26 November 2009

യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ്

പ്രമുഖ ധന വിനിമയ സ്ഥാപനമായ യു.എ.ഇ എക്സ് ചേഞ്ചിന് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പേരില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ‍ന്‍ഡസ്ട്രി ഏര്‍പ്പെടുത്തിയതാണ് പുരസ്ക്കാരം.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപദേഷ്ടാവ് ശൈഖ് ഹസാ ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്നും യു.എ.ഇ എക്സ് ചേ‍ഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്റൂയിയും മാനേജിംഗ ഡയറക്ടര്‍ ബി.ആര്‍ ഷെട്ടിയും ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.

0അഭിപ്രായങ്ങള്‍ (+/-)



25 November 2009

ക്രിസ്റ്റല്‍ ക്രൗണ്‍ ഡെവലപ്മെന്‍റിന്‍റെ ഉദ്ഘാടനം ബഹ്റൈനില്‍ നടന്നു.

പ്രമുഖ ഇന്ത്യന്‍ കെട്ടിട നിര്‍മ്മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ്, ബഹ്റൈനിലെ ക്രൗണ്‍ ഡെവലപ്മെന്‍റുമായി ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്തസംരംഭമായ ക്രിസ്റ്റല്‍ ക്രൗണ്‍ ഡെവലപ്മെന്‍റിന്‍റെ ഉദ്ഘാടനം ബഹ്റൈനില്‍ നടന്നു. ബഹ്റൈന്‍ ഇന്ത്യന്‍ സൊസൈറ്റി ചെയര്‍മാനും മുന്‍ മന്ത്രിയുമായ അബ്ദുല്‍ നബി അല്‍ ഷോലെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



19 November 2009

ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ പുതിയ ഷോറൂം ദുബായില്‍

fine-fair-garmentsദുബായ്: യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖല ആയ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സിന്റെ ഏറ്റവും പുതിയ ഷോറൂം അബു ഹെയിലില്‍ നാളെ പ്രവര്‍ത്തനം ആരംഭിക്കും. അബു ഹെയിലിലെ സിറ്റി ബേ ബിസിനസ് സെന്ററില്‍ വൈകീട്ട് അഞ്ചിനാണ് ഉല്‍ഘാടന പരിപാടികള്‍ തുടങ്ങുന്നത്.
 
ശ്രീ സുലൈമാന്‍ മുഹമ്മദ് അല്‍ ഷിസാവി യുടെ സാന്നിദ്ധ്യത്തില്‍ ഷെയ്ഖാ ആസ്സാ അബ്ദുള്ള അല്‍ നുഐമി ഉല്‍ഘാടനം നിര്‍വ്വഹിക്കും.
 
ഉല്‍ഘാടനത്തിന്റെ ഭാഗമായി അറബ് കലാ കാരന്മാരുടെ പ്രത്യേക പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
 
ആറായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉള്ള ഷോറൂമാണ് അബു ഹെയിലില്‍ ആരംഭിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഉള്ളത്. അന്താരാഷ്ട്ര ഗുണ മേന്മയുള്ള കോട്ടണ്‍ വസ്ത്രങ്ങളുടെ വിവിധ തരം ബ്രാന്‍ഡുകള്‍ പ്രത്യേക വിഭാഗങ്ങളായി ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. യു. എ. ഇ. യിലെ 14-‍ാമത്തെയും ദുബായിലെ 3-ാമത്തെയും ഫൈന്‍ ഫെയര്‍ ഷോറൂം ആണ് ഇത്.
 
ഉപഭോക്താക്കള്‍ക്കായി ഫൈന്‍ ഫെയര്‍ കസ്റ്റമര്‍ റോയല്‍റ്റി പ്രോഗ്രാം ഉടന്‍ ആരംഭിക്കും എന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ ഇസ്മായില്‍ റാവുത്തര്‍ അറിയിച്ചു. മികച്ച സേവനവും മെച്ചപ്പെട്ട വിലയും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് റോയല്‍റ്റി പ്രോഗ്രാം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജില്‍, എട്ടായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫൈന്‍ ഫെയറിന്റെ പ്രത്യേക പവലിയന്‍ ഗേറ്റ് നംബര്‍ നാലില്‍ നവംബര്‍ 22ന് തുടങ്ങുന്നതാണ് എന്നും സാരഥികള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



അല്‍ മര്‍വ ട്രാവല്‍സ് ബഹ്റിനിലെ ഈസ്റ്റ് റിഫയില്‍

അല്‍ മര്‍വ ട്രാവല്‍സ് ബഹ്റിനിലെ ഈസ്റ്റ് റിഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മോമന്‍, അഷ്റഫ് മേപ്പയൂര്‍, ജെയിംസ് കൂടല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് 10 ദിവസം ബഹ്റിനില്‍ നിന്നും ഇന്ത്യയിലേക്ക് എടുക്കുന്ന എല്ലാ ടിക്കറ്റുകള്‍ക്കും 10 കിലോ എയര്‍ കാര്‍ഗോ സൗജന്യമായി നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് പറഞ്ഞു

0അഭിപ്രായങ്ങള്‍ (+/-)



മനാമ ഗ്രൂപ്പിന്‍റെ പന്ത്രണ്ടാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉമ്മുല്‍ഖുവൈനില്‍

മനാമ ഗ്രൂപ്പിന്‍റെ പന്ത്രണ്ടാമത് ഹൈപ്പര്‍മാര്‍ക്കറ്റ് ഉമ്മുല്‍ഖുവൈനില്‍ ഉദ്ഘാടനം ചെയ്തു. ഉമ്മുല്‍ഖുവൈന്‍ പ്ലാനിംഗ് വിഭാഗം മേധാവി ശൈഖ് അഹമ്മദ് ബിന്‍ ഖാലിദ് അല്‍ മുഅല്ല ഉദ്ഘാടനം നിര്‍വഹിച്ചു. മനാമ ഗ്രൂപ്പ് എം.ഡി.
എ.കെ സബീര്‍, ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ഷാനവാസ് സീതി തുടങ്ങിയവര്‍ പങ്കെടുത്തു. ഉമ്മുല്‍ഖുവൈനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റാണിതെന്ന് എം.ഡി എ.കെ സബീര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ചരിഷ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സൗദിയിലെ റിയാദില്‍

ചരിഷ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സൗദിയിലെ റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. റിയാദിലെ ബത്തയില്‍ റമാദ് ഹോട്ടല്‍ ഓഫീസ് ടവറില്‍ വെള്ളിയാഴ്ച ഓഫീസ് ഉദ്ഘാടനം ചെയ്യും. സൗദിയിലെ മറ്റ് പ്രധാന നഗരങ്ങളിലും അധികം വൈകാതെ തന്നെ ഓഫീസ് തുറക്കുമെന്ന് സി.ഇ.ഒ സി.എച്ച് ഇബ്രാഹിം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുനസ് ഉസ്മാന്‍, സൈദാന്‍ അല്‍ ഷഹബാനി, സൗദ് അല്‍ ഷഹബാനി, സൈദ് അല്‍ മിഷരി, അബ്ദുല്‍ അസീസ്, എം.നസീര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍

0അഭിപ്രായങ്ങള്‍ (+/-)



ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ സമ്മര്‍ പ്രമോഷന്‍റെ ഭാഗമായി മെഗാ നറുക്കെടുപ്പ്

ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ സമ്മര്‍ പ്രമോഷന്‍റെ ഭാഗമായി മെഗാ നറുക്കെടുപ്പ് നടന്നു. എയര്‍ പോര്‍ട്ട്, ഗരാഫാ തുടങ്ങിയ ലുലുവിന്‍റെ ശാഖകളിലാണ് നറുക്കെടുപ്പ് നടന്നത്. എയര്‍ പോര്‍ട്ട് ശാഖയില്‍ നടന്ന നറുക്കെടുപ്പില്‍ കൂപ്പണ്‍ നമ്പര്‍ 822028, 832442 എന്നിവ സമ്മാനാര്‍ഹമായി. ഗരാഫയില്‍ നടന്ന നറുക്കെടുപ്പില്‍ 598324, 378111, 580434 എന്നീ കൂപ്പണ്‍ നമ്പറുകള്‍ക്കാണ് സമ്മാനം ലഭിച്ചത്. വിജയികള്‍ക്ക് ടൊയോട്ടെ ലാന്‍റ് ക്രൂയിസര്‍ സമ്മാനമായി ലഭിക്കും.

0അഭിപ്രായങ്ങള്‍ (+/-)



ഹയബ് ഹൈഡ്രോളിക് ക്രെയിന്‍ ഖത്തര്‍ വിപണിയില്‍ പുറത്തിറക്കി

കാര്‍ഗോ ടെക് ഗ്രൂപ്പിന്‍റെ പുതിയ ഉത്പന്നമായ ഹയബ് ഹൈഡ്രോളിക് ക്രെയിന്‍ ഖത്തര്‍ വിപണിയില്‍ പുറത്തിറക്കി. സീഷോര്‍ ഹൈട്രോളിക് ഗ്രൂപ്പാണ് ഖത്തറിലെ വിതരണക്കാര്‍. ചുടുകട്ട വ്യവസായത്തിനും മാലിന്യ സംസ്ക്കരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന വിവിധോദേശ്യ ക്രെയിന്‍ ആണ് ഇതെന്ന് കാര്‍ഗോ ടെക് ഗ്രൂപ്പ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

0അഭിപ്രായങ്ങള്‍ (+/-)



18 November 2009

ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഒമാനിലെ റോഡുകളില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക സൗജന്യ സുരക്ഷാ സഹായ പദ്ധതി പ്രഖ്യാപിച്ചു

ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഒമാനിലെ റോഡുകളില്‍ വാഹനം ഉപയോഗിക്കുന്നവര്‍ക്കായി പ്രത്യേക സൗജന്യ സുരക്ഷാ സഹായ പദ്ധതി പ്രഖ്യാപിച്ചു. ഒമാനിലെ റോഡുകളില്‍ വര്‍ധിച്ച് വരുന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് കമ്പനി ഈ സേവങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



17 November 2009

ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം

ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും. 1.8 ബില്യണ്‍ ദിനാറിന്‍റെ വന്‍ വികസന പ്രവര്‍ത്തങ്ങളാണ് നടന്ന് വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 110 വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 2014 ല്‍ 70 ലക്ഷത്തില്‍ നിന്നും 1.7 കോടിയാവും. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിമാനയാത്രക്കാരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞപ്പോഴും ബഹ്റിനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനവും കാര്‍ഗോയില്‍ ഒന്‍പത് ശതമാനവും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)



ഫീനക്സ് ഇന്‍റര്‍നാഷണലിന്‍റെ പുതിയ ഷോറൂം

ഖത്തറിലെ ഫയര്‍ സേഫ്റ്റി, സെക്യൂരിറ്റി ശൃംഖലയായ ഫീനക്സ് ഇന്‍റര്‍നാഷണലിന്‍റെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. സല്‍വാ റോഡിലെ ഷോറൂം ഉദ്ഘാടനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ വിനു കുരുവിളയും കമ്പനി ചെയര്‍മാനും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



16 November 2009

ഹെവി എഞ്ചിനീയറിംഗിന്‍റെ ഉദ്ഘാടനം ഇന്ന്

ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രൊയും ഒമാനിലെ സുബൈര്‍ കോര്‍പ്പറേഷനും സംയുക്തമായി ആരംഭിക്കുന്ന ഹെവി എഞ്ചിനീയറിംഗിന്‍റെ ഉദ്ഘാടനം ഇന്ന് ഒമാനിലെ സോഹാറില്‍ നടക്കും. ഒമാന്‍ വാണിജ്യ വകുപ്പ് മന്ത്രി മക്ക്ബൂല്‍ അലി സുല്‍ത്താന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇരു കമ്പനികളുടേയും അധികൃതര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ചെയര്‍മാന്‍ എ.എം.നായിക്ക്, സുബൈര്‍ വൈസ് ചെയര്‍മാന്‍ റഷാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

0അഭിപ്രായങ്ങള്‍ (+/-)



15 November 2009

അമാലിയ പെര്‍ഫ്യൂമിന്‍റെ വിവിധ ബ്രാന്‍ഡുകള്‍ ഖത്തര്‍ വിപണിയില്‍ പുറത്തിറക്കി

പ്രമുഖ സുഗന്ധ ദ്രവ്യ നിര്‍മ്മാതാക്കളായ അമാലിയ പെര്‍ഫ്യൂമിന്‍റെ വിവിധ ബ്രാന്‍ഡുകള്‍ ഖത്തര്‍ വിപണിയില്‍ പുറത്തിറക്കി. ഖത്തറിലെ ലോജിക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസാണ് ഇതിന്‍റെ ഖത്തറിലെ മൊത്ത വിതരിണക്കാര്‍. അടുത്ത നാല് വര്‍ഷം കൊണ്ട് 500 ഓളം ഷോപ്പുകള്‍ തുറക്കുമെന്ന് അമാലിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടകര്‍ സെബാസ്റ്റ്യന്‍ ജോസഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



12 November 2009

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ സൗദിയിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



വോഡാഫോണ്‍ അന്താരാഷ്ട്ര കോള്‍ നിരക്കില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു

വോഡാഫോണ്‍ ഖത്തര്‍ അന്താരാഷ്ട്ര കോള്‍ നിരക്കില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. പുതിയ പദ്ധതി അനുസരിച്ച് സ്വന്തം രാജ്യത്തേക്കോ മറ്റ് ഇടങ്ങളിലേക്കോ കൂടുതല്‍ അന്താരാഷ്ട്ര വിളികള്‍ നടത്തുന്നവര്‍ക്ക് നിരക്കില്‍ വന്‍ ഇളവുകള്‍ ലഭിക്കുമെന്ന് വോഡാഫോണ്‍ ഖത്തര്‍ സി.ഇ.ഒ ഗ്രഹാം മീര്‍ അറിയിച്ചു. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത മറ്റ് അന്താരാഷ്ട്ര കോള്‍ നിരക്കുകള്‍ മിനിറ്റിന് 2.50 ഖത്തര്‍ റിയാല്‍ ആയിരുന്നത് 1.95 ആയി കുറച്ചിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



മികച്ച ബിസിനസ് ക്ലാസിനുള്ള അവാര്‍ഡ് ഖത്തര്‍ എയര്‍ വേയ്സിന്

വിമാനങ്ങളിലെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഖത്തര്‍ എയര്‍ വേയ്സിന് ലഭിച്ചു. ലണ്ടനില്‍ നടന്ന 16-ാമത് വേള്‍ഡ് ട്രാവല്‍ അവാര്‍ഡിലാണ് ഖത്തര്‍ എയര്‍വേയ്സിന് ഈ ബഹുമതി ലഭിച്ചത്. 1000 പേര്‍ അടങ്ങിയ പാനലാണ് ഇത് സംബന്ധിച്ച് തെര‍ഞ്ഞെടുപ്പ് നടത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



11 November 2009

പ്രവാസികള്‍ക്കായി കമ്യൂണിറ്റി ലിവിംഗ് കോളനി എന്ന പേരില്‍ ഹൗസിംഗ് കോളനി പദ്ധതി പ്രഖ്യാപിച്ചു

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ആര്‍.എം.സി.ഒ പ്രോപ്പര്‍ട്ടീസ് പ്രവാസികള്‍ക്കായി കമ്യൂണിറ്റി ലിവിംഗ് കോളനി എന്ന പേരില്‍ ഹൗസിംഗ് കോളനി പദ്ധതി പ്രഖ്യാപിച്ചു. തൃശൂരിലാണ് പദ്ധതി നിലവില്‍ വരുകയെന്ന് കമ്പനി ദോഹയില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യായമായ വില ഈടാക്കി താമസക്കാര്‍ക്ക് നവീന സൗകര്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് തങ്ങളുടേതെന്നും കമ്പനി ഭാരവാഹികള്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് അല്‍ കോബാറില്‍

പ്രമുഖ വ്യാപാര ശൃംഖലയായ എംകേ ഗ്രൂപ്പിന്‍റെ 76-ാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് അല്‍ കോബാറില്‍ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ഉച്ചയ്ക്ക് 12 മുതലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍മാര്‍ക്കറ്റായ ലുലുവില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ബിസിനസ്മാന്‍ അവാര്‍ഡിന് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അര്‍ഹനായി.

സുവര്‍ണ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി മഞ്ഞിലാസ് ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ എ.ഒ ജോണ്‍ മെമ്മോറിയല്‍ പയനിയറിംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് എം.കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി അര്‍ഹനായി. റീട്ടെയ്ല്‍ മേഖലയിലെ അതികായനായ യൂസഫലി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട് നില്‍ക്കുന്നുവെന്ന് മഞ്ഞിലാസ് സി.എം.ഡി രഞ്ജി ജോണ്‍ പറഞ്ഞു. 15 ന് വൈകീട്ട് അഞ്ചിന് തൃശൂര്‍ ലുലു ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന സുവര്‍ണ ജൂബിലി ആഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. നടി ശോഭന ചടങ്ങില്‍ പങ്കെടുക്കും.

0അഭിപ്രായങ്ങള്‍ (+/-)



07 November 2009

പനമെറയുടെ ഔദ്യോഗിക ലോഞ്ചിംഗ്

പ്രമുഖ സ്പോര്‍ട് കാര്‍ നിര്‍മ്മാതക്കളായ പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ പനമെറയുടെ ഔദ്യോഗിക ലോഞ്ചിംഗ് ജിദ്ദയില്‍ നടന്നു. ഹല്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന വര്‍ണാഭമായ പരിപാടിയില്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



05 November 2009

ആലുങ്കല്‍ പ്രൊജക്ട്സ് പ്രവാസികള്‍ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചു

ആലുങ്കല്‍ പ്രൊജക്ട്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് പ്രവാസികള്‍ക്കായി പുതിയ പദ്ധതി ആവിഷ്ക്കരിച്ചു. കുറഞ്ഞ നിക്ഷേപം കൊണ്ട് പ്രതിമാസം വരുമാനം ലഭിക്കുന്ന ഈ പദ്ധതി മൂന്നാറിലാണ് നടപ്പിലാക്കുന്നത്. മൂന്നാര്‍ ചിത്തിരപുരത്ത് ഓറഞ്ച് ക്ലബ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോസ് ആലുങ്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹാരിസ്, അഭിലാഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



04 November 2009

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിസിറ്റ് ഇന്ത്യാ പ്രദര്‍ശനം

അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ വിസിറ്റ് ഇന്ത്യാ പ്രദര്‍ശനം ഈ മാസം ആറ്, ഏഴ് തീയതികളില്‍ നടക്കും. യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടി ഒരുക്കുന്ന ഈ പ്രദര്‍ശനത്തില്‍ യു.എ.ഇയിലേയും ഇന്ത്യയിലേയും വിവിധ കമ്പനികല്‍ പങ്കെടുക്കും.

ബിന്‍ മൂസ ട്രാവല്‍സാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിവിധ വിമാനക്കമ്പികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബിന്‍ മൂസ ട്രാവല്‍സ് ഡയറക്ടര്‍ മേരി തോമസ്, യു.എ.ഇ എക്സ് ചേഞ്ച് സി.ഇ.ഒ വൈ.സുധീര്‍കുമാര്‍ ഷെട്ടി, ലത്തീഫ, മറിയം, വി.എം കുമാര്‍, തോമസ് ഐപ്പ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



02 November 2009

ഇന്തോനേഷ്യന്‍ ടൂറിസം - ഖത്തറില്‍ റോഡ് ഷോ

ഗള്‍ഫ് മേഖലയില്‍ ഇന്തോനേഷ്യന്‍ ടൂറിസം മേഖലയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി ഖത്തറില്‍ റോഡ് ഷോ സംഘടിപ്പിച്ചു.

എന്‍ജോയ് ജക്കാര്‍ത്ത എന്ന് പേരിട്ട റോഡ് ഷോയില്‍ ഇന്തോനേഷ്യയെ അടുത്തറിയാനുള്ള പ്രദര്‍ശനങ്ങളാണ് ഉണ്ടായിരുന്നത്. അറബ് മേഖലയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



സുപ്രധാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപ സൗകര്യമൊരുക്കുംവിധം ഖത്തര്‍ നിക്ഷേപക നിയമം ഭേദഗതി ചെയ്തു.

രാജ്യത്തെ മൂന്ന് സുപ്രധാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപ സൗകര്യമൊരുക്കുംവിധം ഖത്തര്‍ നിക്ഷേപക നിയമം ഭേദഗതി ചെയ്തു. വിവര സാങ്കേതിക വിദ്യ, വിതരണ മേഖല, മറ്റ് സാങ്കേതിക മേഖല എന്നിവയിലാണ് വിദേശികള്‍ക്കുള്ള നിക്ഷേപത്തിനുള്ള നിയമം ഭേദഗതി ചെയ്തത്.

കൂടാതെ കൃഷി, വ്യവസായം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ വിദേശ നിക്ഷേപം സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് നല്‍കുവാന്‍ അതാത് വകുപ്പുകള്‍ക്ക് ഖത്തര്‍ ഗവണ്‍മെന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിന് പുതിയ നടപടി സഹായകരമായേക്കും.

0അഭിപ്രായങ്ങള്‍ (+/-)



01 November 2009

വെയ്ക് വെബ്‌ സൈറ്റ്‌ സ്വിച്ച് ഓണ്‍ ചെയ്തു

wake-kpk-vengaraകണ്ണൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മയായ "വെയ്ക് " (WAKE) നിക്ഷേപ സംരംഭമായ WIIL (Wake Industries International Ltd) വെബ്‌ സൈറ്റ്‌ www.wakeindustries.in സ്വിച്ച് ഓണ്‍ കര്‍മ്മം, പ്രമുഖ മാധ്യമ പ്രവര്‍ത്തകനും യു. എ. ഇ. യിലെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിലെ നിറ സാന്നിദ്ധ്യവുമായ കെ. പി. കെ. വേങ്ങര നിര്‍വ്വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ പനക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
 


wake



 
വെയ്ക് പ്രസിഡന്‍റ് അഡ്വ. ഹാഷിക്ക്, ജന. സിക്രട്ടറി മുഹമ്മദ്‌ അന്‍സാരി, ട്രഷറര്‍ മുരളി, ഡയറക്ടര്‍ മാരായ ടി. കെ. പി. നായര്‍, കെ. പി. ശശി, നൂറുദ്ധീന്‍, ആര്‍. വി. വേണു ഗോപാല്‍, വി. പി. ശറഫുദ്ധീന്‍, സജിത്ത് നായര്‍, പി. പ്രേമന്‍, പ്രമോട്ടര്‍മാരായ സനത് നായര്‍, അരുണ്‍ കുമാര്‍ എന്നിവര്‍ സന്നിഹി തരായിരുന്നു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്