30 July 2008

ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം

കുവൈറ്റിലെ അബ്ബാസിയയില്‍ ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം.ഗണപതി നിര്‍വഹിച്ചു. ഡോ. നമ്പൂതിരി, ക്ലിനിക് ഡയറക്ടര്‍മാരായ കെ.ടി മാത്യൂസ്, ലീലാമ്മ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെലി മെഡിസിന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



29 July 2008

സാപ്പിള്‍ പെര്‍ഫ്യൂം ഫെസ്റ്റിവല്‍ വിത്ത് ലുലുവിന്‍റെ മെഗാ നറുക്കെടുപ്പ്

കഴിഞ്ഞ ഒന്നരമാസമായി നടന്നുവരുന്ന സാപ്പിള്‍ പെര്‍ഫ്യൂം ഫെസ്റ്റിവല്‍ വിത്ത് ലുലുവിന്‍റെ മെഗാ നറുക്കെടുപ്പ് ദുബായില്‍ നടന്നു. ഇന്ത്യക്കാരനായ ജാവേദ് ഖാനാണ് മിത്സുബിഷി പജേറോ കാര്‍ സമ്മാനമായി നേടിയത്.
എക്കണോമിക് ഡിപ്പാര്‍ട്ട് മെന്‍റ് ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ സ്വിസ് അറേബ്യന്‍ പെര്‍ഫ്യൂസ് ജനറല്‍ മാനേജര്‍ ഷിബു ചെറിയാനാണ് നറുക്കെടുപ്പ് നടത്തിയത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സ്റ്റാന്‍ലിയും പരിപാടിയില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ദര്‍ശന ടെക് സ്റ്റൈല്‍ സെന്‍റര്‍ സമ്മാന പദ്ധതി

ജിദ്ദയിലെ ബലദില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ദര്‍ശന ടെക് സ്റ്റൈല്‍ സെന്‍റര്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ദര്‍ശന സെന്‍ററില്‍ നിന്ന് ലഭിക്കുന്ന സമ്മാക്കൂപ്പണിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്ത മാസം 17 ന് മെഗാ സമ്മാനം വിതരണം ചെയ്യും. ബലദിലെ ട്രൈന്‍ ബില്‍ഡിംഗിലുള്ള ദര്‍ശന സെന്‍റര്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും സമ്മാന കൂപ്പണ്‍ ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം

കുവൈറ്റിലെ അബ്ബാസിയയില്‍ ദാര്‍ അല്‍സഹ പോളി ക്ലിനിക്കിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം.ഗണപതി നിര്‍വഹിച്ചു. ഡോ. നമ്പൂതിരി, ക്ലിനിക് ഡയറക്ടര്‍മാരായ കെ.ടി മാത്യൂസ്, ലീലാമ്മ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ടെലി മെഡിസിന്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



28 July 2008

ബഹ്റിന്‍ എക്സ് ചേ‍ഞ്ച് മെഗാ റാഫിള്‍

ബഹ്റിന്‍ എക്സ് ചേ‍ഞ്ച് കമ്പനി കുവൈറ്റില്‍ നടത്തുന്ന മെഗാ റാഫിളിന്‍റെ ആദ്യ നറുക്കെടുപ്പ് ബി.ഇ.സി ഹെഡ് ഓഫീസില്‍ നടന്നു. ഒന്നാം സമ്മാനമായ 10 തോല സ്വര്‍ണം മുഹമ്മദ് അബ്ദുല്‍ ഖാലിദ് നേടി. ബഹ്റിന്‍ എക്സ് ചേഞ്ച് ഡയറക്ടര്‍ ടൈറ്റസ്, മാനേജര്‍ ജോസ് തുടങ്ങിയവരുടെ സാനിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ഈ വര്‍ഷം ബി.ഇ.സി മെഗാ റാഫിളിന്‍റെ രണ്ട് നറുക്കെടുപ്പുകള്‍ കൂടി നടക്കും.

0അഭിപ്രായങ്ങള്‍ (+/-)



27 July 2008

അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ്

ഗള്‍ഫിലെ പ്രമുഖ പെര്‍ഫ്യൂം ബ്രാന്‍ഡായ അമാലിയ പെര്‍ഫ്യൂംസിന്‍റെ 27-ാമത് ഔട്ട്ലെറ്റ് ദുബായ് ഔട്ലെറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അമാലിയ പെര്‍ഫ്യംസിന്‍റെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരനും കൊമേഴ്സ്യല്‍ മാനേജരുമായ എബി.പി.രാജ് ഉദ്ഘാടനം നര്‍വ്വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ജനറല്‍ മാനേജര്‍ അനില്‍ രാജ്, റീടെയ്ല്‍ മാനേജര്‍ ദിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



24 July 2008

ബാങ്ക് ഓഫ് ബറോഡയുടെ നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ദുബായില്‍

യു.എ.ഇയിലെ ഏക ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡ ദുബായില്‍ നൂറാം വാര്‍ഷിക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ദുബായ് ക്രൗണ്‍ പ്ലാസയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, ബാങ്ക് സി.ഇ.ഒ അശോക് ഗുപ്ത, ബി.ആര്‍ ഷെട്ടി, ഗംഗാറാം മണി തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറി.

0അഭിപ്രായങ്ങള്‍ (+/-)



23 July 2008

ഗള്‍ഫ് മാര്‍ട്ടിന്‍റെ നാലാമത് ശാഖ

കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗള്‍ഫ് മാര്‍ട്ടിന്‍റെ നാലാമത് ശാഖ ഇന്ന് ഹവല്ലിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഒന്‍പതരയ്ക്ക് ഉദ്ഘാടനം നടക്കുമെന്ന് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ രമേശ് അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



22 July 2008

കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗലാപുരത്തേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു

കുവൈറ്റില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് മംഗലാപുരത്തേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. വടക്കന്‍ കേരളത്തിലേയും മംഗലാപുരത്തേയും പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കുവൈറ്റില്‍ നിന്ന് മംഗാലാപുരത്തേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്. ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി, എയര്‍ ഇന്ത്യ മാനേജര്‍ കിഷന്‍ ബാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ദോഹാ ബാങ്ക് 579.27 മില്യണ്‍ ഖത്തര്‍ റിയാല്‍ ലാഭം നേടി

ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹാ ബാങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 579.27 മില്യണ്‍ ഖത്തര്‍ റിയാല്‍ ലാഭം നേടിയതായി ബാങ്ക് അധികൃതര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 462 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്‍റെ അറ്റാദായത്തില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ടായതായി ദോഹ ബാങ്ക് സി.ഇ.ഒ ആര്‍.സീതാരാമന്‍ പറഞ്ഞു.

പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ്, റുമാനിയ, കുവൈറ്റ് എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ ആരംഭിച്ചതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



21 July 2008

ഷറഫിയ ഫാഷന്‍ വേള്‍ഡ് സൗജന്യ ഷോപ്പിഗ് പദ്ധതി

ജിദ്ദയിലെ ഷറഫിയ ഫാഷന്‍ വേള്‍ഡ് ഷോപ്പിംഗ് സെന്‍ററില്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ചുള്ള സൗജന്യ ഷോപ്പിഗ് പദ്ധതി ആരംഭിച്ചു. എല്ലാ വാരാന്ത്യങ്ങളിലും നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളാകുന്ന മൂന്നു പേര്‍ക്ക് സൗജന്യ ഷോപ്പിംഗിന് അവസരം ലഭിക്കും.

0അഭിപ്രായങ്ങള്‍ (+/-)



19 July 2008

ബിര്‍ള സണ്‍ലൈഫിന്‍റെ പുതിയ പദ്ധതി

മുടക്കുമുതല്‍ നഷ്ടപ്പെടാതെ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ബിര്‍ള സണ്‍ലൈഫിന്‍റെ പുതിയ പദ്ധതിയെക്കുറിച്ച് കുവൈറ്റില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മോഷ്ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വസ്റ്റമെന്‍റ് കമ്പനിയാണ് കുവൈറ്റില്‍ പദ്ധതിയുടെ വിതരണക്കാര്‍. ബിര്‍ള സണ്‍ലൈഫ് പ്രൊഡക്ട്ര് ഹെഡ് ഭാവ്ദീപ് ഭട്ട്, മേഷ്ക്ക് എം.ഡി ഭരത് നന്ദ, സീനിയര്‍ മാനേജര്‍ റെക്സി വില്യംസ് എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



17 July 2008

യു.എ.ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം

ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. എക്സ്ചേഞ്ച് പ്രൊമോഷന്‍ പദ്ധതി ആയ “ഓണ സൌഭാഗ്യം” ആരംഭിച്ചു. ഒരു കോടി രൂപ മൂല്യമുള്ള 200 കാഷ് ബാക്ക് വൌച്ചറുകളും കൊച്ചിയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റുമാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.




യു.എ.ഇ.യ്ക്ക് പുറമെ ഇത്തവണ ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും യു.എ.ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴി പണം അയയ്ക്കുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.




പ്രശസ്ത ചലചിത്ര താരം ലക്ഷ്മി റായി ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.




ജൂലൈ 31ന് തുടങ്ങുന്ന ദ്വൈവാര നറുക്കെടുപ്പില്‍ ഇരുന്നൂറ് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും അര ലക്ഷം രൂപയ്ക്കുള്ള കാഷ് വൌച്ചറുകള്‍ സമ്മാനിയ്ക്കും. സെപ്റ്റംബര്‍ 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലാണ് ഫ്ലാറ്റ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.




കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായ് തങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പിന്‍തുണ നല്‍കിപ്പോരുന്ന പ്രവാസി മലയാളീ സമൂഹത്തിനുള്ള തിരുവോണ സമ്മാനമാണ് ഓണ സൌഭാഗ്യം എന്ന് യു.എ.ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



12 July 2008

മഷ് റിക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ് രംഗത്ത് പുതിയ വിപ്ലവുമായി യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മഷ്റിക്ക് ബാങ്ക് രംഗത്തെത്തി. പ്രമുഖ മൊബൈല്‍ ഫോണ്‍ കമ്പനിയായ എത്തിസലാത്തുമായി സഹകരിച്ചാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



02 July 2008

വൊഡാഫോണ്‍ ഖത്തര്‍ മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും

ഖത്തറിലെ രണ്ടാമത്തെ മൊബേല്‍ സേവനദാതാക്കളായ വൊഡാഫോണ്‍ ഖത്തര്‍ അടുത്ത മാര്‍ച്ച് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. വൊഡാഫോണും ഖത്തര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് വൊഡാഫോണ്‍ ഖത്തര്‍ രൂപീകരിക്കുന്നത്.




45 ശതമാനം ഓഹരികളാണ് കമ്പനിക്കുള്ളത്. ബാക്കി 40 ശതമാനം ജനങ്ങളില്‍ നിന്നും സമാഹരിക്കും. ബാക്കി 15 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങ ള്‍ക്കുള്ളതാണ്. കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉള്‍പ്പടെ വിപുലമായ സന്നാഹങ്ങളാണ് ഉപഭോക്താക്ക ള്‍ക്കായി ഒരുക്കിയിട്ടുള്ളത്.




നിലവില്‍ ഔദ്യോഗിക ടെലികോം കമ്പനിയായ ക്യൂടെല്‍ മാത്രമാണ് ഇവിടെയുള്ളത്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്