27 August 2008

സാധാരണക്കാര്‍ക്കായി എംകേ ഗ്രൂപ്പ് ഗിഫ്റ്റ് കാര്‍ഡുകള്‍

പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എംകേ ഗ്രൂപ്പും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്‍റും സംയുക്തമായി ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു.

റമസാന്‍ സമയത്ത് ഈ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്.

പാവപ്പെട്ട ആളുകളെ സഹായിക്കാനും വിലക്കയറ്റം ഇവര്‍ക്ക് ബാധകമാകാതെ നോക്കാനും ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ കൊണ്ട് കഴിയുമെന്ന് എംകേ ഗ്രൂപ്പ് എം.ഡി യൂസഫലി എം.എ പറഞ്ഞു.

നേരത്തെ ഇത് സംബന്ധിച്ച കരാറില്‍ എം.എ യൂസഫലിയും ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹയും ഒപ്പുവച്ചു. യു.എ.ഇയിലെ ഏറ്റവും നല്ല സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആയതുകൊണ്ടാണ് ലുലുവിനെ ഇതിലേക്കായി തെരഞ്ഞെടുത്തതെന്നും യൂസഫലി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



കുവൈറ്റില്‍ ജോയ് ആലുക്കാസ് ജ്വല്ലറി

കുവൈറ്റില്‍ ജോയ് ആലുക്കാസ് ജ്വല്ലറിയുടെ നാലാമത് ഷോറൂം ഇന്ത്യന്‍ അംബാസഡര്‍ എം,ഗണപതി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്. കുവൈറ്റില്‍ കൂടുതല്‍ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ജോയ് ആലുക്ക പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



26 August 2008

വെള്ളം ഉപയോഗിക്കാതെ കാര്‍ കഴുകുന്നതിനുള്ള ഉത്പന്നം

വെള്ളം ഉപയോഗിക്കാതെ കാര്‍ കഴുകുന്നതിനുള്ള ഉത്പന്നം യു.എ.ഇ വിപണിയിലെത്തി. ബയോ കാര്‍ വാഷ് എന്ന ഈ ഉത്പന്നത്തിന്‍റെ പുറത്തിറക്കല്‍ ചടങ്ങ് ദുബായില്‍ നടന്നു.

സൗദി ആസ്ഥാനമായ അല്‍ ബര്‍ഗ് കമ്പനിയാണ് ഉത്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഗാലന്‍ വെള്ളമാണ് ഓരോ ദിവസവും കാര്‍ കഴുകാനായി ഉപയോഗിക്കുന്നതെന്നും തങ്ങളുടെ ഈ ഉത്പന്നം ഉപയോഗിക്കുന്ന പക്ഷം ഇത്രയും വെള്ളം ലാഭിക്കാമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

മൂന്ന് വ്യത്യസ്ത ഉത്പന്നങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്. പരിസ്ഥിതി സൗഹൃദ ഉത്പന്നമാണ് തങ്ങളുടേതെന്ന് ബന്ധപ്പെട്ടവര്‍ അഭിപ്രായപ്പെട്ടു.

0അഭിപ്രായങ്ങള്‍ (+/-)



25 August 2008

കുവൈറ്റില്‍ ഏഴക്ക മൊബൈല്‍ നമ്പര്‍ നിലവില്‍ വരും

ഒക്ടോബര്‍ 17 മുതല്‍ കുവൈറ്റില്‍ ഏഴക്ക മൊബൈല്‍ നമ്പറില്‍ നിലവില്‍ വരും. ഇതിന്‍റെ ഭാഗമായി മൊബൈല്‍ കമ്പനികള്‍ക്ക് പുതിയ ലൈനുകള്‍ അനുവദിച്ചതായി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. സെയ്ന്‍ ടെലികോമിനും പുതിയ കമ്പനിയായ ടെലികമ്യൂണിക്കേഷനും പത്ത് ലക്ഷം വീതവും വതാനിയക്ക് 13 ലക്ഷം പുതിയ ലൈനുകളാണ് നല്‍കുന്നത്

0അഭിപ്രായങ്ങള്‍ (+/-)



മലബാര്‍ ഗോള്‍ഡ് ജുവലറിയുടെ രണ്ടാമത്തെ ശാഖ ഖത്തറില്‍

പ്രമുഖ സ്വര്‍ണ്ണാഭരണ ശാലയായ മലബാര്‍ ഗോള്‍ഡ് ജുവലറിയുടെ രണ്ടാമത്തെ ശാഖ ഖത്തറിലെ അല്‍ ഖോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ബാങ്ക് ഓഫ് സദറത്ത് ഇറാന്‍ മനേജര്‍ മുഹമ്മദ് ഫര്‍ഹാനി ഉദ്ഘാടനം നിര്‍വഹിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



23 August 2008

ജര്‍മ്മന്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ജി-ഹാന്‍സ് കേരളത്തിലെത്തുന്നു.

പ്രശസ്ത ജര്‍മ്മന്‍ ഇലക്ട്രോണിക് ബ്രാന്‍ഡായ ജി-ഹാന്‍സ് കേരളത്തിലെത്തുന്നു. ആദ്യഘട്ടത്തില്‍ ടിവികളും ഡിവിഡി പ്ലെയറുകളുമായിരിക്കും കേരള വിപണിയില്‍ എത്തിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ നഗരങ്ങളിലും ഉടന്‍ തന്നെ ഷോറൂമുകളും സര്‍വീസ് സെന്‍ററുകളും ആരംഭിക്കും.

ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവങ്ങളും ലഭ്യമാക്കുമെന്ന് കേരള ഡിസ്ട്രിബ്യൂട്ടര്‍ അബ്ദുല്‍ മനാഫ് പറഞ്ഞു. ജി-ഹാന്‍സ് സി.ഇ.ഒ യു.കെ.ബി ഘോഷ്, ജനറല്‍ മാനേജര്‍ ഇന്‍ഗോ ഷ്വിറ്റ്സര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



21 August 2008

3500 കാര്‍ട്ടണ്‍ കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കുന്ന ഫാം പദ്ധതി ഷാര്‍ജയില്‍

ഷാര്‍ജയില്‍ വന്‍ പോള്‍ട്രി ഫാം പദ്ധതി വരുന്നു. കോഴിമുട്ടകള്‍ ഉത്പാദിപ്പിക്കുന്ന എന്ന ഉദ്ദേശത്തിലാണിത്. ഷാര്‍ജയിലെ സീഹ് അല്‍ ലെബ്സ പ്രദേശത്താണ് 120 മില്യണ്‍ ദിര്‍ഹം ചെലവില്‍ ഈ പദ്ധതി വരുന്നത്. രണ്ട് വര്‍ഷം കൊണ്ട് നാല് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഒരു മില്യണ്‍ ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഷാര്‍ജ അഗ്രികള്‍ച്ചര്‍ ഡവലപ് മെന്‍റ് കോര്‍പ്പറേഷന്‍ ഈ സംവിധാനം ഒരുക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ദിവസവും 3500 കാര്‍ട്ടണ്‍ കോഴിമുട്ടകള്‍ ഇവിടെ ഉത്പാദിപ്പിക്കാനാവും.

0അഭിപ്രായങ്ങള്‍ (+/-)



ജെ.സി.എ റിയല്‍ എസ്റ്റേറ്റ് അജ്മാനില്‍ പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മ്മിക്കുന്നു.

ജെ.സി.എ റിയല്‍ എസ്റ്റേറ്റ് അജ്മാനില്‍ പുതിയ റസിഡന്‍ഷ്യല്‍ ടവര്‍ നിര്‍മ്മിക്കുന്നു. ദുബായില്‍ നടന്ന ചടങ്ങില്‍ ടവറിന്‍റെ മോഡല്‍ അധികൃതര്‍ പുറത്തിറക്കി. 252 മില്യണ്‍ മുതല്‍ മുടക്കിലാണ് ഈ ഫ്രീ ഹോള്‍ഡ് പ്രോപ്പര്‍ട്ടിയുടെ നിര്‍മ്മാണം. 11 ശതാനം റിട്ടേണ്‍ ഗ്യാരണ്ടി നല്‍കുമെന്നും അജ്മാന്‍റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുതല്‍ മുടക്കാനും ജെ.സി.എ റിയല്‍ എസ്റ്റേറ്റിന് പദ്ധതിയുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



20 August 2008

ലോജിക് ഹൈപ്പര്‍ സെന്‍റര്‍ ഖത്തറിലെ അല്‍ ഖോറില്‍

ഖത്തറിലെ ലോജിക് ഗ്രൂപ്പിന്‍റേയും എം.എസ്.എം ഗ്രൂപ്പിന്‍റേയും സംയുക്ത സംരംഭമായ ലോജിക് ഹൈപ്പര്‍ സെന്‍റര്‍ ഖത്തറിലെ അല്‍ ഖോറില്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. ഇരു ഗ്രൂപ്പുകളുടേയും പ്രതിനിധികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ലോജിക് ഗ്രൂപ്പ് ചെയര്‍മാന്‍ ടി.വി.എച്ച് യൂസഫ്, എം.എസ്.എം ഗ്രൂപ്പ് എം.ഡി സുദര്‍ശന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



മഹാരാജാസ് ട്രാവല്‍സ്

സൗദി അറേബ്യയിലെ മഹാരാജാസ് ട്രാവല്‍സ് പ്രവാസികള്‍ക്ക് പ്രയോജനപ്രദമായ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മഹാരാജാസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ മാനേജര്‍ ആലക്കല്‍ നിസാര്‍ എന്നിവര്‍ പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. മുസ്തഫ അഹമ്മദ്, സഫര്‍ അബ്ദുല്ല, റഷീദ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



19 August 2008

ജിദ്ദയിലെ ദര്‍ശന ടെക്സ്റ്റയില്‍സ് സെന്‍റര്‍ നറുക്കെടുപ്പ്

ജിദ്ദയിലെ ദര്‍ശന ടെക്സ്റ്റയില്‍സ് സെന്‍റര്‍ സമ്മര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് വ്യവസായ പ്രമുഖന്‍ വി.പി മുഹമ്മദലി നിര്‍വഹിച്ചു.

ബലദിലെ ദര്‍ശന സെന്‍ററില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജിദ്ദയിലെ സാമുഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



18 August 2008

ജെറ്റ് എയര്‍വേയ്സ് ദുബായ് സര്‍വീസുകള്‍ ആരംഭിക്കുന്നു

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ് സര്‍വീസുകള്‍ ആരംഭിക്കുന്നു. മുബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ് ദുബായില്‍ നിന്ന് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നത്. ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ നരേഷ് ഗോയല്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലേക്കുള്ള ജെറ്റ് എയര്‍ വേയ്സിന്‍റെ ആറാമത്തെ സര്‍വീസാണിത്. താമസിയാതെ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും ദുബായിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും ജെറ്റ് എയര്‍ വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



14 August 2008

ആല്‍ഫ വണ്‍ കേരളത്തില്‍ നിക്ഷേപം ഇറക്കുന്നു.

യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ ആല്‍ഫ വണ്‍ കേരളത്തില്‍ നിക്ഷേപം ഇറക്കുന്നു. ആദ്യഘട്ടമായി 200 കോടി രൂപയുടെ മുതല്‍ മുടക്കാണ് ലക്ഷ്യമിടുന്നത്.

കണ്ണൂര്‍ പയ്യാമ്പലത്ത് 13 നിലകളുള്ള ആഡംബര ഫ്ലാറ്റ്, തോട്ടടയില്‍ ടൗണ്‍ഷിപ്പ്, മാഹിയില്‍ അപ്പാര്‍ട്ട് മെന്‍റ് എന്നിവയാണ് ആദ്യഘട്ട പദ്ധതികള്‍. ഇടത്തരക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റ് ഹോമുകളും കണ്ണൂരില്‍ വിശാലമായ വ്യാപാര വാണിജ്യ സമുച്ചയവും ആല്‍ഫ വണ്‍ ഗ്രൂപ്പ് തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ആല്‍ഫ വണ്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ആര്‍.പി മുഹമ്മദ്, ട്രേഡിംഗ് മാനേജര്‍ ഉണ്ണികൃഷ്ണന്‍, അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ കെ.പി. അഷ്റഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ലാഭത്തിന്‍റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും ഗ്രൂപ്പിന്‍റെ 16-ാം വാര്‍ഷികാഘോഷവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 17 ന് കണ്ണൂരില്‍ നടത്തുമെന്നും ഇവര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



ഏറ്റവും വില കൂടിയ ടിവി മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി

ലോകത്തിലെ ഏറ്റവും വില കൂടിയ ടിവി മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി. ജര്‍മ്മനിയിലെ ഷോബ് ലോറന്‍സ് കമ്പനിയാണ് ഈ എല്‍.സി.ഡി ടിവിയുടെ നിര്‍മ്മാതാക്കള്‍. ഫ്രെയിമില്‍ 20 കാരറ്റുള്ള 150 വൈരക്കല്ലുകള്‍ പതിച്ച ഈ ടിവിയുടെ വില 1,30,000 ഡോളറാണ്. പൂര്‍ണമായും യന്ത്രസഹായമില്ലാതെ നിര്‍മ്മിച്ചതാണ് ഈ ടെലിവിഷനെന്ന് ദുബായില്‍ നടന്ന പുറത്തിറക്കല്‍ ചടങ്ങില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഷോബ് ലോറന്‍സ് ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും ഇതിനോടനുബന്ധിച്ച് നടന്നു.

0അഭിപ്രായങ്ങള്‍ (+/-)



13 August 2008

ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകള്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിച്ചു

ജിദ്ദയിലെ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സര്‍വീസുകള്‍ വീണ്ടും ചാര്‍ജ് വര്‍ധിപ്പിച്ചു. വിമാന മാര്‍ഗവും കപ്പല്‍ മാര്‍ഗവുമുള്ള ഡോര്‍ ടു ഡോര്‍ കാര്‍ഗോകള്‍ക്ക് കിലോയ്ക്ക് ഒരു റിയാലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ജിദ്ദാ ഇന്ത്യന്‍ കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. ഇന്ധന സര്‍ചാര്‍ജ്, പാര്‍ക്കിംഗ്, ഡെലിവറി, എണ്ണവില എന്നിവയില്‍ ഉണ്ടായ വര്‍ധനവാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതുപ്രകാരം കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്കുള്ള എയര്‍ കാര്‍ഗോ കിലോയ്ക്ക് 9 റിയാലും സീ കാര്‍ഗോയ്ക്ക് 5 റിയാലുമായി വര്‍ധിക്കും. ഈ മാസം 20 മുതല്‍ വില പ്രാബല്യത്തില്‍ വരും.

0അഭിപ്രായങ്ങള്‍ (+/-)



ബെന്‍ക്യൂ പുതിയ എല്‍‍സിഡി മോണിറ്ററുകള്‍ വിപണിയില്‍ പുറത്തിറക്കി.

ബെന്‍ക്യൂ പുതിയ എല്‍‍സിഡി മോണിറ്ററുകള്‍ മിഡില്‍ ഈസ്റ്റ് വിപണിയില്‍ പുറത്തിറക്കി. 21.5 ഇഞ്ച് ഫുള്‍ എച്ച്ഡി, എല്‍സിഡി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ദുബായിലെ മൂവന്‍പിക്ക് ഹോട്ടലിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്. ഏറെ വ്യക്തതയുള്ള ഈ മോണിറ്ററുകള്‍ 2010 ഓടെ വിപണിയില്‍ മുന്‍ നിരയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ബെന്‍ക്യൂ ജനറല്‍ മാനേജര്‍ മനീഷ് ബക്ഷി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



11 August 2008

ഷിഫാ ജിദ്ദാ പോളി ക്ലിനിക്കില്‍ ഓഡിയോളജി വിഭാഗം

ജിദ്ദയിലെ ഷിഫാ ജിദ്ദാ പോളി ക്ലിനിക്കില്‍ ഓഡിയോളജി വിഭാഗം ഉദ്ഘാടനം ചെയ്തു. ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ അബ്ദുറഹ്മാന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഷറഫിയയില്‍ ഓഡിയോളജി വിഭാഗം ആരംഭിക്കുന്ന ആദ്യത്തെ പോളി ക്ലിനിക്കാണ് ഷിഫ ജിദ്ദ.

0അഭിപ്രായങ്ങള്‍ (+/-)



07 August 2008

ഷാര്‍ജ എയര്‍ പോര്‍ട്ട് ട്രാവല്‍ ഏജന്‍സി - സാറ്റയുടെ വിസ ഡെപ്പോസിറ്റ് സേവനം

ഷാര്‍ജ എയര്‍ പോര്‍ട്ട് ട്രാവല്‍ ഏജന്‍സി - സാറ്റയുടെ വിസ ഡെപ്പോസിറ്റ് സേവനം ഇനി മുതല്‍ അവരുടെ എല്ലാ ഔട്ട്ലെറ്റുകള്‍ വഴിയും ലഭ്യമാകും. ഷാര്‍ജ വിമാനത്താവളത്തിനു പുറമേ, റോളയിലേയും ഇന്‍ഡസ്ട്രിയല്‍ ഏര്യയിലേയും ഔട്ലെറ്റുകളിലും ഇനി വിസ നിക്ഷേപിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റോള ഔട്ട് ലെറ്റില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെയും വൈകിട്ട് നാലു മുതല്‍ രാത്രി എട്ടുവരെയും വിസ നിക്ഷേപിക്കാം. ഇന്‍ഡസ്ട്രിയല്‍ ഏര്യയില്‍ രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്കു ഒരു മണിവരെയും വൈകിട്ട് അഞ്ചു മുതല്‍ രാത്രി ഒന്‍പതു വരെയും സേവനം ലഭ്യമാണ്.

ഇതുവരെ വിമാനത്താവളത്തിലെ സാറ്റ ഔട്ട് ലെറ്റില്‍ മാത്രമാണ് വിസ നിക്ഷേപിക്കാന്‍ സൗകര്യമുണ്ടായിരുന്നത്. വിമാനത്താവളത്തില്‍ 24 മണിക്കൂറും വിസ നിക്ഷേപിക്കാം.

0അഭിപ്രായങ്ങള്‍ (+/-)



ട്രാവല്‍ ഏജന്‍റുമാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് അനുമോദിച്ചു.

ഒമാനില്‍ മികച്ച ടിക്കറ്റ് വില്‍പ്പന നടത്തിയ ട്രാവല്‍ ഏജന്‍റുമാരെ എയര്‍ ഇന്ത്യ എക്സ്പ്രസ് അനുമോദിച്ചു. ചടങ്ങില്‍ മസ്ക്കറ്റ് ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ജെ.കെ ത്രിപാഠി മുഖ്യാതിഥി ആയിരുന്നു. അബു അന്‍വര്‍ ട്രാവല്‍സ്, മര്‍മുല്‍ ട്രാവല്‍സ്, ദുബായ് ട്രാവല്‍സ് എന്നീ ട്രാവല്‍ ഏജന്‍റുമാരെയാണ് അനുമോദിച്ചത്. എയര്‍ ഇന്ത്യ മിഡില്‍ ഈസ്റ്റ് എക്സികുട്ടീവ് ഡയറക്ടര്‍ എഫ്.ഡി വാര്‍ഡ്യൂ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി.

0അഭിപ്രായങ്ങള്‍ (+/-)



06 August 2008

ഒമാന്‍ ടെല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 74.8 മില്യണ്‍ ഒമാനി റിയാലിന്‍റെ അറ്റാദായം

ഒമാനിലെ ഏക ടെലികോം സര്‍വീസ് പ്രൊവൈഡര്‍ ആയ ഒമാന്‍ ടെല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 74.8 മില്യണ്‍ ഒമാനി റിയാലിന്‍റെ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54.3 ശതമാനത്തിന്‍റെ വര്‍ധനവാണ്. 2008 ന്‍റെ ആദ്യ പകുതിയില്‍ 201.1 മില്യണ്‍ ഒമാന്‍ റിയാലാണ് ഒമാന്‍ ടെല്ലിന്‍റെ ആകെ വരുമാനം. 118.4 മില്യണ്‍ റിയാല്‍ ചെലവ് രേഖപ്പെടുത്തി. 2007 നെ അപേക്ഷിച്ച് ചെലവില്‍ 2.4 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ഒമാന്‍ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഒമാന്‍ ടെല്ലിന്‍റെ 25 ശതമാനം ഓഹരി ഈ വര്‍ഷാവസാനത്തിന് മുമ്പേ വില്‍ക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



ഒമാന്‍ ടെല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 74.8 മില്യണ്‍ ഒമാനി റിയാലിന്‍റെ അറ്റാദായം ഉണ്ടാക്കി

ഒമാനിലെ ഏക ടെലികോം സര്‍വീസ് പ്രൊവൈഡര്‍ ആയ ഒമാന്‍ ടെല്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 74.8 മില്യണ്‍ ഒമാനി റിയാലിന്‍റെ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 54.3 ശതമാനത്തിന്‍റെ വര്‍ധനവാണ്. 2008 ന്‍റെ ആദ്യ പകുതിയില്‍ 201.1 മില്യണ്‍ ഒമാന്‍ റിയാലാണ് ഒമാന്‍ ടെല്ലിന്‍റെ ആകെ വരുമാനം. 118.4 മില്യണ്‍ റിയാല്‍ ചെലവ് രേഖപ്പെടുത്തി. 2007 നെ അപേക്ഷിച്ച് ചെലവില്‍ 2.4 ശതമാനത്തിന്‍റെ കുറവാണ് ഇത്തവണയുണ്ടായത്. ഒമാന്‍ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള ഒമാന്‍ ടെല്ലിന്‍റെ 25 ശതമാനം ഓഹരി ഈ വര്‍ഷാവസാനത്തിന് മുമ്പേ വില്‍ക്കുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



05 August 2008

ക്യൂ ടെല്‍ ഇന്ത്യയിലേക്കുള്ള കോളുകളില്‍ 65 ശതമാനം വരെ നിരക്കിളവ് നല്‍കി

ഖത്തറിലെ ടെലികോം കമ്പനിയായ ക്യൂ ടെല്‍ ഇന്ത്യയിലേക്കുള്ള കോളുകളില്‍ 65 ശതമാനം വരെ നിരക്കിളവ് നല്‍കി വേനലവധിക്കാല പ്രമോഷന്‍ ആരംഭിച്ചു.

ദിവസവും വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴ് വരേയും വെള്ളിയാഴ്ച മുഴുവന്‍ സമയവുമാണ്ഈ നിരക്കളവ് ലഭിക്കുക. മിനിറ്റിന് നിലവിലുള്ള 1.92 റിയാലിനു പകരം 70 ദിര്‍ഹമായിരിക്കും ഈടാക്കുക. പ്രമോഷന്‍ സമയത്ത് പോസ്റ്റ് പെയ്ഡിന് മിനിറ്റിന് 1.05 റിയാലും പ്രീ പെയ്ഡിന് 1.25 റിയാലുമായിരിക്കും നിരക്ക്.

ഖത്തറിലെ ജനസംഖ്യയില്‍ 30 ശതമാനവും ഇന്ത്യക്കാരായത് കൊണ്ട് ഈ ആനുകൂല്യം ഉപഭോക്താക്കളില്‍ ഒരു വലിയ വിഭാഗത്തിന് ലഭിക്കുമെന്ന് ക്യൂ ടെല്‍ ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് എക്സികുട്ടീവ് ഡയറക്ടര്‍ അതില്‍ അല്‍ മുത്തവ്വ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യ- ഒമാന്‍ ബിസിനസ് ഫോറം

ഇന്ത്യ- ഒമാന്‍ ബിസിനസ് ഫോറത്തിന്‍റെ മൂന്നാമത് യോഗം മസ്ക്കറ്റില്‍ നടന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഇന്ത്യ-ഒമാന്‍ വാണിജ്യ ബന്ധങ്ങള്‍ വ്യാപിപ്പിക്കുക എന്ന ആശയമാണ് ബിസിനസ് ഫോറം മുന്നോട്ട് വയ്ക്കുന്നത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ നിക്ഷേപ രംഗത്തെ സുസ്ഥിരമായ വളര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ പറഞ്ഞു. ഒമാനിലെ വ്യവസായ പ്രമുഖരും ഇന്ത്യയില്‍ നിന്നെത്തിയ വ്യവസായ സംഘവും നടത്തിയ ആശയ വിനിമയങ്ങള്‍ പുതിയ സംരംഭങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ.

0അഭിപ്രായങ്ങള്‍ (+/-)



04 August 2008

പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള പുതിയ പദ്ധതികളുമായി എല്‍ഐസി.

പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് വികസനത്തിന്‍റെ പാതയിലാണ് എല്‍ഐസി.

ഫോര്‍ച്യൂണ്‍ ബില്‍ഡര്‍ എന്ന നിക്ഷേപ പദ്ധതിയാണ് ഇതില്‍ പ്രധാനമെന്നും അന്താരാഷ്ട്ര വിപണിയില്‍ സജീവമാകാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും എല്‍ഐസി ഇന്‍റര്‍നാഷ്ണലിന്‍റെ സിഇഒയും എംഡിയുമായ റോയ് ചൗധരി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



03 August 2008

ദോഹയില്‍ കോണ്‍ഫിഡന്‍റ് ട്രാവല്‍സ്

ദോഹയില്‍ കോണ്‍ഫിഡന്‍റ് ട്രാവല്‍സിന്‍റെ ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് നിര്‍വഹിച്ചു. എയര്‍ ഇന്ത്യ സെയില്‍സ് മാനേജര്‍ സെബാസ്റ്റ്യന്‍ ജോസഫ് , ഇന്‍കാസ് പ്രസിഡന്‍റ് കെ.ക് ഉസ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദോഹയിലെ അസീസിയയിലാണ് കോണ്‍ഫിഡന്‍റ് ട്രാവല്‍സ് ആരംഭിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫ് ഗേറ്റിന് ഷാര്‍ജയില്‍ പുതിയ ശാഖ

ഗള്‍ഫ് ഗേറ്റ് ഹെയര്‍ ഫിക്സിംഗിന്‍റെ ഷാര്‍ജയിലെ രണ്ടാമത്തെ ശാഖ ആരംഭിച്ചു. റോളയിലെ ദമാസ് ബില്‍ഡിംഗിലെ ഷോറൂമിന്‍റെ ഉദ്ഘാടനം നടന്‍ ഇന്നസെന്‍റ് നിര്‍വഹിച്ചു. കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സക്കീര്‍ ഹുസൈന്‍, സി.ഇ.ഒ കെ.എം സുബാഷ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്