29 June 2009

അല്‍ സുല്‍ത്താന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ പുതിയ ശാഖ

അല്‍ സുല്‍ത്താന ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ പുതിയ ശാഖ ബഹ്റിനില്‍ ആരംഭിച്ചു. മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ക്യാപ്റ്റന്‍ മഹ്മൂദ് അല്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. സൈഫ് ട്രസ്റ്റ് കാര്‍ഗോ ചെയര്‍മാന്‍ അഹമ്മദ് ബാദ്ഷ, തുറൈമുഖം ഖാജ, ദാവൂദ്, മോനി, നടി വിഷ്ണുപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറിലെ ആദ്യ ഡെകെയര്‍ സെന്റര്‍

ഖത്തറിലെ ആദ്യ ഡെകെയര്‍ സെന്‍ററായ ഖത്തര്‍ ഡേ കെയര്‍ സെന്‍റര്‍ ജാസിം ഇബ്രാഹിം ഫക്രൂ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ അല്‍ ജാബിര്‍ ഗ്രൂപ്പിന്‍റേയും യു.എ.ഇയിലെ ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്‍റേയും സംയുക്ത സംരംഭമാണിത്.
ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി ഡോ. കെ.പി ഹുസൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ ജാബിര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ സാലേ സുല്‍ത്താന്‍ ജാബിര്‍ മുഹമ്മദ് അല്‍ ജാബിര്‍, ഡോ. അരവിന്ദ് ശര്‍മ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്‍റെ ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ റാസല്‍ഖൈമയില്‍

ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന്‍റെ യു.എ.ഇയിലെ ഏറ്റവും വലിയ ജെന്‍റ്സ് ബ്യൂട്ടി പാര്‍ലര്‍ റാസല്‍ഖൈമയില്‍ ആരംഭിച്ചു. റൂബി സലൂണ്‍ എന്ന പേരിലുള്ള ഈ ബ്യൂട്ടി പാര്‍ലറിന്‍റെ ഉദ്ഘാടനം അലി അബ്ദുല്ല അല്‍ ഹുസ്നി നിര്‍വഹിച്ചു. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് ചെയര്‍മാന്‍ എം. വിജയകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ബി. വിജയന്‍, രമാ വിജയന്‍, മാനേജര്‍ ഷിബു, പി.ആര്‍.ഒ അഭിലാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



കൊച്ചിയില്‍ ലോകനിക്ഷേപക സംഗമം; പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി

കൊച്ചിയില്‍ നടക്കാനിരിക്കുന്ന ലോക നിക്ഷേപക സംഗമത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി. ഫോക്കസ് കേരള എന്ന പേരില്‍ ജൂലൈ 24,25 തീയതികളിലാണ് സംഗമം നടക്കുക. കേരളത്തില്‍ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന സംരംഭങ്ങളെക്കുറിച്ച് സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചേംബര്‍ വൈസ് പ്രസിഡന്‍റ് എന്‍.എം ശറഫുദ്ദീന്‍, മുഹമ്മദ് കുട്ടി, പി.ആര്‍ കല്യാണ രാമന്‍, പി. ജയദീപ്, ലൈജു കാരോത്തുകുഴി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം

ബര്‍ദുബായിലെ ബാങ്ക് ഓഫ് ബറോഡയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് ആരംഭിച്ചു. യു.എ.ഇ അവധി ദിനമായ വെള്ളിയാഴ്ചയും ഇടപാട് നടത്താന്‍ സൗകര്യം ഒരുക്കുന്ന ഈ സേവനത്തിന്‍റെ ഉദ്ഘാടനം കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി നിര്‍വഹിച്ചു.
രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരേയും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് ആറ് വരേയും വെള്ളിയാഴ്ചകളിലെ ഈ സേവനം ലഭിക്കും.

യു.എ.ഇയില്‍ ഫ്രൈഡേ റെമിറ്റന്‍സ് സര്‍വീസ് നല്‍കുന്ന ആദ്യ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
അവധി ദിനമായത് കൊണ്ട് തന്നെ സാധാരണക്കാരായ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുമെന്ന് ജിസിസി ഓപ്പേറഷന്‍സ് ചീഫ് എക്സികുട്ടീവ് അശോക്. കെ. ഗുപ്ത പറഞ്ഞു. ‍

ആദ്യഘട്ടത്തില്‍ ബര്‍ദുബായ് ശാഖയിലാണ് സൗകര്യമൊരുക്കിയിരിക്കുന്നതെങ്കിലും ഉടന്‍ തന്നെ ദേര, ഷാര്‍ജ, അബുദാബി, റാസല്‍ ഖൈമ, അലൈന്‍ എന്നീ ശാഖകളിലും ഈ സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



28 June 2009

സെയ്ന്‍, വിദേശികള്‍ക്ക് മാതൃഭാഷയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നു

ബഹ്റിനിലെ ടെലികോം കമ്പനിയായ സെയ്ന്‍, വിദേശികള്‍ക്ക് മാതൃഭാഷയില്‍ ഉപഭോക്തൃ സേവനം നല്‍കുന്നു. ന്യൂ സ്കൈ ഡിസ്ട്രിബ്യൂട്ടേഴ്സുമായ സഹകരിച്ചാണ് ഇത് ആരംഭിച്ചിരിക്കുന്നത്. തങ്ങളുടെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സ് കൈ അഷ്റഫ്, ഹുസൈന്‍, മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



24 June 2009

ഹൈലൈറ്റ് ബില്‍ഡേഴ്സ് സൗദി അറേബ്യയിലും

കേരളത്തിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സായ ഹൈലൈറ്റ് ബില്‍ഡേഴ്സ് സൗദി അറേബ്യയിലും കാലുറപ്പിക്കുന്നു. സൗദിയിലെ ആദ്യത്തെ ഓഫീസ് ഇന്ന് മുതല്‍ ജിദ്ദയിലെ ജാംജും സെന്‍ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചുരുങ്ങിയത് അഞ്ച് വിദേശ രാജ്യങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് പദ്ധതിയെന്ന് മാനേജ് മെന്‍റ് പ്രതിനിധികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ പി. സുലൈമാന്‍, ഡയറക്ടര്‍മാരായ എം.എം നജീബ്, അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



22 June 2009

ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി കടക്കുന്നു

ദോഹയിലെ ബിസിനസ് ഗ്രൂപ്പായ ക്വാളിറ്റി ഗ്രൂപ്പ് ഓഫ് കമ്പീസ് ഹൈപ്പര്‍മാര്‍ക്കറ്റ് രംഗത്തേക്ക് കൂടി കടക്കുന്നു. ദേഹയിലെ സല്‍വാ റോഡിലാണ് ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഏത് രാജ്യക്കാര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാക്കുമെന്ന് ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ ഒളകര വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ അവസാനത്തോടെയാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുക.

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിന്‍ മലയാളി ബിസിനസ് ഫോറം നാലാം വാര്‍ഷികം

ബഹ്റിന്‍ മലയാളി ബിസിനസ് ഫോറം നാലാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ മാസം 27 ന് വൈകുന്നേരം ഏഴ് മുതല്‍ ഉമ്മുല്‍ ഹസമിലെ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍. വ്യാപാര പുരോഗതി ബഹ്റിനിലും കേരളത്തിലും, സംഘടനകളുടെ അകവും പുറവും എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് ഗേറ്റ് ; ദേര ദുബായില്‍ പുതിയ ശാഖ

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് ദേര ദുബായില്‍ പുതിയ ശാഖ ആരംഭിച്ചു. ഹയാത്ത് റീജന്‍സിക്ക് എതിര്‍ വശത്തുള്ള കെ.എഫ്.സി ബില്‍ഡിംഗിലെ ഷോറും നടന്‍ ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗള്‍ഫ് ഗേറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീര്‍ ഹുസൈന്‍, റജുല സക്കീര്‍ ഹുസൈന്‍, ജനറല്‍ മാനേജര്‍ നബിറു റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

0അഭിപ്രായങ്ങള്‍ (+/-)



14 June 2009

ബഹ്റിന്‍ എക്സ് ചേഞ്ച് മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു

ബഹ്റിന്‍ എക്സ് ചേഞ്ച് കമ്പനി കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി നടത്തിയ മെഗാ റാഫിളിന്‍റെ സമ്മാനദാനം നടന്നു. മലയാളിയായി സുനൂനു ജോസഫിന് ഒന്നാം സമ്മാനമായ 5000 ഡോളര്‍ ലഭിച്ചു. ബ.ഇ.സി കുവൈറ്റ് ഡയറക്ടര്‍ ടൈറ്റസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിന്‍ എയര്‍ കൂള്‍ സമ്മര്‍ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ചു

ബഹ്റിന്‍ എയര്‍ സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് കൂള്‍ സമ്മര്‍ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ചു. ഇതുപ്രകാരം രണ്ട് മുതല്‍ നാല് വരെ യാത്രക്കാര്‍ ഒരുമിച്ച് ബുക്ക് ചെയ്താല്‍ കോഴിക്കോട്, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒരാള്‍ക്ക് കോഴിക്കോട് റൗണ്ട് ട്രിപ്പിന് 1450 റിയാലും കൊച്ചിയിലേക്ക് 1400 റിയാലും മുംബൈയിലേക്ക് 1000 റിയാലുമാണ് പുതിയ പാക്കേജ് പ്രകാരമുള്ള നിരക്ക്. 40 കിലോ വരെ ലഗേജ് അനുവദിക്കും. പുതിയ നിരക്ക് ഈ മാസം 30 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ബഹ്റിന്‍ എയര്‍ കണ്ട്രി മാനേജര്‍ എബ്രഹാം ചെറിയാന്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



09 June 2009

ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതിയ കാമ്പസിലേക്ക് മാറുന്നു.

റാസല്‍ഖൈമയിലെ റോയല്‍ കോളേജ് ഓഫ് അപ്ലൈഡ് ടെക്നോളജി കാമ്പസിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പുതിയ കാമ്പസിലേക്ക് മാറുന്നു. അല്‍ ദൈദിലാണ് പുതിയ കാമ്പസ്. സുധീര്‍ ഗോപി ഹോള്‍ഡിംഗ്സാണ് കാമ്പസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സുധീര്‍ ഗോപി പറഞ്ഞു. ബിഐടി ഡയറക്ടര്‍ പ്രവീണ്‍ ധ്യാനി, ജെ.ആര്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



06 June 2009

ഗള്‍ഫ് ഗേറ്റ് ഹെയര്‍ഫിക്സിംഗിന്‍റ പുതിയ ശാഖ

ഗള്‍ഫ് ഗേറ്റ് ഹെയര്‍ഫിക്സിംഗിന്‍റ പുതിയ ശാഖ സിനിമാതാരം ഇന്നസെന്‍റ് ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീര്‍ ഹുസൈന്‍, നാദിര്‍ഷാ, സുനില്‍ ദത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു. പുളിമൂട്ടില്‍ ട്രേഡ്‍‍ സെന്‍ററിലാണ് ശാഖ.

0അഭിപ്രായങ്ങള്‍ (+/-)



02 June 2009

ആലുക്കാസിന്‍റെ ഖത്തറിലെ രണ്ടാമത്തെ ജ്വല്ലറി

ജോയി ആലുക്കാസിന്‍റെ ഖത്തറിലെ രണ്ടാമത്തെ ജ്വല്ലറി ദോഹയിലെ ലുലു സെന്‍ററില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഡയറക്ടര്‍ ജോളി ജോയി ആലുക്കാസ്, ഖത്തര്‍ മാനേജര്‍ എ.ജെ ജോജു എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്