28 April 2009

ഡി.സി. ബുക്സ് അജ്മാനില്‍

madhusoodanan-nairയു.എ.ഇ. യില്‍ ഡി.സി. ബുക്സിന്റെ രണ്ടാമത്തെ ശാഖ അജ്മാനില്‍ ആരംഭിച്ചു. അല്‍ മനാമ മാളിലെ ശാഖയുടെ ഉല്‍ഘാടനം കവി വി. മധുസൂദനന്‍ നായര്‍ നിര്‍വഹിച്ചു. ഡി.സി. ബുക്സ് സി.ഇ.ഒ. രവി ഡി.സി. അല്‍ മനാമ മാള്‍ എം.ഡി. എ.കെ. ഷബീര്‍, ഷാജഹാന്‍ മാടമ്പാട്ട് (ദുബായ് പ്രസ് ക്ലബ്), എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇന്ത്യ എം.ഡി. കെ.എം. തോമസ് എന്നിവര്‍ പങ്കെടുത്തു. എല്ലാ തരം മലയാളം ഇംഗ്ലീഷ് പുസ്തകങ്ങളും ഇവിടെ ലഭിക്കും.
 

DC-Book-Shop-Al-Manama-Mall-Ajman

 





 
 

0അഭിപ്രായങ്ങള്‍ (+/-)



27 April 2009

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു

കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യമേള ആരംഭിച്ചു. ഫുഡ് ഫിയസ്റ്റ എന്ന പേരിലുള്ള ഭക്ഷ്യമേള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. മേളയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് 20 മീറ്റര്‍ നീളമുള്ള കേക്ക് തയ്യാറാക്കിയിരുന്നു. ചിത്രരചനാ മത്സരം, മാജിക് ഷോ, ഈജിപ്ഷ്യന്‍ ഡാന്‍സ് തുടങ്ങിയവ ഭക്ഷ്യമേളയോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി നടക്കും. മേയ് ഒന്‍പതിനാണ് മേള സമാപിക്കുക.

0അഭിപ്രായങ്ങള്‍ (+/-)



26 April 2009

എംകേ ഗ്രൂപ്പ് സൗൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

എംകേ ഗ്രൂപ്പ് സൗൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ദമാമില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും റിയാദില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരു ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും ആരംഭിക്കുമെന്ന് എം.കേ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 മില്യണ്‍ റിയാലിന്‍റെ ഈ പദ്ധതികളില്‍ 3500 ഓളം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗദി റീജണല്‍ ഡയറക്ടര്‍ പക്കര്‍കോയ മുഹമ്മദ് ഹാരിസ്, ഷഹിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



23 April 2009

നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ

ഈ ബഹ്റിനിലെ നോനൂ എക്സ് ചേഞ്ച് കമ്പനിയുടെ സല്‍മാബാദ് ശാഖ ഉദ്ഘാടനം ചെയ്തു. നോനൂ എം.ഡി പൗദ് നോനൂ, ഡയറക്ടര്‍ ക്ലൈവ് തര്‍പിന്‍, ജനറല്‍ മാനേജര്‍ ജോസഫ്, രാജേഷ് പങ്കജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഓഫറുകളും സൗജന്യ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



21 April 2009

ബാങ്കിംഗ് രംഗത്തെ മികച്ച സേവനത്തിന് മലയാളിക്ക് അംഗീകാരം

കുവൈറ്റില്‍ ബാങ്കിംഗ് രംഗത്തെ മികച്ച സേവനത്തിന് മലയാളിക്ക് അംഗീകാരം. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റ് ഏരിയ മാനേജര്‍ എന്‍.ജി രാധാകൃഷ്ണനാണ് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹനായത്. മാരിയട്ട് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ് വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബക്കര്‍ സ്വര്‍ണ ഫലകവും പ്രശംസാ പത്രവും നല്‍കി എന്‍.ജി രാധാകൃഷ്ണനെ ആദരിച്ചു.‍

0അഭിപ്രായങ്ങള്‍ (+/-)



ബഹ്റിനില്‍ കലവറ റസ്റ്റോറന്റ്

ബഹ്റിനിലെ കലവറ റസ്റ്റോറന്‍റിന്‍റെ വെജിറ്റേറിയന്‍ സെക്ഷന്‍ ഉദ്ഘാടനം സല്‍മാനിയയില്‍ നടന്നു. ചെങ്ങന്നൂര്‍ ബിഷപ്പ് തോമസ് മാര്‍ അത്താനിയോസ്, സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ഫാ. ജോജി കെ. കോശി, ഫാ. സജി താന്നിമൂട്ടില്‍, സുനില്‍ കലവറ തുടങ്ങിയവര്‍ സംബന്ധിച്ചു

0അഭിപ്രായങ്ങള്‍ (+/-)



ഫാത്തിമ മെഡിക്കല്‍ സെന്‍റര്‍ നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍ മീറ്റ്

യു.എ.ഇയിലെ ഫാത്തിമ മെഡിക്കല്‍ സെന്‍റര്‍ നെറ്റ് വര്‍ക്ക് അബുദാബിയില്‍ മെഡിക്കല്‍ പ്രൊവൈഡര്‍ മീറ്റ് സംഘടിപ്പിച്ചു. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ.പി ഹുസൈന്‍ ആമുഖ പ്രഭാഷണം നടത്തി. ഡോ. അരവിന്ദ് ശര്‍മ, എന്‍.വി നിസാര്‍ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം മെഡിക്കല്‍ പ്രൊവൈഡര്‍മാര്‍ മീറ്റില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



13 April 2009

കുവൈറ്റിലെ ബാങ്കുകള്‍ സുരക്ഷിതം

കുവൈറ്റിലെ ബാങ്കിംഗ് സ്ഥാപനങ്ങള്‍ സാമ്പത്തികമായി സുശക്തമാണെന്ന് കുവൈറ്റ് സെന്‍ട്രല്‍ ഗവര്‍ണര്‍ ശൈഖ് സലീം അല്‍ സബാ അവകാശപ്പെട്ടു. ആഗോള തലത്തില്‍ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നതിന് കുവൈറ്റ് ബാങ്കുള്‍ക്ക് വേണ്ട എല്ലാ സഹായവും സെന്‍ട്രല്‍ ബാങ്ക് നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ഏജന്‍സികള്‍, ധനകാര്യ സ്ഥാപനങ്ങളെ വിലയിരുത്തുമ്പോള്‍ കുവൈറ്റിലെ ബാങ്കുകളേയും മറ്റ് ധനനിക്ഷേപ സ്ഥാപനങ്ങളേയും വേറിട്ട് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

0അഭിപ്രായങ്ങള്‍ (+/-)



11 April 2009

എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പൂര്‍ത്തിയായി

ഗുരുവായൂരിലെ എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പാര്‍പ്പിട സമുച്ചയം പൂര്‍ത്തിയായി. ഈ കഴിഞ്ഞ ഏപ്രില്‍ ആറിന് രാവിലെ പതിനൊന്ന് മണിക്ക് പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ഉടമകള്‍ക്ക് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എസ്. ആര്‍. കെ. ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ ദിനേശ് കുമാര്‍, ഡയറക്ടര്‍ മാരായ ശ്രീ അഷ്‌റഫ്, ശ്രീ ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 
കേരളത്തിലെ ആദ്യത്തെ ടൌണ്‍ ഷിപ്പ് വിസ്മയമായ “സ്കൈ വിങ്സ്” ഉള്‍പ്പടെ ഇരുപതോളം പാര്‍പ്പിട സമുച്ചയങ്ങളാണ് എസ്. ആര്‍. കെ. നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ആഗോള മാന്ദ്യം നേരിടുന്ന ഈ അവസ്ഥയിലും ഒരു പദ്ധതി പോലും മുടങ്ങാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക് അറിയിച്ചു. ഏകദേശം കാല്‍ നൂറ്റാണ്ടോളം എസ്. ആര്‍. കെ. യില്‍ വിശ്വാസം അര്‍പ്പിച്ചു പോരുന്ന ഉപഭോക്താക്കള്‍ ആണ് തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുണ നിലവാരത്തിന് ഏറ്റവും പ്രാധാന്യം നല്‍കിയാണ് ഓരോ പദ്ധതിയും പൂര്‍ത്തി ആക്കുന്നത് എന്ന് മറ്റ് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



09 April 2009

ഖത്തറിലെ റിത്താജ് ഗ്രൂപ്പ് കേരളത്തിലേക്ക്

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിത്താജ് ഖത്തര്‍ തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പാര്‍പ്പിട പദ്ധതികള്‍ ആരംഭിക്കുന്നു. തൃശ്ശൂര്‍ തളിക്കുളത്ത് 31ഉം കയ്പമംഗലത്ത് 20ഉം വില്ലകളുടെ നിര്‍മാണമാണ് ഉടന്‍ ആരംഭിക്കുകയെന്ന് റിത്താജ് ഖത്തര്‍ ചെയര്‍മാന്‍ മുബാരക് ബിന്‍ അലി അല്‍ അത്ബയും വാടാനപ്പിള്ളി സ്വദേശിയായ ഡയറക്ടര്‍ മുഹമ്മദ് സിദ്ധിഖും പത്ര സമ്മേളനത്തില്‍ പറഞ്ഞു. മുന്ന വില്ല എന്ന് നാമകരണം ചെയ്യപ്പെടുന്ന ഇവ സമുദ്ര തീരത്തോടടുത്തായിരിക്കും.
 
1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റ നില ബജറ്റ് വില്ല, 1550 ചതുരശ്ര അടി ഇരു നില സെമി ലക്ഷ്വറി വില്ല, 1998 ചതുരശ്ര അടി ഇരു നില ലക്ഷ്വറി വില്ല എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഭവനങ്ങളാണ് പണിയുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇവ മിതമായ വിലയ്ക്കാണ് ലഭ്യമാക്കുക. ഒരു വര്‍ഷത്തിനു ശേഷം പണി പൂര്‍ത്തിയാവും. തൃശ്ശൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രമായ സ്‌നേഹ തീരത്തിനടുത്താണ് ഭവന പദ്ധതികള്‍ വരുന്നത്.
 
എറണാകുളം, കോട്ടയം ജില്ലകളിലെ ഭവന പദ്ധതികള്‍ ആറു മാസത്തിനു ശേഷമാണ് ആരംഭിക്കുക. ഈ രണ്ട് ജില്ലകളിലായി നൂറോളം വില്ലകളാണ് പണിയുന്നത്. എറണാകുളത്ത് റിത്താജ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന പേരില്‍ ട്രാവല്‍ - റിക്രൂട്ട്‌മെന്റ് ബിസിനസുള്ള റിത്താജ് ഗ്രൂപ്പിന് ട്രേഡിങ്, കോണ്‍ട്രാക്ടിങ്, മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഹെവി വെഹിക്കിള്‍ റെന്റല്‍, റിയല്‍ എസ്റ്റേറ്റ്, ക്ലീനിങ് സര്‍വീസ്, റസ്റ്റോറന്റ് എന്നീ മേഖലകളില്‍ സാന്നിധ്യമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



05 April 2009

മാഞ്ഞൂരാന്‍ ഗ്രൂപ്പിന്‍റെ പ്രോപ്പര്‍ട്ടി ഷോ

മാഞ്ഞൂരാന്‍ ഗ്രൂപ്പിന്‍റെ പ്രോപ്പര്‍ട്ടി ഷോ ബഹ്റിന്‍ മലയാളി സമാജത്തില്‍ നടന്നു. ലക്ഷ്വറി അപ്പാര്‍ട്ട് മെന്‍റുകളായ സ്ക്കാര്‍ലറ്റ് അപ്പാര്‍ട്ട്മെന്‍റുകളുടെ ബുക്കിംഗും ഇതോടനുബന്ധിച്ച് നടന്നു. ഒന്ന്, രണ്ട്, മൂന്ന് ബെഡ്റൂം അപ്പാര്‍ട്ട് മെന്‍റുകളാണ് സ്ക്കാര്‍ലറ്റില്‍ ഉണ്ടാവുക.

0അഭിപ്രായങ്ങള്‍ (+/-)



ആല്‍ഫ വണ്‍ ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രമുഖ ബില്‍ഡേഴ്സ് ആയ ആല്‍ഫ വണ്‍ ഗ്രൂപ്പ് സൗദിയിലെ ദമാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദമാം ഓഷ്യാന ഓഡിറ്റോറിയത്തിലായിരുന്നു ഉദ്ഘാടന പരിപാടികള്‍. ഗ്രൂപ്പ് എക്സികുട്ടീവ് ഡയറക്ടര്‍ താജുദ്ദീന്‍, സൗദി പ്രതിനിധി ബക്കര്‍ എടയന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



02 April 2009

ഫ്രീ ഷോപ്പിംഗ് ബിസിനസ് പ്രമോഷന്‍റെ ബംബര്‍ നറുക്കെടുപ്പ് ഇന്ന്

ഫാത്തിമ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ യു.എ.ഇയിലുള്ള ബ്രാഞ്ചുകളില്‍ കഴിഞ്ഞ 60 ദിവസമായി നടന്നു വരുന്ന ഫ്രീ ഷോപ്പിംഗ് ബിസിനസ് പ്രമോഷന്‍റെ ബംബര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. രാത്രി 9.30 ന് അബുദാബി എയര്‍ പോര്‍ട്ട് റോഡിലുള്ള മെയിന്‍ ബ്രാഞ്ചില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുക. അബുദാബി മുനിസിപ്പാലിറ്റി പ്രതിനിധികളുടെ സാനിധ്യത്തിലായിരിക്കും നറുക്കെടുപ്പ്.

0അഭിപ്രായങ്ങള്‍ (+/-)



ഇന്‍ഡക്സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ദുബായില്‍

ഇന്‍ഡക്സ് ജ്വല്ലറിയുടെ പുതിയ ഷോറൂം ദുബായ് കരാമയില്‍ ആരംഭിച്ചു. കരാമ സെന്‍ററിലെ ഷോറും നടി റോമ ഉദ്ഘാടനം ചെയ്തു. ഇന്‍ഡക്സ് ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ഇ.എം.എല്‍ ടോണി പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



01 April 2009

ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ദുബായില്‍ പ്രതിനിധി ഓഫീസ് തുറുന്നു.

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ദുബായില്‍ പ്രതിനിധി ഓഫീസ് തുറുന്നു. ധനകാര്യ സെക്രട്ടറി അരുണ്‍ രാമനാഥന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ബാങ്കിന്‍റെ വിദേശത്തെ ആദ്യ സംരംഭമാണ് ദുബായ് കരാമയില്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, സെന്‍ട്രല്‍ ബാങ്ക് സീനിയര്‍ എക്സികുട്ടീവ് ഡയറക്ടര്‍ സഈദ് അബ്ദുല്ല അല്‍ ഹാമിസ്, ബാങ്ക് ചെയര്‍മാന്‍ അലോക് കെ. മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



സുലേഖ ആശുപത്രി അഡ്വാന്‍സ്ഡ് ഗൈനക്ക് ലാപ്രോസ് കോപ്പി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു.

ദുബായിലെ സുലേഖ ആശുപത്രി അഡ്വാന്‍സ്ഡ് ഗൈനക്ക് ലാപ്രോസ് കോപ്പി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഈ ലൈവ് വര്‍ക്ക് ഷോപ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍ സംബന്ധിച്ചു. ഗൈനക്ക് ലാപ്രോസ്കോപ്പിക് സര്‍ജനായ ഡോ. നീത വര്‍ത്തിയുടെ നേതൃത്വത്തിലാണ് വര്‍ക്ക് ഷോപ്പ് നടന്നത്. ഗൈനക്കോളജി മേഖലയില്‍ ജോലി ചെയ്യുന്ന 125 ഡോക്ടര്‍മാര്‍ പരിപാടിയില്‍ സംബന്ധിച്ചു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്