26 February 2009

ഷിഫാ അല്‍ ജസീറ ഖത്തറിലെ രണ്ടാമത്തെ ശാഖ

ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ ഖത്തറിലെ രണ്ടാമത്തെ ശാഖ ഇന്ന് ഉദ്ഘാടനം ചെയ്യും. വ്യവസായ പ്രമുഖന്‍ ഗള്‍ഫാര്‍ മുഹമ്മദലിയാണ് നസീം അല്‍ റബീഹ് എന്ന പേരിലുള്ള മെഡിക്കല്‍ സെന്‍ററിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ഏറ്റവും നല്ല വൈദ്യ സഹായം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് മാളില്‍ ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം

ജോയ് ആലുക്കാസിന്‍റെ പുതിയ ഷോറൂം ദുബായ് മാളില്‍ ആരംഭിച്ചു. ദുബായ് മാളിലെ ഗോള്‍ഡ് സൂക്കിലാണ് പുതിയ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ഇന്‍റര്‍ടെക് എക്സികുട്ടീവ് ഡയറക്ടര്‍ എറിക് ലാന്‍ഡ്ഗ്രന്‍ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 15 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



24 February 2009

അബീര്‍ മൊബൈല്‍ ഗ്രൂപ്പ്

ബഹ്റിനിലെ അബീര്‍ മൊബൈല്‍ ഗ്രൂപ്പ് പത്താം വാര്‍ഷികം ആഘോഷിച്ചു. ഗുദൈബിയയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച അബീര്‍ മൊബൈല്‍സിന്‍റെ ഉദ്ഘാടനം പ്രമുഖ പത്രപ്രവര്‍ത്തകന്‍ സോമന്‍ ബേബി നിര്‍വഹിച്ചു. പത്താം വാര്‍ഷികം പ്രമാണിച്ച് നിരവധി ഇളവുകള്‍ നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ അറിയിച്ചു.‍

0അഭിപ്രായങ്ങള്‍ (+/-)



19 February 2009

കാര്‍ ഫോര്‍ ഇക്കോ ബാഗ് പുറത്തിറക്കി

യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ല്‍ ശൃംഖലയായ കാര്‍ ഫോര്‍ ഇക്കോ ബാഗ് പുറത്തിറക്കി. ദുബായില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് ഇക്കോ ബാഗ് പുറത്തിറക്കിയത്. റീ സൈക്കിള്‍ ചെയ്യാവുന്ന ഈ ബാഗുകള്‍ 50 ഫില്‍സിന് ലഭിക്കും. ബാഗുകള്‍ ഉപയോഗിച്ച് ചീത്തയായാല്‍ തുക ഈടാക്കതെ മാറ്റി നല്‍കും. യു.എ.ഇയ്ക്ക് പുറമേ ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലെ തങ്ങളുടെ ഔട്ട് ലറ്റുകളിലും ഈ ബാഗുകള്‍ ലഭിക്കുമെന്ന് കാര്‍ ഫോര്‍ വൈസ് പ്രസി‍ഡന്‍റ് ജീന്‍ ലൂക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യു.എ.ഇ പരിസ്ഥിതി മന്ത്രാലയം എന്‍വയോണ്‍മെന്‍ര് അഡ്വൈസര്‍ ഡോ. സാദ് അല്‍ നുമൈരി, കാര്‍ ഫോര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഹെന്‍റി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



18 February 2009

ഗുഡ് മോണിംഗ് തേയില യു.എ.ഇ വിപണിയില്‍

ഗുഡ് മോണിംഗ് തേയില യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. ദുബായ് ബുര്‍ജുല്‍ അറബില്‍ മാധ്യമ പ്രവര്‍ത്തകരുടേയും വ്യാപാര പ്രമുഖരുടേയും സാനിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. പ്രശസ്ത കമ്പനിയായ കരീംസ് ഗ്രൂപ്പാണ് ഗുഡ് മോണിംഗ് തേയില വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ദുബായ് റഡ് ക്രസന്‍റ് അധികൃതരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മികച്ച ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കരീംസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ മാജിദ് കരീം പറഞ്ഞു. ദുബായ് റെഡ് ക്രസന്‍റ് ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സറൂനി, കരിംസ് ഗ്രൂപ്പ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ അരുണ്‍ പിള്ള, ആര്‍.പി സുധീര്‍, സുഹൈല്‍ അജാനി,കല ഷാജി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് എയര്‍ വേയ്സ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ്

കുവൈറ്റ് എയര്‍ വേയ്സ് ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചു. കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 47 ദിനാര്‍ ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് 17 ദിനാര്‍ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. ജൂണ്‍ 15 വരെ ഈ നിരക്കുകള്‍ പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് കുവൈറ്റ് എയര്‍ വേയ്സ് മാര്‍ക്കറ്റിംഗ് മാനേജര്‍ അല്‍ മോരി അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍

മിഡില്‍ ഈസ്റ്റ് വിപണിയില്‍ കിട്ടുന്ന ഹിമാലയ ഷാംമ്പൂവിന്‍റെ എല്ലാ ഉത്പന്നങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവിധ പരിശോധനകള്‍ കഴിഞ്ഞാണ് ഷാമ്പൂ വിപണിയില്‍ എത്തുന്നതെന്നും ദുബായ് സെന്‍ട്രല്‍ ലാബിലെ എല്ലാ പരിശോധനയും കഴിഞ്ഞാന് ഇവ യു.എ.ഇ വിപണിയില്‍ എത്തുന്നതെന്നും ഹിമാലയ ഡ്രഗ്സ് കമ്പനി പ്രസിഡന്‍റും സി.ഇ.ഒയുമായ ശൈലേന്ദ്ര മല്‍ ഹോത്ര പറ‍ഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



15 February 2009

നിക്ഷേപിക്കുന്നതിന് മികച്ച സമയം എന്ന് എസ്.ആര്‍.കെ. ഗ്രൂപ്പ്

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം ഇറക്കുന്നതിനുള്ള മികച്ച സമയമാണ് ഇതെന്ന് പ്രമുഖ നിര്‍മ്മാണ കമ്പനിയായ എസ്. ആര്‍. കെ. ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ കെ. ആര്‍. മാലിക് അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിക്ഷേപം ഇറക്കുന്നതിന് പ്രവാസി മലയാളികള്‍ക്ക് താല്‍പര്യം ഉണ്ടെന്നാണ് ഗ്ലോബല്‍ വില്ലേജിലെ തങ്ങളുടെ സ്റ്റോളില്‍ എത്തിയ ഭൂരിഭാഗം പേരും അഭിപ്രായ പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു മാലിക്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധം ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ബജറ്റ് അപ്പാര്‍ട്ട് മെന്‍റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ. ബി. ഗണേഷ് കുമാര്‍, എസ്. ആര്‍. കെ. ഗ്രൂപ്പ് എക്സികുട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



12 February 2009

ഇന്ത്യന്‍ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ ബഹ്റിനില്‍ ആരംഭിച്ചു

എന്‍.ആര്‍.ഐക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്‍റുകളും വില്ലയും വാങ്ങാനും നിക്ഷേപിക്കാനും അവസരമൊരുക്കി ഇന്ത്യന്‍ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ ബഹ്റിനില്‍ ആരംഭിച്ചു. ബഹ്റിന്‍ കേരളീയ സമാജത്തില്‍ 14 വരെയാണ് പ്രദര്‍ശനം. ബഹ്റിന്‍ വാണിജ്യ വ്യവസായ മന്ത്രി ഡോ. ഹമദ് അബ്ദുല്ല ഫഖ്റു, ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ രാത്രി 9 വരെ പ്രദര്‍ശനം ഉണ്ടാകും.

0അഭിപ്രായങ്ങള്‍ (+/-)



10 February 2009

അല്‍ സമ പോളി ക്ലിനിക്കിന്‍റെ ഒമാനിലെ ആറാമത് ശാഖ

ബദര്‍ അല്‍ സമ പോളി ക്ലിനിക്കിന്‍റെ ഒമാനിലെ ആറാമത് ശാഖ ബറക്കയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഒരാഴ്ചത്തേക്ക് സൗജന്യ പരിശോധന ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സുര്‍, നിസ് വ എന്നിവിടങ്ങളിലും ബദര്‍ അള്‍ സമ പോളി ക്ലിനിക് ഉടന്‍ ആരംഭിക്കും.വ്

0അഭിപ്രായങ്ങള്‍ (+/-)



07 February 2009

ബഹ്‍‍റൈനില്‍ പ്രോപ്പര്‍ട്ടി എക്സിബിഷന്‍

ഹോംസ് ഓഫ് ഇന്ത്യ ബഹ്‍‍റൈനില്‍ പ്രോപ്പര്‍ട്ടി എക്സിബിഷന്‍ നടത്തുന്നു. ഇന്ത്യയിലെ പ്രമുഖ ബില്‍ഡേഴസ് പങ്കെടുക്കുന്ന ഈ എക്സിബിഷന്‍ കേരള സമാജത്തിലാണ് നടക്കുന്നത്. ഈ മാസം 12,13 ,14 എന്നീ തിയ്യതികളിലാണ് പ്രദര്‍ശനം.

0അഭിപ്രായങ്ങള്‍ (+/-)



04 February 2009

സണ്‍‍‍ഷൈന്‍ മള്‍ട്ടീ മീഡിയ സ്ക്കൂള്‍

മലയാളി മാനേജ്‍‍മെന്‍റിന്‍റെ കീഴിലുള്ള സിബിഎസി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സണ്‍‍‍ഷൈന്‍ മള്‍ട്ടീ മീഡിയ സ്ക്കൂള്‍ എന്ന ഈ സ്ഥാപനത്തിന്‍റെ ഉദ്ഘാടനം യഹ്യ മൂസ നിര്‍വഹിച്ചു. ദമാമിലെ സാമൂഹിക സാംസ്ക്കാരിക മേഖലയിലുള്ള പ്രമുഖര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ആര്‍ഭാടം വീടുകളില്‍ അരുതെന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍

ആവശ്യത്തിന് അനുസരിച്ച് മാത്രമുള്ള വീട് പണിയാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് പ്രശസ്ത ആര്‍ക്കിടെക്ടും ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ജി. ശങ്കര്‍ പറഞ്ഞു. ദമാമില്‍ സംസാരിക്കുകയായിരുന്നു അദേഹം. ദമാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന അഹ്‍‍ലാന്‍ കേരളയുടെ ചിലവ് കുറഞ്ഞ വീട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. എന്‍.യു ഹാഷിം അധ്യക്ഷനായിരുന്നു. മുന്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.എം ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

0അഭിപ്രായങ്ങള്‍ (+/-)



01 February 2009

നാനോ ഹോംസ് അപ്പാര്‍ട്ട്മെന്‍റ് പദ്ധതി ബുക്കിംഗ്

ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്‍റെ നാനോ ഹോംസ് അപ്പാര്‍ട്ട്മെന്‍റ് പദ്ധതി ബുക്കിംഗ് ദുബായില്‍ നടന്നു. ദുബായ് ഷെറാട്ടന്‍ ക്രീക്കില്‍ നടന്ന പ്രദര്‍ശനത്തില്‍ സാംപിള്‍ ഫ്ലാറ്റും ഒരുക്കിയിരുന്നു. രണ്ട് ബെഡ് റൂം ഫ്ലാറ്റിന് 7.99 ലക്ഷം രൂപയാണ് വില. അരൂര്‍ ഹൈവേ ബൈപാസില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ന്യൂ കൊച്ചിനിലാണ് നാനോ ഹോംസ് നിര്‍മ്മിക്കുന്നത്. പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡയറക്ടര്‍ രാജീവ് കുമാര്‍ ചെറുവര പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്