28 September 2008

നെസ്റ്റോ വിപുലീകരിച്ച ഷോപ്പിംഗ് മാള്‍

റിയാദിലെ നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ വിപുലീകരിച്ച ഷോപ്പിംഗ് മാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജീവ് സഹാറെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കെ.എസ് രാജന്‍, മുഹമ്മദ് അലി മുണ്ടോടന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കര്‍, കൊമേഴ്സ്യല്‍ മാനേജര്‍ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



27 September 2008

റിയാദിലെ നെസ്റ്റോ

റിയാദിലെ നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ വിപുലീകരിച്ച ഷോപ്പിംഗ് ഏരിയയുടെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജീവ് സഹാറെ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.എസ് രാജന്‍, മുഹമ്മദ് അലി മുണ്ടോടന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കര്‍, കൊമേഴ്സ്യല്‍ മാനേജര്‍ ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



സാമ എയര്‍ ആഭ്യന്തര സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറച്ചു.

സൗദിയിലെ ബജറ്റ് എയര്‍ ലൈനായ സാമ എയര്‍ ആഭ്യന്തര സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറച്ചു. അധികരിച്ച ഇന്ധനവില മൂലം സര്‍വീസുകകള്‍ സാമ്പത്തിക നഷ്ടമായതാണ് ഇതിന് കാരണം. ദമാം-മദീന, റിയാദ്-മദീന സെക്ടറുകളിലെ സര്‍വീസുകള്‍ സാമ പൂര്‍ണമായും പിന്‍വലിച്ചു. ദമാം-റിയാദ് സെക്ടറില്‍ സര്‍വീസുകളുടെ എണ്ണം കുറച്ചു. നഷ്ടമായാല്‍ എല്ലാ ആഭ്യന്തര സര്‍വീസുകളും റദ്ദ് ചെയ്യുമെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



25 September 2008

അമാലിയ പെര്‍ഫ്യൂമിന്‍റെ 31-മത് ശാഖ ആരംഭിച്ചു.

അമാലിയ പെര്‍ഫ്യൂമിന്‍റെ 31-മത് ശാഖ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പ്രസിദ്ധമായ ഓള്‍ഡ് സൂക്കിലാണ് പുതിയ ഷോറൂം. പ്രമുഖ വ്യവസായി മുഹമ്മദ് അബ്ദുല്ല ജുമാ അല്‍ സാരി ഉദ്ഘാടനം നിര്‍വഹിച്ചു.

അമാലിയ പെര്‍ഫ്യൂം മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ മാനേജര്‍ അനില്‍ രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉടന്‍ തന്നെ റാസല്‍ഖൈമയില്‍ പുതിയ ഷോറൂം ആരംഭിക്കുമെന്ന് സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



24 September 2008

ഫുഡ് പ്ലസ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ മന്‍സൂറയില്‍

ഖത്തറിലെ പ്രശസ്തമായ ഫുഡ് പ്ലസ് ഗ്രൂപ്പ് തങ്ങളുടെ ഏറ്റവും പുതിയ സൂപ്പര്‍മാര്‍ക്കറ്റ് മന്‍സൂറയില്‍ കാര്‍പ്പെറ്റ് സെന്ററിനടുത്ത് ആരംഭിച്ചു. ഷെയ്ഖ് നാസ്സര്‍ ജലീലി അബു ഉസ്മാന്‍ ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മന്‍സൂറയിലും പരിസര പ്രദേശങ്ങളിലും ഫുഡ് പ്ലസ് സൂപ്പര്‍മാര്‍ക്കറ്റ് ഒരു പുതിയ ഷോപ്പിങ് അനുഭവം ആയിരിയ്ക്കും എന്ന് ഫുഡ് പ്ലസ് ഗ്രൂപ്പിന്റെ മാനേജ്മെന്റ് അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയില്‍ തങ്ങള്‍ മന്‍സൂറ വാസികള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യും.




ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയും കച്ചവട രംഗത്തെ തങ്ങളുടെ വര്‍ഷങ്ങളുടെ സല്‍പ്പേരും തങ്ങളെ പുതിയ വെല്ലു വിളികള്‍ ഏറ്റെടുക്കാനും ജനങ്ങള്‍ക്ക് വേണ്ടി പുതിയ സേവനങ്ങള്‍ കാഴ്ച വെയ്ക്കാനും ഉള്ള പ്രേരണ നല്‍കുന്നു.




ഈ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് ഈ ദിശയിലുള്ള ഒരു പുതിയ കാല്‍ വെപ്പാണ്. ഏറ്റവും നല്ല പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും ഇവിടെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. ഇവിടെ നിന്നും സൌജന്യമായി സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാര്‍ സദാ സമയവും സജ്ജരാണ് എന്നും മാനേജ്മെന്റ് വ്യക്തമാക്കി.




ഖത്തറില്‍ ഉടനീളം സൂപ്പര്‍മാര്‍ക്കറ്റുകളും, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളും റെസ്റ്റോറന്റുകളും ഫുഡ് പ്ലസ് ഗ്രൂപ്പ് നടത്തുന്നുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ ഓഫീസ് ദുബായില്‍

കോര്‍പ്പറേഷന്‍ ബാങ്കിന്‍റെ ഇന്ത്യക്കു പുറത്തുള്ള ആദ്യ പ്രതിനിധി ഓഫീസ് ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്നലെ ദുബായ് ഗ്രാന്‍റ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധി സയീദ് അബ്ദുള്ള അല്‍ ഹമീസും ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ ബാങ്ക് ചെയര്‍മാനും എംഡിയുമായ ബി. സമ്പമൂര്‍ത്തി അധ്യക്ഷനായിരുന്നു. ബര്‍ദുബായിലെ ടൊറൊന്‍റോ ബില്‍ഡിംഗിലാണ് ബാങ്കിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുക.




ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന ലക്ഷ്യം കോര്‍പ്പറേഷന്‍ ബാങ്ക് കൈവരിച്ചതായി ചെയര്‍മാനും എംഡിയുമായ സമ്പമൂര്‍ത്തി പറഞ്ഞു. വിദേശത്തെ ആദ്യ പ്രതിനിധി ഓഫീസ് പുതിയ ഒരു തുടക്കമാണെന്നും അദേഹം പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



അമാലിയ 31 മത് ഔട്ട് ഷാര്‍ജയില്‍

അമാലിയ പെര്‍ഫ്യൂംസിന്‍റെ 31 മത് ഔട്ട് ലറ്റ്ഷാര്‍ജയിലെ റോളയില്‍ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12 നാണ് ഉദ്ഘാടന പരിപാടി. അമാലിയ ഈ വര്‍ഷം കൂടുതല്‍ ഔട്ട് ലറ്റുകള്‍ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



23 September 2008

ഗാര്‍ഡന്‍ ഗ്രൂപ്പിന്‍റെ ഇഫ്താര്‍ സംഗമം

ഖത്തറിലെ പ്രമുഖ റസ്റ്റോന്‍റ് ഗ്രൂപ്പായ ഗാര്‍ഡന്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഗ്രൂപ്പി‍ന്‍റെ ആഭിമുഖ്യത്തില്‍ ഖിസൈസില്‍ ഒക്ടോബര്‍ ആദ്യവാരം പുതിയ റസ്റ്റോറന്‍റ് ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇഫ്താര്‍ വിരുന്നൊരുക്കിയത്. മാനേജിംഗ് ഡയറക്ടര്‍ യൂനസ് സലീം വാപ്പാട്ട്, ജനറല്‍ മാനേജര്‍ മുഹമ്മദ് ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0അഭിപ്രായങ്ങള്‍ (+/-)



14 September 2008

അപ്പോളോ ഹെല്‍ത്ത് പോളിക്ലിനിക്ക്

റിയാദിലെ ഫോര്‍ ഫ്രയിം ഗ്രൂപ്പ് അപ്പോളോ ഹെല്‍ത്ത് പോളിക്ലിനിക്കുമായി സഹകരിച്ച് സംഗീത പരിപാടി സംഘടിപ്പിക്കുന്നു.

ഈദിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താരോത്സവം എന്ന പരിപാടി വിനീത് ശ്രീനിവാസന്‍ നയിക്കും. കലാഭവന്‍ നവാസ്, കലാഭവന്‍ നിയാസ്, ഹരിശ്രീ മാര്‍ട്ടിന്‍ തുടങ്ങിയവരും പങ്കെടുക്കും.

ഒക്ടോബര്‍ 3 ന് റിയാദ് യമാമ റിസോര്‍ട്ടിലാണ് പരിപാടി. വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മര്‍വാന്‍ സാലിഹ്, നജീം റാവുത്തര്‍, ഡോ. യൂസുഫ്, ബഷീര്‍, ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് ഗേറ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

ഗള്‍ഫ് ഗേറ്റ് ഹെയര്‍ഫിക്സിംഗ് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു. ഇതി‍ന്‍റെ ഭാഗമായി ഹൈദരാബാദില്‍ പുതിയ ഷോറൂം തുറന്നു. ഹൈദരാബാദ് ഊര്‍ജ്ജ വകുപ്പ് മന്ത്രി ഷബീര്‍ അലി അഹമ്മദ് ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പൂര്‍ണമായും കനേഡിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗ് പ്രവര്‍ത്തിക്കുന്നതെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉടന്‍ തന്നെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ പുതിയ ശാഖകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0അഭിപ്രായങ്ങള്‍ (+/-)



അഡ്വര്‍ ടൈസിംഗ് വെബ് സൈറ്റ്

യു.എ.ഇ ആസ്ഥാനമായി പുതിയ ക്ലാസിഫൈഡ് അഡ്വര്‍ ടൈസിംഗ് വെബ് സൈറ്റ് ആരംഭിച്ചു. www.everythingUAE.comഎന്ന പേരിലുള്ള വെബ് സൈറ്റില്‍ ഓരോ എമിറേറ്റിനും പ്രത്യേകം പേജുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഫര്‍ണീച്ചറുകള്‍, തൊഴില്‍, മൊബൈല്‍ ഫോണുകള്‍, പ്രോപ്പര്‍ട്ടികള്‍ തുടങ്ങി വ്യത്യസ്തമായ ക്ലാസിഫൈഡുകള്‍ ഈ വെബ് സൈറ്റില്‍ തികച്ചും സൗജന്യമായി നല്‍കാം. പാലക്കാട് സ്വദേശിയായ റിയാസ് റഹ്മാനാണ് ഈ പുതിയ സംരംഭത്തിന് പിന്നില്‍.

2അഭിപ്രായങ്ങള്‍ (+/-)

2 Comments:

Useful site

thanks

September 18, 2008 at 4:37 PM  

good job. i found many interesting items and it was easy to contact seller.

another example for free community service from mallus :)

regards,

September 18, 2008 at 8:08 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



ഈദ് ഇന്‍ ദുബായ്

ദുബായിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ വൈവിദ്യമേറിയ പരിപാടികളാണ് ഉണ്ടാവുക. ചെറിയ പെരുന്നാള്‍ ദുബായില്‍ ആഘോഷ പൂര്‍വം കൊണ്ടാടുന്നതിനുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഡി.എസ്.എഫ് ഓഫീസും എമിറേറ്റ്സ് എയര്‍ ലൈന്‍സും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികളെയാണ് ഈ കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് സി.ഇ.ഒയും ഡി.എസ്.എഫ് ഓഫീസ് സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ഇസ്ലാമിന്‍റെ ധാര്‍മികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



06 September 2008

മൈ ഓണ്‍ ടൈം ഷോറും

റിയാദിലെ മൈ ഓണ്‍ ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ മൈ ഓണ്‍ ടൈം ഷോറും പ്രവര്‍ത്തനം ആരംഭിച്ചു.

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് സി.ഇ.ഒ നാസര്‍ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ന്യായമായ വിലയില്‍ ലോക പ്രശസ്ത ബ്രാന്‍ഡുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



02 September 2008

യു.എ.ഇ എക്സ് ചേഞ്ച്, 20,000 ഡോളര്‍ സമ്മാനം

യു.എ.ഇ എക്സ് ചേഞ്ച് കുവൈറ്റില്‍ നടത്തിയ മെഗാ ഡ്രോയില്‍ മലയാളിയായ മുഹമ്മദ് കുട്ടിക്ക് 20,000 ഡോളര്‍ സമ്മാനമായി ലഭിച്ചു. യു.എ.ഇ എക്സ് ചേഞ്ച് കണ്ട്രി മാനേജര്‍ പന്‍സ്ലി വര്‍ക്കി, രാംദര്‍ നായര്‍ എന്നിവര്‍ സമ്മാന തുകയ്ക്കുള്ള ചെക്ക് വിജയിക്കു കൈമാറി.

0അഭിപ്രായങ്ങള്‍ (+/-)



ജോയ് ആലുക്കാസ്, ഒമാനില്‍

ജോയ് ആലുക്കാസ് ജ്വല്ലറിയുടെ രണ്ട് പുതിയ ഷോറൂമുകള്‍ ഒമാനില്‍ ആരംഭിച്ചു. ദാര്‍ സെയ്ത്ത്, ബര്‍ക്ക എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലാണ് പുതിയ ഷോറൂമുകള്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പങ്കെടുത്തു. ഉദ്ഘാടനത്തിന്‍രെ ഭാഗമായി ആദ്യത്തെ പത്ത് ദിവസം ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് വിവിധ സമ്മാനങ്ങള്‍ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



01 September 2008

ജെറ്റ് എയര്‍വെയ്സ് സമയമാറ്റം

ജെറ്റ് എയര്‍വേയ്സിന്‍റെ കൊച്ചി-കുവൈറ്റ് വിമാനത്തിന്‍റെ സമയം ഇന്ന് മുതല്‍ മാറും. പുതുക്കിയ സമയമനുസരിച്ച് ജെറ്റ് എയര്‍വെയ്സ് ഫ്ളൈറ്റ് നമ്പര്‍ 574 കൊച്ചിയില്‍ നിന്നും രാവിലെ 8.15 ന് കുവൈറ്റിലേക്കു തിരിക്കും.

നേരത്തേ വൈകിട്ട് 4.45 നായിരുന്നു വിമാനം പുറപ്പെട്ടുകൊണ്ടിരുന്നത്. കുവൈറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി മുതല്‍ രാവിലെ 11.30 `നായിരിക്കും കുവൈറ്റില്‍ നിന്നും വിമാനം പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 235 92 12, 238 85 82, 229 32 31 എന്നീ നമ്പരുകളില്‍ ലഭ്യമാണ്

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്