29 April 2008

അല്‍ അമീറ ഫുഡ് മാനുഫാക്ചേഴ്സ് ഉദ്പാദനം വര്‍ധിപ്പിക്കുന്നു

മിഡില്‍ ഈസ്റ്റിലെ പ്രമുഖ തഹീന നിര്‍മ്മാതാക്കളായ അല്‍ അമീറ ഫുഡ് മാനുഫാക്ചേഴ്സ് ഉദ്പാദനം വര്‍ധിപ്പിക്കുന്നു. വെളുത്ത എള്ള് സംസ്ക്കരിച്ച് ഉണ്ടാക്കുന്ന തഹീനയ്ക്ക് ഗള്‍ഫ് വിപണിയില്‍ ഉണ്ടായ വര്‍ധിച്ച ആവശ്യത്തെ തുടര്‍ന്നാണ് ഇത്. കാലിഫോര്‍ണിയ ഗാര്‍ഡന്‍ ഉള്‍പ്പടെയുള്ള വിതരണക്കാര്‍ ഇപ്പോള്‍ ഇത് വിപണിയില്‍ എത്തിക്കുന്നുണ്ട്. അറ്ബികള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള തഹീനയ്ക്ക് ഗള്‍ഫ് മലയാളികള്‍ക്കിടയിലും ആവശ്യക്കാര്‍ വര്‍ധിച്ചതായി കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ കെ.എം.ബഷീര്‍ അറിയിച്ചു. വ്യാപാര ആവശ്യങ്ങള്‍ക്ക് 06 – 539 8000 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)



25 April 2008

A to Z ക്രിയേഷന്‍സ് പ്രവര്‍ത്തന മേഖല മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു

ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രനിര്‍മ്മാണ സ്ഥാപനമായ A to Z ക്രിയേഷന്‍സ് തങ്ങളുടെ പ്രവര്‍ത്തന മേഖല മിഡില്‍ ഈസ്റ്റിലേക്കും വ്യാപിപ്പിക്കുന്നു.

പ്രമുഖ യൂറോപ്പ് ബ്രാന്‍ഡുകളായ മാര്‍ക്ക് & സ്പെന്‍സര്‍ , നെക്സ്റ്റ് തുടങ്ങിയവയുടെ ഇന്ത്യയിലെ നിര്‍മ്മാതാക്കള്‍ കൂടിയാണ് തിരുപ്പൂര്‍ ആസ്ഥാനമായുള്ള A to Z.

മിഡില്‍ ഈസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി എം.ഡി. ജി.എം. പ്രശാന്ത് , സി.ഇ.ഒ. എ.കെ. ജോജു എന്നിവര്‍ ദുബായിലെത്തി.

ബിസിനസ്സ് അന്വേഷണങ്ങള്‍ക്ക് 050 847 36 47 എന്ന നമ്പറിലോ 0091 99 444 966 44 എന്ന നമ്പറിലോ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)



09 April 2008

എറാം എഞ്ചിനീയറിംഗ് ഗ്രൂപ്പിന്‍റെ വാര്‍ഷികാഘോഷം

മലയാളി വ്യവസായ ഗ്രൂപ്പിന്‍റെ കീഴില് സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എറാം എഞ്ചിനീയറിംഗ് ഗ്രൂപ്പിന്‍റെ വാര്‍ഷികാഘോഷം ദമാമില്‍ സംഘടിപ്പിച്ചു.
ഷെറാട്ടണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള് അബ്ദുല്ല അല്‍ തുവൈജിരി ഉദ്ഘാടനം ചെയ്തു. ഇരുപത് തൊഴിലാളികളെ ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍‍കി ആദരിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, ചെയര്‍മാന്‍ അബൂബക്കര്‍, രാജേന്ദ്രന്‍, ഷമീം, രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ഹാര്‍ളി ഡേവിഡ്സണ് മലയാളികള്‍ക്കിടയില്‍ പ്രിയമേറുന്നു


ലോകത്തിലെ ഏറ്റവും വില കൂടിയ ബൈക്കുകളില്‍ ഒന്നായ ഹാര്‍ളി ഡേവിഡ്സണ് മലയാളികള്‍ക്കിടയില്‍ പ്രിയമേറുന്നു.ഇന്ത്യയില്‍ ഈ ബൈക്ക് കമ്പനിയുടെ ഡീലര്‍ഷിപ്പ് ഇല്ലാത്തതിനാല്‍ ദുബായില്‍ നിന്നാണ് പലരും കേരളത്തിലേക്ക് ബൈക്ക് ഇറക്കുമതി ചെയ്യുന്നത്.യു.എ.ഇയിലെ നിരവധി മലയാളികളും ഇതിനകം തന്നെ ഈ ബൈക്ക് സ്വന്തമാക്കിക്കഴിഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



08 April 2008

ദുബായ് പോര്‍ട്ടിന്‍റെ അറ്റാദായത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ദ്ധന

ദുബായ് പോര്‍ട്ടിന്‍റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായത്തില്‍ 52 ശതമാനത്തിന്‍റെ വര്‍ദ്ധന. 419.7 ദശലക്ഷം ഡോളറാണ് ലോകത്തിലെ തന്നെ നാലമത്തെ വലിയ കണ്ടെയ്നര്‍ തുറമുഖമായ ഡിപി വേള്‍ഡിന്‍റെ 2007 വരുമാനം.
ഈ വര്‍ഷം ആദ്യ മൂന്ന് മാസം മികച്ച വ്യാപാരമാണ് ലഭിച്ചതെന്നും കമ്പനി ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലേം അറിയിച്ചു. ആഗോള വിപണിയിലെ അസ്ഥിരത തങ്ങളെ ബാധിക്കുന്നണ്ടെങ്കിലും മികച്ച പ്രവര്‍ത്തന ലാഭം തന്നെയാണ് ഈ വര്‍ഷവും ലക്ഷ്യമിടുന്നതെന്ന് അദേഹം പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റ് മലയാളികള്‍ക്കായി, ബില്‍ഡേഴ്സ് എക്സ്പോ -08

ഇന്ത്യയിലെ , പ്രമുഖ കെട്ടിട നിര്‍മ്മാതാക്കളെ പങ്കെടുപ്പിച്ച്‌ കുവൈത്തില്‍ ബില്‍ഡേഴ്‌സ്‌ എക്‌സ്‌പോ-08 സംഘടിപ്പിക്കുന്നു.

രമദ ഹോട്ടലില്‍ മെയ്‌ 9, 10 തീയതികളിലായാണ്‌ എക്‌സ്‌പോ നടത്തുന്നതെന്ന്‌ സംഘാടകരായ പാക്‌സ്‌ ഈവന്റ്‌ പ്രൊമോട്ടേഴ്‌സ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ സുനില്‍ ജോസഫ്‌ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കുവൈത്ത്‌ മലയാളികള്‍ക്ക്‌ നാട്ടില്‍ പാര്‍പ്പിടങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കുന്നതിനായാണ്‌ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്‌.

കുവൈത്തിലെ ഏഷ്യ ലിങ്ക്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ പ്രദര്‍ശനം ഒരുക്കുന്നത്‌. 500 ഓളം സ്റ്റാളുകള്‍ എക്‌സ്‌പോയിലുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.

കെട്ടിടനിര്‍മ്മാണ അനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വായ്‌പാസ്ഥാപനങ്ങളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന്‌ പാക്‌സ്‌ ഈവന്റ്‌സ്‌ മാനേജ്‌മെന്റ്‌ കമ്പനി പ്രതിനിധി തോംസണ്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



04 April 2008

സൂപ്പര്‍ വെയര്‍ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു

പ്രശസ്ത മെലാനില്‍ ടേബിള്‍ വെയര്‍ കമ്പനിയായ സൂപ്പര്‍ വെയര്‍ 45-ാം വാര്‍ഷികം ആഘോഷിക്കുന്നു.
വാര്‍ഷികത്തോട് അനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 45 പീസുകളുടെ പുതിയ ഡിന്നര്‍ സെറ്റും കമ്പനി പുറത്തിറക്കി. എ.എ സണ്‍സാണ് യു.എ.ഇയില്‍ ഈ ടേബില്‍ വെയറിന്‍റെ അംഗീകൃത വിതരണക്കാര്‍. വാര്‍ത്താ സമ്മേളനത്തില്‍ സൂപ്പര് വെയര്‍ ഗ്രൂപ്പ് പ്രസിഡന്‍റ് സനന്‍ അംഗുബോള്‍ക്കുല്‍, ഗ്രൂപ്പ് ജി.എം സ്റ്റാന്‍ലി ജോസഫ്, അല്‍ റയിസ് ഗ്രൂപ്പ് എം.ഡി ജാസിം അല്‍ റയിസ്, തായ്ലന്‍ഡ് കോണ്‍സുല്‍ ജനറല്‍ പസാന്‍ തെപറാക്ക് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയില്‍ അടുത്ത് തന്നെ കമ്പനി തുറക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്