‍ അഭയം നല്‍കിയേക്കുമെന്ന് സൂചന.

ഒസാമ ബിന്‍ ലാദന്‍റെ മകന്‍ ഒമര്‍ ബിന്‍ ലാദന് ഖത്തര്‍ അഭയം നല്‍കിയേക്കുമെന്ന് സൂചന. നേരത്തെ സ്പെയിനും ഈജിപ്റ്റും ഇദ്ദേഹത്തിന് അഭയം നിരോധിച്ചിരുന്നു. വിസയുടെ കാലാവധി തീര്‍ന്നതിനാല്‍ ഈജിപ്റ്റില്‍ തുടരാനാവില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഒമര്‍ ഖത്തറില്‍ അഭയം തേടിയത്.

0അഭിപ്രായങ്ങള്‍ (+/-)



മദീനയില്‍ അന്താരാഷ്ട്ര ഡേറ്റ്സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍

മദീനയില്‍ അന്താരാഷ്ട്ര ഡേറ്റ്സ് ആന്‍ഡ് ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് മദീനാ ഗവര്‍ണര്‍ അസീസ് ബിന്‍ മാജിദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്യും. വിവിധയിനം ഈത്തപ്പഴങ്ങള്‍ കൃഷി ചെയ്യുന്ന മദീനയില്‍ ആദ്യമായാണ് ഇതുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര മേള നടക്കുന്നത്.

കൃഷി മന്ത്രാലയവും കോ ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമാണ് മേളയുടെ സംഘാടകര്‍. കൃഷി മേഖലയില്‍ സൗദി അറേബ്യയുടെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് മേളയുടെ പ്രധാന ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



11 November 2008

യു.എ.ഇ എക്സ് ചേഞ്ച് ടൂ ബെഡ് റൂം ഫ്ലാറ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശിക്ക്

യു.എ.ഇ എക്സ് ചേഞ്ച് മണി മജ് ലിസ് പ്രമോഷന്‍ പദ്ധതിയിലെ മെഗാ സമ്മാനമായ കായദ് ഗ്രൂപ്പ് വക ടൂ ബെഡ് റൂം ഫ്ലാറ്റ് കുവൈറ്റില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി അഷ്റഫ് ബാഷ ഫൈസലിന് ലഭിച്ചു.

ബര്‍ദുബായ് യു.എ.ഇ എക്സ് ചേഞ്ച് ശാഖയില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ നിര്‍ണ്ണയിച്ചത്. ദുബായ് എക്കണോമിക് ഡവലപ് മെന്‍റ് വകുപ്പ് പ്രതിനിധി അബ്ദുല്‍ ലത്തീഫ് അല്‍ മര്‍സൂക്കി നറുക്കെടുപ്പ് നിയന്ത്രിച്ചു. യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കായദ് ഗ്രുപ്പ് പ്രതിനിധി മുഹമ്മദ് കായദ്, തരുണ്‍ ഛദ്ദ, സുധേഷ് ഗിരിയന്‍, പ്രമോദ് മങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



09 November 2008

ഐ.ടി.എല്‍ ഗ്രൂപ്പ് സൌദിയില്‍

ഐ.ടി.എല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മിഡില്‍ ഈസ്റ്റിലെ മൂന്നാമത് ശാഖ സൗദിയിലെ അല്‍ ഖോബാറില്‍ ആരംഭിക്കും. ഗ്രൂപ്പ് വൈസ് പ്രസിഡന്‍റ് രാജീവ് നമ്പ്യാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഈ മാസം 10 ന് രാവിലെ അല്‍ ഖോബാറില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ ഹെല്‍ത്ത് കാര്‍ഡ് പുറത്തിറക്കി

കുവൈറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഹെല്‍ത്ത് കാര്‍ഡ് പുറത്തിറക്കി. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയാണ് കാര്‍ഡുകള്‍ പുറത്തിറക്കിയത്. സ്റ്റുഡന്‍റ്സ് കെയര്‍ കാര്‍ഡ്, ടാക്സി ഡ്രൈവേഴ്സ് കെയര്‍ കാര്‍ഡ്, ഫാമിലി കെയര്‍ കാര്‍ഡ് എന്നിങ്ങനെ വിവിധ വിഭാഗം ജനങ്ങള്‍ക്ക് കാര്‍ഡുകള്‍ ലഭ്യമാണ്. മന്ത്രി ബിനോയ് വിശ്വം, ഡോ. എം.കെ മുനീര്‍, എം.ഐ ഷാനവാസ്, ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ റബീഉള്ള എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



04 November 2008

ദോഹാ ബാങ്കും ഇക്കോ ഇന്‍വെസ്റ്റ് കാര്‍ബണ്‍ കമ്പനിയും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായി ഖത്തറിലെ ദോഹാ ബാങ്കും ഇക്കോ ഇന്‍വെസ്റ്റ് കാര്‍ബണ്‍ കമ്പനിയും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

കരാര്‍ പ്രകാരം ഇരു കമ്പനികളും കാര്‍ബണ്‍ എമിഷന്‍ അഡ്വൈസറി സര്‍വീസസ്, കാര്‍ബണ്‍ എമിഷന്‍ ഒറിജിനല്‍ സര്‍വീസസ് എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ദോഹാ ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമനും ഇക്കോ ഇന്‍വസ്റ്റ് സി.ഇ.ഒ ആല്‍ഫ്രഡുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്