31 December 2009

ഫാഖി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍

fakih-groupദുബായ് : യു.എ.ഇ. യിലെ പ്രമുഖ ബിസിനസ് സംരംഭകരായ ഫാഖി ഗ്രൂപ്പിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ പുതു വത്സര ദിനത്തില്‍ ദുബായില്‍ വെച്ച് നടക്കും. ജനുവരി ഒന്ന് വെള്ളിയാഴ്ച വൈകീട്ട് 7:30 ന് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലെ നഷ്വാന്‍ ഹാളില്‍ ആണ് പരിപാടി‍.
 
കഴിഞ്ഞ വര്‍ഷത്തെ മികച്ച തൊഴിലാളി യായി തിരഞ്ഞെടുക്ക പ്പെടുന്ന വര്‍ക്കുള്ള "ബെസ്റ്റ് എംപ്ലോയീ ഓഫ് ദി ഇയര്‍" അവാര്‍ഡുകള്‍ നല്‍കി തൊഴിലാളികളെ ആദരിക്കും. അതതു മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കും, കലാ പരിപാടികളില്‍ പങ്കെടുക്കു ന്നവര്‍ക്കും സമ്മാന ദാനവും ഉണ്ടായിരിക്കും. പുതു വര്‍ഷത്തെ വരവേല്‍ക്കാ നായി ഫാഖി ഗ്രൂപ്പ് അംഗങ്ങള്‍ അവതരി പ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളില്‍ പ്രമുഖരുടെ സാന്നിധ്യവും ഉണ്ടായിരിക്കും.
 
ഫാഖി ഗ്രൂപ്പിലെ സര്‍ഗ്ഗ ധനരായ കലാകാരന്മാര്‍ ദേശ ഭാഷാ ഭേദമന്യേ ഒരുക്കുന്ന ചടുലങ്ങളായ നൃത്ത ചുവടുകളുടെ സംഗീത സാന്ദ്രമായ പുതു വത്സരാ ഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)



17 December 2009

കരാമ ഹോട്ടലില്‍ ഗോവന്‍ റെസ്റ്റോറന്റ് തുടങ്ങുന്നു

remo-fernandesഅല്‍ അബ്ബാര്‍ അസോസി യേറ്റ്സിന്റെ സഹോദര സ്ഥാപനമായ ദുബായിലെ കരാമ ഹോട്ടലില്‍ ഇനി ഗോവന്‍ വിഭവങ്ങളും ലഭിക്കും. “ഇന്‍ഡിഗോവ” എന്ന ഗോവന്‍ റെസ്റ്റോറന്റിന്റെ ഔപചാരികമായ ഉല്‍ഘാടനം ഡിസംബര്‍ 18ന് പ്രശസ്ത ഗോവന്‍ സംഗീത ജ്ഞനായ റെമോ ഫെര്‍നാണ്ടസ് നിര്‍വ്വഹിക്കും.
 
ദുബായ് കരാമയില്‍ സ്ഥിതി ചെയ്യുന്ന കരാമ ഹോട്ടല്‍ ദുബായ് ടൂറിസം വകുപ്പിന്റെ ത്രീ സ്റ്റാര്‍ അംഗീകാരമുള്ള ഹോട്ടലാണ്. “ഇന്‍ഡിഗോ” പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇനി കരാമാ ഹോട്ടലില്‍ സ്വാദിഷ്ടവും ഗോവന്‍ തനിമയുള്ളതുമായ വിഭവങ്ങള്‍ ലഭ്യമാകും എന്ന് റെസ്റ്റോറന്റിന്റെ സവിശേഷതകള്‍ വിശദീകരിച്ച് കൊണ്ട് ഹോട്ടല്‍ അധികൃതര്‍ ദുബായില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
 
ഗോവയിലെ തന്റെ കുട്ടിക്കാലത്തെ ജീവിത ത്തിനിടയില്‍ ഹൃദിസ്ഥമാക്കിയ വ്യത്യസ്ത സംസ്കാരങ്ങളില്‍ അധിഷ്ഠിതമായ സംഗീത ശൈലികളും, പരമ്പരാഗത ഇന്ത്യന്‍ സംഗീതവും, പാശ്ചാത്യ സംഗീതവും സംയോജിപ്പിച്ച്, ഇന്ത്യന്‍ സംഗീത ആസ്വാദകര്‍ക്കു മുന്നില്‍ ലോക പോപ് സംഗീതത്തിന്റെ വാതായനങ്ങള്‍ തുറന്നു കാണിച്ച റെമോ ഫെര്‍നാണ്ടസിന്റെ സ്വന്തം സംഗീത സംഘമായ “മൈക്രോവേവ് പപ്പടംസ്”ബാന്‍ഡിന്റെ സംഗീത അവതരണവും “ഇന്‍ഡിഗോവ” യുടെ ഉല്‍ഘാടന ചടങ്ങിനോ ടനുബന്ധിച്ച് അരങ്ങേറും. കരാമ ഹോട്ടലിലെ ജനപ്രിയമായ “തന്ത്ര” ക്ലബ്ബിലായിരിക്കും സംഗീത പരിപാടി അരങ്ങേറുന്നത്.
 
 

0അഭിപ്രായങ്ങള്‍ (+/-)



16 December 2009

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുന്നു

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം ഡിസംബര്‍ 18 മുതല്‍ മാറുന്നു. പുതുക്കിയ സമയ ക്രമമനുസരിച്ച്‌ നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (NSE) യും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചും (BSE) രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകീട്ട്‌ 3:30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ഇത്‌ രാവിലെ 9:55 മുതല്‍ വൈകീട്ട്‌ 3:30 വരെ ആണ്‌.
 
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അതിവേഗം കര കയറി ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ അന്താരാഷ്ട്ര തലത്തില്‍ ഉള്ള നിക്ഷേപകര്‍ ധാരാളമായി കടന്നു വരുന്ന സന്ദര്‍ഭ മാണിത്‌. പുതുക്കിയ സമയ ക്രമം വിപണിയെ എപ്രകാരം ആയിരിക്കും ബാധിക്കുക എന്ന് ആകാംക്ഷാ പൂര്‍വ്വമാണ്‌ നിക്ഷേപകര്‍ നോക്കി ക്കൊണ്ടിരിക്കുന്നത്‌.
 
- എസ്. കുമാര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



15 December 2009

സെനോറ ലേഡീസ് റെഡിമെയ്ഡ്സിന്‍റെ പുതിയ ഷോറൂം

ദുബായ് ആസ്ഥാനമായുള്ള സെനോറ ലേഡീസ് റെഡിമെയ്ഡ്സിന്‍റെ പുതിയ ഷോറൂം ബഹ്റിനിലെ ദാന മാളില്‍ ആരംഭിച്ചു. സലാം മുബാറക്ക് ഖല്‍ഫാന്‍ ഉദ്ഘാടനം ചെയ്തു. എം.ഡി മുഹമ്മദ് സഗീര്‍ പങ്കെടുത്തു.
................

0അഭിപ്രായങ്ങള്‍ (+/-)



13 December 2009

ആസ്ത എന്ന പേരില്‍ പുതിയ പോളിസി

എല്‍.ഐ.സി ഇന്‍റര്‍നാഷണലിന്‍റെ ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജീവന്‍ ആസ്ത എന്ന പേരില്‍ പുതിയ പോളിസി ആരംഭിച്ചു. ഇന്‍ഷുറന്‍സിനോടൊപ്പം ആദായവും ഉറപ്പ് വരുത്തുന്ന പദ്ധതിയില്‍ ഏത് രാജ്യക്കാര്‍ക്കും അംഗമാകാമെന്ന് ബഹ്റിനില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ സി.ഇ.ഒ ദാമോദരന്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യം ഗള്‍ഫില്‍ എല്‍.ഐ.സിയെ ബാധിച്ചിട്ടില്ലെന്ന് ജനറല്‍ മാനേജര്‍ അജിത് കുമാര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



12 December 2009

ഷറാഫ് ഡി.ജിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്

ബഹ്റൈനിലെ പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനമായ ഷറാഫ് ഡി.ജിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായി മസ്ദ കാറും കൂടാതെ 250 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളും സമ്മാനമായി നല്‍കി.

0അഭിപ്രായങ്ങള്‍ (+/-)



അറ്റ്ലാന്‍റാ ജ്വല്ലറി ആരംഭിച്ച ഗോള്‍ഡന്‍ ഫ്യൂച്ചര്‍ പ്ളാന്‍

ബഹ്റൈനിലെ പ്രമുഖ സ്വര്‍ണവ്യാപാര സ്ഥാപനമായ അറ്റ്ലാന്‍റാ ജ്വല്ലറി ആരംഭിച്ച ഗോള്‍ഡന്‍ ഫ്യൂച്ചര്‍ പ്ളാന്‍ പദ്ധതിയുടെ ഭാഗമായുള്ള കാര്‍ പ്രമോഷന്‍റെ ടിക്കറ്റ് വിതരണം മനാമ ഗോള്‍ഡ് സിറ്റിയില്‍ നടന്നു. ആദ്യ ടിക്കറ്റ് ജ്വല്ലറി ഉടമ ബൈജു പോളില്‍ നിന്ന് സിറാജുദ്ദീന്‍ ഏറ്റുവാങ്ങി. ജനുവരി 25 നാണ് പദ്ധതിയുടെ ഭാഗമായുള്ള ടയോട്ട കാര്‍ സമ്മാനിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



മാഞ്ഞൂരാന്‍ ബില്‍ഡേഴ്സ് മസ്കറ്റില്‍ പ്രദര്‍ശനം

കെട്ടിട നിര്‍മ്മാതാക്കളായ മാഞ്ഞൂരാന്‍ ബില്‍ഡേഴ്സ് മസ്കറ്റില്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. റൂവി-ഹഫാ ഹൗസ് ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തില്‍ നിരവധിപ്പേര്‍ സന്ദര്‍ശകരായി എത്തി.

0അഭിപ്രായങ്ങള്‍ (+/-)



10 December 2009

റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ് ലിമിറ്റഡ് റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.വി.രാജഗോപാല്‍, എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ് മാനേജര്‍ കെ.എസ്.എം.സലീം, മജീദ് ചിങ്ങോലി തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



08 December 2009

ന്യൂ ജീവന്‍ ആസ്ത ദോഹയില്‍ അവതരിപ്പിച്ചു.

ഇരുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച് എല്‍.ഐ.സി ഇന്‍റര്‍നാഷണലിന്‍റെ പുതിയ സ്കീമായ ന്യൂ ജീവന്‍ ആസ്ത ദോഹയില്‍ അവതരിപ്പിച്ചു.

വരിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള ആനുകൂല്യങ്ങളാണ് പുതിയ സ്കീമില്‍ ഉള്ളതെന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് എല്‍.ഐ.സി ഇന്‍റര്‍നാഷണള്‍ ജനറല്‍ മാനേജര്‍ അജിത്കുമാര്‍ ദോഹയില്‍ പറഞ്ഞു.

18 മുതല്‍ 70 വയസ് വരെയുള്ള ഏത് രാജ്യക്കാര്‍ക്കും ഈ സ്കീമില്‍ ചേരാം.

0അഭിപ്രായങ്ങള്‍ (+/-)



02 December 2009

ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഗ്ലോബല്‍ വില്ലേജ് പവലിയന്‍ ശ്രദ്ധാ കേന്ദ്രമാകുന്നു

finefairദുബായ് : റെഡി മെയ്ഡ് വസ്ത്ര ഉല്‍പ്പാദന വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഗ്ലോബല്‍ വില്ലേജിലെ പ്രത്യേക പവലിയന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ശ്രേഷ്ഠ കാത്തോലിക്ക ബാവ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍, സുലൈമാന്‍ മുഹമ്മദ് അല്‍ ഷിസാവി, മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍, ജി. എം. രാജ് കുമാര്‍ വിശ്വനാഥന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

fine-fair-global-village

ഗ്ലോബല്‍ വില്ലേജിലെ ഏറ്റവും വലിയ സ്വകാര്യ പവലിയനായ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഷോറൂം

 
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായാണ് എണ്ണായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രത്യേക പവലിയന്‍ ഗേറ്റ് നമ്പര്‍ നാലിനു സമീപത്തായി സജ്ജീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിന്റര്‍ വസ്ത്രങ്ങളുടെ അതി വിപുലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തുടര്‍ച്ചയായി ഇത് എട്ടാം വര്‍ഷമാണ് ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്ലോബല്‍ വില്ലേജില്‍ സജീവ സാന്നിദ്ധ്യമായി സന്ദര്‍ശകരുടെ പ്രത്യേക ശ്രദ്ധാ കേന്ദ്രമാകുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



01 December 2009

മനാമ സൂക്കില്‍ ടൂറിസ്റ്റ് റസ്റ്റോറന്‍റ്

ബഹ്റിനിലെ മനാമ സൂക്കില്‍ ടൂറിസ്റ്റ് റസ്റ്റോറന്‍റ് പ്രവര്‍ത്തനം ആരംഭിച്ചു. ഷംസിയാ ഷിഹാബ് ഉദ്ഘാടനം ചെയ്തു. തനി നാടന്‍ രീതിയിലുള്ള വിഭവങ്ങള്‍ മലയാളികള്‍ക്കായി ലഭ്യമാക്കുമെന്ന് എം.എ അബ്ദുല്ല പറഞ്ഞു. ചടങ്ങില്‍ ബഹ്റിനിലെ പ്രമുഖര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്