28 February 2010

ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം

ദുബായിലെ റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റായ ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

അബുദാബി ഷവാമിക്കില്‍ ഈ മാസം 28 ന് ഞായറാഴ്ച വൈകുന്നേരം നാലരയ്ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടക്കും.

അബുദാബിയിലെ പൗരപ്രമുഖന്‍ തന്നാഫ് ബക്കീത്ത്തന്നാഫ് അല്‍ മെന്‍ഹലിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. റീജന്‍സി ഗ്രൂപ്പിന് കീഴിലെ പതിനൊന്നാമത്തെ റീട്ടെയ്ല്‍ ഔട്ട് ലറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം

ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മിഡില്‍ ഈസ്റ്റിലെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം ദുബായില്‍ നടന്നു. ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് മിഡില്‍ ഈസ്റ്റ് എന്ന പേരില്‍ ജലീല്‍ ഹോള്‍ഡിംഗ്സുമായി ചേര്‍ന്നാണ് ഈസ്റ്റേണ്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

ദുബായ് അല്‍ ബുസ്താന്‍ റോട്ടാനാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ മീരാന്‍, വൈസ് ചെയര്‍മാന്‍ നവാസ് മീരാന്‍, ജലീല്‍ ഹോള്‍ഡിംഗ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കുഞ്ഞുമുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ വര്‍ഷം 12 മില്യണ്‍ ഡോളര്‍ വിലവരുന്ന 480 കണ്ടെയ്നര്‍ ഈസ്റ്റേണ്‍ ഉത്പന്നങ്ങളാണ് വിറ്റഴിഞ്ഞതെന്ന് എം.ഇ മീരാന്‍ പറഞ്ഞു. 2012 ആകുന്നതോടെ ഇത് 1200 കണ്ടെയ്നര്‍ ആക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0അഭിപ്രായങ്ങള്‍ (+/-)



24 February 2010

ബനിയാസ് Grand Hypermarket അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

ദുബായിലെ റീജന്‍സി ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റായ ബനിയാസ് Grand Hypermarket അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. അബുദാബി സഹാമ (Shahama) ഫെബ്രുവരി
25 ന് വൈകുന്നേരം നാലരയ്ക്ക് ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം നടക്കും. അബുദാബിയിലെ പൗരപ്രമുഖന്‍ തന്നാഫ് ബക്കീത്ത്തന്നാഫ് അല്‍ മെന്‍ഹലിയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

റീജന്‍സി ഗ്രൂപ്പിന് കീഴിലെ പതിനൊന്നാമത്തെ റീട്ടെയ്ല്‍ ഔട്ട് ലറ്റാണ് ഇത്.
ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നതെന്ന് റീജന്‍സി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍
അന്‍വര്‍ അമീന്‍ പറഞ്ഞു.

ബിസിനസ് രംഗത്ത് വര്‍ഷങ്ങളായുള്ള അനുഭവ പരിചയമാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഗള്‍ഫ് മേഖലയെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിലും നൂതന സംവിധാനങ്ങളുമായി വിവിധ
തരത്തിലുള്ള retail outlett കളുമായി മുന്നോട്ട്‌ പോവുകയാണ്‌ എന്നു അദ്ദേഹം വ്യക്തമാക്കി.


വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ബനിയാസ് ഗ്രാന്‍റ് ഹൈപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

റീജന്‍സി ഗ്രൂപ്പിന്‍റെ അടുത്ത സംരംഭമായ Al Khail മാലിലേയ്‌ Grand Hyper Market ദുബായ് അല്‍ ഖൂസില്‍ മാര്‍ച്ച് രണ്ടാം വാരത്തില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നും അന്‍വര്‍ അമീന്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



22 February 2010

ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു. ഇന്ത്യ പ്രത്യേക പവലിയനുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യോത്പന്ന , ആതിഥ്യ മേഖലയിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശമാണ് ഗള്‍ഫുഡ്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3500 ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ ഭക്ഷ്യോത്പന്നങ്ങളും ഹോട്ടലുകള്‍ക്ക് വേണ്ട യന്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് മേളയില്‍ ഉള്ളത്.


ഇന്ത്യ പ്രത്യേക പവിലിയനുമായി മേളയില്‍ സജീവമാണ്. ഈസ്റ്റേണ്‍, കെ.എല്‍.എഫ് നിര്‍മ്മല്‍, സാറാസ് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ വ്യാപാരം വിപുലമാക്കാനാണ് തങ്ങളുടെ പദ്ദതിയെന്ന് കെ.എല്‍.എഫ് നിര്‍മല്‍ ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പറഞ്ഞു.



ചക്കയട, കൂര്‍ക്ക പുഴുങ്ങിയത്, നെയ്പ്പായസം, പിടി തുടങ്ങി മലയാളികള്‍ ഇഷ്ടപ്പെടുന്ന റെഡി റ്റു കുക്ക് വിഭവങ്ങളുമായാണ് സാറാസ് എത്തിയിരിക്കുന്നത്. വിദേശ മലയാളികള്‍ക്ക് പരമ്പരാഗത രുചികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് അന്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്സികുട്ടീവ് ബോബി എം. ജേക്കബ്.

പ്രദര്‍ശന വലിപ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട് ഇത്തവണ ഗള്‍ഫുഡിന്.

0അഭിപ്രായങ്ങള്‍ (+/-)



15 February 2010

ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം

ബഹ്റിനിലെ ധനകാര്യ സ്ഥാപനമായ ബഹ്റിന്‍ ഫിനാന്‍സിന്‍റെ പുതിയ ഷോറൂം ഉദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നു. പ്രവാസികള്‍ക്ക് ഏറെ ലാഭകരമായ എന്‍.ഇ.എഫ്.ടി പദ്ധതി ഇവയില്‍ പ്രധാനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



മലബാര്‍ ഗോള്‍ഡ് ; ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലബാര്‍ ഗോള്‍ഡ് ഇനോക്കുമായി ചേര്‍ന്ന് നടത്തിയ മൈന്‍ ഡയമണ്ട് പ്രൊമോഷന്‍ ജേതാവിനെ തെരഞ്ഞെടുത്തു. ദുബായ് എക്കണോമിക് ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ സീനിയര്‍ കൊമേഴ്സ്യല്‍ കണ്‍ട്രോള്‍ കോ ഓര്‍ഡിനേറ്റര്‍ സുല്‍ത്താന്‍ ഹമദ് എല്‍ അസ്സാബിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ഇനോക് മാര്‍ക്കറ്റിംഗ് ഹെഡ് ഇമാന്‍ കാസിം, മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ അഹമ്മദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

നേപ്പാളില്‍ നിന്നുള്ള യംമ്പസാഗൂര്‍ ആണ് ഡയമണ്ട് ജ്വല്ലറിക്ക് അര്‍ഹനായത്. മലബാര്‍ ഗോള്‍ഡിന്‍റെ അല്‍ ഫഹ്ദി സ്ട്രീറ്റിലെ ഷോറൂമില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

ഗുരുവായൂര്‍ സ്വദേശിയായ ഷജീറിന് 50,000 ദിര്‍ഹം വില വരുന്ന സ്വര്‍ണം ഇമാന്‍ കാസിം കൈമാറി. ഈ വര്‍ഷത്തോടെ യു.എ.ഇയില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് എം.ഡി ഷംലാല്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ് റാസല്‍ഖൈമയില്‍

ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റ് റാസല്‍ഖൈമയില്‍ ആരംഭിച്ചു. റാസല്‍ഖൈമ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുബാറക്ക് അലി മുബാറക്ക് അല്‍ ഷംസി ഉദ്ഘാടനം ചെയ്തു.

ഫാത്തിമ ഗ്രൂപ്പ് ചെയര്‍മാന്‍ മൂസ ഹാജി, ഗ്രൂപ്പ് എം.ഡി സുലൈമാന്‍ ഹാജി, സെയില്‍സ് ആന്‍റ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഷൈന്‍ ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. നടന്‍ കൈലാഷ് മുഖ്യാതിഥി ആയിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



08 February 2010

ഓസ്കാര്‍ ലോക്ക്സ് സെന്‍റര്‍ ആരംഭിച്ചു

ബഹ്റിനിലെ ഗുദൈബിയയില്‍ സാനിട്ടറി ഉപകരണങ്ങളുടെ ഷോറൂമായ ഓസ്കാര്‍ ലോക്ക്സ് സെന്‍റര്‍ ആരംഭിച്ചു. മുഹമ്മദ് അല്‍ അമാദി ഉദ്ഘാടനം നിര്‍വഹിച്ചു. ജോണ്‍ ഐപ്പ് ആദ്യ വില്‍പ്പന നടത്തി.മാനേജിംഗ് ഡയറക്ടര്‍ ശശി പിള്ള, റഷീദ് എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനിലെ അലി കഫെയുടെ സ്റ്റാഫ് പാര്‍ട്ടി

ബഹ്റിനിലെ അലി കഫെയുടെ സ്റ്റാഫ് പാര്‍ട്ടി സംഘടിപ്പിച്ചു. സീഫിലെ പണ്ടെറോസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അലി കഫേ റീജണല്‍ മാനേജര്‍ അര്‍ത്രിച്ചിന്‍ മുഖ്യാതിഥി ആയിരുന്നു. മസ ജനറല്‍ മാനേജര്‍ റാഷിദ് സൈനല്‍ അധ്യക്ഷത വഹിച്ചു. അബ്ബാസ് ഉച്ചില്‍, മുഹമ്മദ് സൈനല്‍ എന്നിവര്‍ പ്രസംഗിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഫെഡറല്‍ ബാങ്കിന്‍റെ സ്റ്റാള്‍

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഫെഡറല്‍ ബാങ്കിന്‍റെ സ്റ്റാള്‍ തുറന്നു. ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരായി എത്തുന്ന ഫെഡറല്‍ ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ഈ കേന്ദ്രം ലഭ്യമാക്കും. ഫെഡറല്‍ ബാങ്കിന്‍റെ ഡയറക്ടറും എമിറേറ്റ്സ് എന്‍.ബി.ഡി സി.ഇ.ഒയുമായ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്കിന്‍റെ യു.എ.ഇയിലെ ചീഫ് റപ്രസെന്‍റേറ്റീവ് വിജയ് കുമാര്‍, മറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് തങ്ങള്‍ ലഭ്യമാക്കുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



06 February 2010

അല്‍ഫിദ കമ്പ്യൂട്ടേഴ്സിന്‍റെ പുതിയ ഷോറൂം ഷാര്‍ജയില്‍

അല്‍ഫിദ കമ്പ്യൂട്ടേഴ്സിന്‍റെ പുതിയ ഷോറൂം ഷാര്‍ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മിനറോഡിലെ പുതിയ ഷോറൂം ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മുബാറക്ക് സൈഫ് റാഷിദ് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഫൈസല്‍ ബാബു, മുഹമ്മദ് ഷാഫി എന്നിവര്‍ പങ്കെടുത്തു. ആദ്യ വില്‍പ്പന സി.സി.എസ് ജോഷി ഏറ്റുവാങ്ങി. അധികം വൈകാതെ തന്നെ ദുബായിലും ഫുജൈറയിലും രണ്ട് പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ഫൈസല്‍ ബാബു പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



03 February 2010

യംഗ് ലൈഫ് പ്രൊഡക്റ്റ്സിന്‍റെ ബഹ്റിനിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ്

യംഗ് ലൈഫ് പ്രൊഡക്റ്റ്സിന്‍റെ ബഹ്റിനിലെ ഹോള്‍സെയില്‍ മാര്‍ക്കറ്റ് മനാമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജലീല്‍ അബ്ദുല്ല അലി മക്കി ഉദ്ഘാടനം ചെയ്തു. കണ്ട്രി ഹെഡ് അയ്യൂബ് അലി, ജനറല്‍ മാനേജര്‍ റിയാസ് എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു

0അഭിപ്രായങ്ങള്‍ (+/-)



02 February 2010

883 കോടി ദിര്‍ഹം ലാഭവുമായി ഇത്തിസാലാത്ത്

etisalat-logoഅബുദാബി: യു. എ. ഇ യിലെ ടെലിഫോണ്‍ കമ്പനിയായ ഇത്തിസാലാത്തിന്റെ 2009 ലെ ലാഭം 883 കോടി ദിര്‍ഹം എന്നു കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ വിഹിതം കഴിച്ച് മൊത്തം ലാഭം 121.7 കോടി ദിര്‍ഹം. 2008 ല്‍, 851 കോടിയായിരുന്നു ലാഭം. ഇക്കുറി 16 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവുണ്ട്. യു. എ. ഇ. യില്‍ മൊത്തം 77.4 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% വര്‍ദ്ധനവ് മൊബൈല്‍ ഉപഭോക്താക്കളിലുണ്ട്. ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ 13.3 ലക്ഷമാണ് ഇതിലും ഈ വര്‍ഷം 16% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
 
ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം അവകാശ പ്പെടാവുന്ന മറ്റൊരു സംരംഭമാണ് ഫൈബര്‍ ഒപ്റ്റിക് കേബിളു കളിലേക്കുള്ള മാറ്റം. അബു ദാബിയില്‍ ഏറെക്കുറെ പൂര്‍ത്തിയായി ക്കഴിഞ്ഞ ഈ സംവിധാ‍നം, 2011 ആകുമ്പൊഴേക്ക് യു. എ. ഇ. മൊത്തം ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

Labels:

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്