28 October 2009

മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഗുഡ് ഹെല്‍ത്ത് പ്രോഗ്രാം

ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഗുഡ് ഹെല്‍ത്ത് പ്രോഗ്രാം ആരംഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോയുടെ പ്രകാശനവും നടന്നു. ആരോഗ്യ മന്ത്രാലയം സി.ഇ.ഒ ഡോ. അമിന്‍ അല്‍ അമീരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഡോ. സലീന മൊയ്തീന്‍കുട്ടി, ഡോ. ഹലീമ, ഡോ.ഷഹീന്‍ ദാവൂദ്, ഡോ. കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്യൂണിറ്റി ഗുഡ് ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി നിരവധി സെമിനാറുകളുടെ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



18 October 2009

അറ്റ് ലസ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റ്യൂട്ടിന്‍റെ പുതിയ ശാഖ

അറ്റ് ലസ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റ്യൂട്ടിന്‍റെ പുതിയ ശാഖ ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍, ബ്രിട്ടീഷ്, അമേരിക്കന്‍ സിലബസുകളില്‍ പാര്‍ട്ട് ടൈം, ഫുള്‍ ടൈം കോഴ്സുകളാണ് തങ്ങള്‍ നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദുബായ് കരാമയിലും റാസല്‍ഖൈമയിലും പ്രവര്‍ത്തിക്കുന്ന അറ്റ് ലസ് എജ്യുക്കേഷണല്‍ ഇസ്റ്റിറ്റ്യൂട്ടിന്‍റെ വിജയാണ് പുതിയ ശാഖ തുടങ്ങാന്‍ കാരണമെന്ന് ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കെ.ടി ജലീല്‍ എം.എല്‍.എ, പ്രിന്‍സിപ്പല്‍ പ്രമീളാ ദേവി, അക്കാദമിക് സൂപ്പര്‍വൈസര്‍ ശോഭാ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



17 October 2009

ദര്‍ശന ടെക്സ്റ്റൈല്‍സ് ഗ്രൂപ്പിന്‍റെ റിയാദിലെ പുതിയ ഷോറൂമായ ദള്‍ശന

വസ്ത്ര വ്യാപാര രംഗത്ത് പ്രമുഖരായ ദര്‍ശന ടെക്സ്റ്റൈല്‍സ് ഗ്രൂപ്പിന്‍റെ റിയാദിലെ പുതിയ ഷോറൂമായ ദള്‍ശന സില്‍ക്ക് പ്ളാസയുടെ ഉദ്ഘാടനം എം.എന്‍.ഹുസൈന്‍ നിര്‍വ്വഹിച്ചു.

ആദ്യ വില്‍പ്പന മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ സലാമില്‍ നിന്നും അബ്ദുല്‍ റഹ്മാന്‍ പൊന്‍മള സ്വീകരിച്ചു. ചടങ്ങില്‍ റിയാദിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



അല്‍ ഗാനിം ഗ്രൂപ്പിന്‍റെ വാന്‍സാ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഒമാനിലും

കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് ഗൃഹോപകരണ വിതരണ കമ്പനിയായ അല്‍ ഗാനിം ഗ്രൂപ്പിന്‍റെ വാന്‍സാ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ഒമാനിലെ വിപണിയിലും ലഭിക്കും. ഒമാനിലെ പ്രമുഖ ഇലക്ട്രോണിക്സ് ഗൃഹോപകരണ ശൃംഘലയായ മസ്കറ്റ് ഇലക്ട്രോണിക്സ് കമ്പനിയായിരിക്കും വിന്‍സാ ഉല്‍പ്പന്നങ്ങള്‍ ഒമാന്‍ വിപണിയില്‍ എത്തിക്കുക. കമ്പനി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ വര്‍ഗീസ് സാമുവല്‍ കഴിഞ്ഞ ദിവസം നടന്ന ലോഞ്ചിംഗ് സെറിമണിയില്‍ അറിയിച്ചതാണ് ഈ വിവരം.

0അഭിപ്രായങ്ങള്‍ (+/-)



എംകേ ഗ്രൂപ്പ് 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി.

ഈദ് ആഘോഷത്തോട് അനുബന്ധിച്ച് എംകേ ഗ്രൂപ്പ് നടത്തിയ പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി 16 ഭാഗ്യ ശാലികള്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി. എംകേ ഗ്രൂപ്പിന്‍റെ അബുദാബിയിലെ വിവിധ ഔട്ട് ലറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്.

അബുദാബി അല്‍ വാദ മാളില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ അബുദാബി ധനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്‍റ് മാനേജര്‍ മുഹമ്മദ് ഹുസൈന്‍ അല്‍ ഒബൈലി, എംകേ ഗ്രൂപ്പ് സീനിയര്‍ ഡയറക്ടര്‍ ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



16 October 2009

ഹോട്ടല്‍ രംഗത്തെ മികവിനുള്ള പുരസ്കാരം ബേക്‍മാര്‍ട്ടിന്റെ വക

hotelier-middle-east-awards-2009ദുബായ് : ഹോട്ടല്‍ മേഖലയിലെ മികച്ച സേവനങ്ങള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ നല്‍കുന്ന ഹോട്ടലിയര്‍ മിഡില്‍ ഈസ്റ്റ് അവാര്‍ഡ്സ് 2009 ദുബായില്‍ വെച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി പത്തൊന്‍പത് വ്യത്യസ്ത പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചതില്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന്‍ കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലെ ബേക്കറി രംഗത്തെ പ്രമുഖ നാമമായ ബേക്‍മാര്‍ട്ട് ആണ് ഈ പുരസ്ക്കാരം സ്പോണ്‍സര്‍ ചെയ്തത്.
 
ചടങ്ങില്‍ സംസാരിച്ച ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അതിഥികളുടെ താമസം സുഖകരമാക്കുന്നതിനായി പരിശ്രമിക്കുന്ന വ്യക്തികളെ ആദരിക്കുന്ന ഇത്തരം ഒരു പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നറിയിച്ചു. അതിഥികളുടെ ആവശ്യം അറിഞ്ഞ് പെരുമാറുകയും ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയും ചെയ്യുക എന്നത് ഹോട്ടല്‍ രംഗത്ത് പരമ പ്രധാനമാണ്. ഇതിന് സേവന മനോഭാവത്തോടൊപ്പം ഹോട്ടലിനെ പറ്റിയും പ്രാദേശികമായുമുള്ള അറിവും ഒഴിച്ചു കൂടാനാവാത്തതാണ്. കോണ്‍സിയേര്‍ഷിന്റെ ഈ ഗുണങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബേക്‍മാര്‍ട്ട് ഈ വിഭാഗത്തിലെ പുരസ്ക്കാരം സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
 

kt-kaleel

ബേക്‍മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ കെ. ടി. കലീല്‍, അബുദാബി ബീച്ച് റൊട്ടാനയിലെ ചീഫ് കോണ്‍സിയേര്‍ഷ് ആയ അശോക് കുക്കിയന്, കോണ്‍സിയേര്‍ഷ് ഓഫ് ദ ഇയര്‍ പുരസ്ക്കാരം സമ്മാനിക്കുന്നു

 
ഗള്‍ഫ് മേഖലയിലെ ബേക്കറി വ്യവസായ രംഗത്ത് ശീതീകരിച്ച ബേക്കറി ഉല്‍പ്പന്നങ്ങള്‍ ആദ്യമായി അവതരിപ്പിച്ച ബേക്‍മാര്‍ട്ട് ഏറ്റവും ആധുനികമായ യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് “ബേക്കിംഗ് ആനന്ദപ്രദമാക്കുക” എന്ന തങ്ങളുടെ മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നു എന്ന് ശ്രീ കെ. ടി. കലീല്‍ വിശദീകരിച്ചു. HACCP അംഗീകാരമുള്ള കമ്പനിയായ ബേക്‍മാര്‍ട്ട് ഏറ്റവും ഗുണമേന്മയുള്ള ചേരുവകള്‍ ഉപയോഗിച്ച് ആരോഗ്യകരമായ നിര്‍മ്മാണ പ്രക്രിയയിലൂടെ ബേക്കറി രംഗത്തെ ഉല്‍പ്പന്നങ്ങളുടെ സമ്പൂര്‍ണ്ണ ശ്രേണി കാഴ്‌ച്ച വെക്കുന്നു. ഗള്‍ഫില്‍ ഉടനീളമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ ദുബായിലെ അനേകം ബേക്‍മാര്‍ട്ട് പ്ലസ് കിയോസ്ക്കുകളിലും മറ്റ് സ്റ്റോറുകളിലും ബേക്‍മാര്‍ട്ട് ഉല്‍പ്പങ്ങള്‍ ലഭിക്കുന്നു.
 
രണ്ട് പതിറ്റാണ്ടിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ശ്രീ കെ. ടി. കലീലിന് ദുബായ്‌ക്കു പുറമെ ബഹറൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



14 October 2009

ചുരുങ്ങിയ ചെലവില്‍ വിസ സര്‍വീസ്

മഹാരാജാ ട്രാവല്‍സിന്‍റെ സൗദി അറേബ്യയിലെ പ്രവര്‍ത്തനങ്ങളുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചുരുങ്ങിയ ചെലവില്‍ വിസ സര്‍വീസ് ചെയ്ത് കൊടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ടിക്കറ്റില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ സൗദി ജയിലില്‍ കഴിയുന്ന രണ്ട് മലയാളികള്‍ക്ക് ടിക്കറ്റ് നല്‍കുമെന്ന് മഹാരാജാ ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പറഞ്ഞു. ഡയറക്ടര്‍ മുസതഫ അഹമ്മദ്, പി. റഷീദ്, മുഹാദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



13 October 2009

ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും

ബെന്‍ക്യൂ കോര്‍പ്പറേഷന്‍ പുതിയ എല്‍ഇഡി മോണിറ്ററും പ്രൊജക്ടറും യു.എ.ഇ വിപണിയില്‍ പുറത്തിറക്കി. ഇന്നലെ ദുബായില്‍ നടന്ന ചടങ്ങിലാണ് ബെന്‍ക്യു വിന്‍റെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറിക്കിയത്.

ജി സീരിസിലെ പുതിയ നാല് മോണിറ്ററുകളും എജ്യുക്കേഷണല്‍ സീരിസിലെ പ്രൊജക്ടറുകളുമാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഏറ്റവും പുതിയ ടെക് നോളജിലുള്ള ഉത്പന്നങ്ങളാണ് തങ്ങള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ബെന്‍ക്യു ജനറല്‍ മാനേജര്‍ മനീഷ് ബക്ഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

0അഭിപ്രായങ്ങള്‍ (+/-)



12 October 2009

ജീമാര്‍ട്ടില്‍ രണ്ട് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ കൂടി

റിയാദിലെ ജീമാര്‍ട്ടില്‍ രണ്ട് പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോറുകള്‍ കൂടി ആരംഭിച്ചു. ലഗേജസ്, സ്കൂള്‍ സപ്ലേസ് എന്നീ സ്റ്റോറുകളാണ് ആരംഭിച്ചിരിക്കുന്നത്.

കൊണ്ടോണ്ടി എം.എല്‍.എ കെ.മുഹമ്മദുണ്ണി ഹാജി ലെഗേജസിന്‍റേയും സി.ബി.എസ്.ഇ സ്കൂള്‍ മിഡില്‍ ഈസ്റ്റ് റീജണ്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍, സ്കൂള്‍ സപ്ലേയ്സിന്‍റേയും ഉദ്ഘാടനം നിര്‍വഹിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



11 October 2009

ഇന്‍റിമേറ്റ് ദുബായ് ശാഖ ആരംഭിച്ചു

intimate-matrimonialsവൈവാഹിക ആവശ്യത്തിനു വേണ്ടി നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് എത്രയും പെട്ടെന്ന് ഇണയെ കണ്ടെത്തുവാന്‍ സഹായിക്കുന്ന കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാട്രിമോണിയല്‍ ഏജന്‍സിയായ ഇന്‍റിമേറ്റ് ഗ്രൂപ്പ് ദുബായിലും പ്രവര്‍ത്തനം ആരംഭിച്ചു. കുറഞ്ഞ ദിവസങ്ങളിലെ അവധിക്ക് പോകുന്ന പ്രവാസികളായ മലയാളികള്‍ക്ക് ഇതിനകം നല്ല സേവനങ്ങള്‍ നല്‍കി മാട്രിമോണിയല്‍ രംഗത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന ഇന്‍റിമേറ്റ്, ദുബായ് ദേരയിലെ ബ്രാഞ്ചിനോടൊപ്പം അബുദാബിയിലും പ്രവര്‍ത്തിക്കുന്നുണ്ട്. www.intimate4u.com എന്ന വെബ് സൈറ്റില്‍ ആവശ്യക്കാര്‍ക്ക് നേരിട്ട് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
അബുദാബി: 050 31 60 452 ദുബായ്: 055 49 280 50. eMail: intimateuae at gmail dot com

Labels:

0അഭിപ്രായങ്ങള്‍ (+/-)



മാന്ദ്യം പൂര്‍ണമായും അവസാനിക്കുമെന്ന് മലയാളി വ്യവസാ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. രവി പിള്ള

2011 ഓടെ ഗള്‍ഫില്‍ സാമ്പത്തിക മാന്ദ്യം പൂര്‍ണമായും അവസാനിക്കുമെന്ന് മലയാളി വ്യവസാ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. രവി പിള്ള പറഞ്ഞു. ദുബായില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2011 ആകുമ്പോള്‍ തൊഴിലാളികളെ തികയാത്ത അവസ്ഥയുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

സൗദി അറേബ്യയില്‍ രവി പിള്ള മാനേജിംഗ് ഡയറക്ടറായ നാസര്‍ ഹാജിരി ഗ്രൂപ്പ് അബുദാബിയിലെ എണ്ണ പ്രകൃതി വാതക മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കും. 8000 പേര്‍ക്ക് പുതിയ പദ്ധതിയില്‍ തൊഴില്‍ നല്‍കുമെന്നും ഇദ്ദേഹം പറഞ്ഞു. നിലവില്‍ നാസര്‍ ഹാജിരി ഗ്രൂപ്പ് 50,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 80 ശതമാനവും മലയാളികളാണ്. അടുത്ത വര്‍ഷം മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്നും രവി പിള്ള വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യ ഹോം പ്രോപ്പര്‍ട്ടി എക്സ് പോ ദുബായില്‍

ഇന്ത്യയില്‍ നിന്നുള്ള നിര്‍മ്മാതാക്കള്‍ പങ്കെടുക്കുന്ന ഇന്ത്യ ഹോം പ്രോപ്പര്‍ട്ടി എക്സ് പോ ദുബായില്‍ ആരംഭിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിര്‍മ്മതാക്കളാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

യു.എ.ഇയിലുള്ള ഇന്ത്യക്കാരെ ഉദ്ദേശിച്ചാണ് ഇന്ത്യ ഹോം പ്രോപ്പര്‍ട്ടി എക്സ് പോ എന്ന പേരില്‍ ദുബായില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ദുബായ് റാഫിള്‍സ് ഹോട്ടലിലാണ് മേള. വിവിധ നിര്‍മ്മതാക്കളുടെ ഏറ്റവും പുതിയ പദ്ധതികള്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ വസ്തു വാങ്ങുന്നവര്‍ക്ക് ഏറ്റവും നല്ല അവസരമാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് ശോഭാ ഡെവലപ്പേഴ്സ് എക്സികുട്ടീവ് ഡയറക്ടര്‍ ജാക്ക്ബാസ്റ്റിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 18 നിര്‍മ്മാതാക്കളാണ് ഈ പ്രോപ്പര്‍ട്ടി എക്സ് പോയില്‍ പങ്കെടുക്കുന്നത്. വിവിധ ലോണ്‍ സൗകര്യങ്ങളും മേളയോട് അനുബന്ധിച്ച് സംഘാടകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധി ദിനമായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശകരടുടെ എണ്ണം കൂടുതലായിരുന്നു.
സിറ്റി ബാങ്ക് സംഘടിപ്പിച്ച ഈ പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും.

0അഭിപ്രായങ്ങള്‍ (+/-)



10 October 2009

റിയാദ് സിറ്റി ഫ്ളവറില്‍

റിയാദ് സിറ്റി ഫ്ളവറില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന മെഗാ സെയിലിന്‍റെ ഭാഗമായി നടക്കുന്ന പ്രതിവാര നറുക്കെടുപ്പിന്‍റെ നാലാമത്തെ ആഴ്ചയിലെ നറുക്കെടുപ്പും മൂന്നാമത്തെ ആഴ്ചയിലെ സമ്മാന വിതരണവും നടന്നു.

ദമാമില്‍ നടന്‍ ജഗന്നാഥ വര്‍മ്മയും ഹെലില്‍ ഫ്ളിരിയ ഗ്രൂപ്പ് ഓപ്പറേഷന്‍സ് വിഭാഗം മേധാവി ഫസല്‍ റഹ്മാനം സമ്മാനങ്ങള്‍ വിതരണം ചെയ്തു. പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫസല്‍ റഹ്മാന്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



08 October 2009

ദോഹയില്‍ ശസ്ത്രക്രിയ സൗകര്യമുള്ള ഇന്‍ഫറെര്‍ട്ടിലിറ്റി ക്ളിനിക്ക്

ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് വന്ധ്യതയ്ക്ക് മുഖ്യ കാരണമെന്ന് പ്രമുഖ ഇന്‍ഫെര്‍ട്ടിലിറ്റി കണ്‍സള്‍ട്ടന്‍റായ ഡോക്ടര്‍ മുഹമ്മദ് അഷ്റഫ് പറഞ്ഞു. ദോഹയിലെ മെഡ്കെയര്‍ ക്ളിനിക്കുമായി സഹകരിച്ച് ശസ്ത്രക്രിയ സൗകര്യമുള്ള ഇന്‍ഫറെര്‍ട്ടിലിറ്റി ക്ളിനിക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യ പറഞ്ഞത്.

താരതമ്യേന സ്ത്രീ വന്ധ്യതയെക്കാള്‍ പുരുഷ വന്ധ്യതയാണ് ഇപ്പോള്‍ കൂടുതലെന്നും ഇതിനുള്ള ചികിത്സ നാല്‍പതു വയസ്സിനു മു‍ന്‍പു തന്നെ തുടങ്ങുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



06 October 2009

റാസല്‍ ഖൈമയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന്

റാസല്‍ ഖൈമയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് റാസല്‍‍‍ഖൈമ കിരീടാവകാശിയും ഉപഭരണാധികാരിയും യൂണിവാഴ്സിറ്റി ചാന്‍സിലറുമായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. റാസല്‍ ഖൈമയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.

ഇടിഎ ആസ്ക്കോണിന്‍റെയും റാസല്‍‍‍ഖൈമ സര്‍ക്കാറിന്‍റേയും സംയുക്ത സംരംഭമായ റാക്ക് മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് സര്‍വീസ് യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് യൂണിവാഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇക്കാര്യം അറിയിച്ചത്. ഇടിഎ എംഡി സലാഹുദ്ദീന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ദുബായിയുടെ ആദ്യ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 18 മുതലാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഈ വിമാക്കമ്പനി സര്‍വീസ് തുടങ്ങുന്നത്. ദിവസവും രണ്ട് സര്‍വീസുകള്‍ വീതം ഖത്തറിലേക്ക് ഉണ്ടാകുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദുബായില്‍ നിന്ന് ദോഹയിലേക്ക് വണ്‍ വേ ടിക്കറ്റിന് ടാക്സ് അടക്കം 200 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫ്ലൈ ദുബായ് ഇപ്പോള്‍ ഏഴ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്

0അഭിപ്രായങ്ങള്‍ (+/-)



സിറ്റി സ്‍‍കേപ്പ് ദുബായില്‍ ആരംഭിച്ചു

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏറ്റവും വിലിയ പ്രദര്‍ശനമായ സിറ്റി സ്‍‍കേപ്പ് ദുബായില്‍ ആരംഭിച്ചു. ദുബായ് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ തിളക്കം പ്രദര്‍ശനത്തിനില്ല.

0അഭിപ്രായങ്ങള്‍ (+/-)



01 October 2009

ജീമാര്‍ട്ടില്‍ സ്വീറ്റ്സിന്‍റേയും ഫര്‍ണീച്ചറിന്‍റേയും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ഘാടനം

റിയാദിലെ ജീമാര്‍ട്ടില്‍ സ്വീറ്റ്സിന്‍റേയും ഫര്‍ണീച്ചറിന്‍റേയും ഡിപ്പാര്‍ട്ട്മെന്‍റ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല അല്‍ സലാം ഉദ്ഘാടനം നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണീച്ചറും സ്വീറ്റ്സും മിതമായ നിരക്കില്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മഹറൂഫ് ചെമ്പ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്