28 July 2009

എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ ഇരുപതാം വാര്‍ഷികം- സ്വര്‍ണ നാണയം സമ്മാനം

എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്‍റെ ഭാഗമായി ദുബായ് ഓഫീസില്‍ നിന്നും ഈ മാസം 31 ന് മുമ്പ് അംഗമാകുന്ന എല്ലാവര്‍ക്കും സ്വര്‍ണ നാണയം സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

1989 ലാണ് എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം യു.എ.ഇയുടെ എല്ലാ എമിറേറ്റുകളിലും എല്‍.ഐ.സി ഇന്‍റര്‍നാഷണല്‍ ശാഖകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



26 July 2009

കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി വാര്‍ഷിക ഡീലേഴ്സ് മീറ്റും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു

ഖത്തറിലെ കണ്‍സോളിഡേറ്റഡ് ഗള്‍ഫ് കമ്പനി വാര്‍ഷിക ഡീലേഴ്സ് മീറ്റും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. ദോഹയിലെ റമദാ ഹോട്ടലിലായിരുന്നു ചടങ്ങ്. വിവിധ തലങ്ങളിലെ വില്‍പ്പനകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള പുരസ്ക്കാരങ്ങള്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്, കാരിഫോര്‍, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഡ്രീം ഫോണ്‍സ്, ഇമാസ്ക്, ഫോണ്‍ സിറ്റി തുടങ്ങിയ സ്ഥാപനങ്ങള്‍ നേടി.

0അഭിപ്രായങ്ങള്‍ (+/-)



ബ്രിട്ട് സ്റ്റാര്‍ മൊബൈല്‍, ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ദുബായിലെ ബ്രീട്ടീഷ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പുതിയ സംരംഭമായ ബ്രിട്ട് സ്റ്റാര്‍ മൊബൈല്‍, ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എംകേ ഗ്രൂപ്പ് റീജണല്‍ ഡയറക്ടര്‍ എം.എ സലീം ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബ്രിട്ട് സ്റ്റാര്‍ മൊബൈല്‍ ഈ മാസം അവസാനത്തോടെ കരാമ ലുലു സെന്‍ററില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)



പ്രമുഖ പെര്‍ഫ്യൂം കമ്പനിയായ സെലിബ്രെ വിപുല പദ്ധതികള്‍ ആവിഷ്ക്കരിച്ചു.

യു.എ.ഇയിലെ സുഗന്ധദ്രവ്യ വിപണിയില്‍ സാനിധ്യമുറപ്പിക്കാന്‍ പ്രമുഖ പെര്‍ഫ്യൂം കമ്പനിയായ സെലിബ്രെ വിപുല പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യവ്യാപക വിതരണ ശൃംഖലയുള്ള അല്‍ ഹത്ബൂര്‍ ഗ്രൂപ്പുമായി കരാറില്‍ ഒപ്പുവച്ചു. സെലിബ്രെ നിര്‍മ്മാതാക്കളായ അമാലിയ ഗ്രൂപ്പിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫും അല്‍ ഹത്ബൂര്‍ ഗ്രൂപ്പിന് വേണ്ടി സീനിയര്‍ ജനറല്‍ മാനേജര്‍ പങ്കജ് മേനോനുമാണ് കരാറില്‍ ഒപ്പുവച്ചത്. ചടങ്ങില്‍ അല്‍ ഹത്ബൂര്‍ സി.ഇ.ഒ എം സലാഹുദ്ദീനും പങ്കെടുത്തു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും സെലിബ്രെ ഉടന്‍ ലഭ്യമാക്കുമെന്ന് സെബാസ്റ്റ്യന്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ എക്സ് ചേഞ്ചിന് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ്

ഖത്തര്‍ യു.എ.ഇ എക്സ് ചേഞ്ചിന് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ 9001 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ലോക നിലവാരത്തിലുള്ള ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം നടപ്പിലാക്കിയതിനാണ് ഈ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഖത്തറില്‍ ഈ അംഗീകാരം ലഭിച്ച ആദ്യ എക്സ് ചേഞ്ചാണ് ഖത്തര്‍ യു.എ.ഇ എക്സ് ചേഞ്ചെന്ന് ജനറല്‍ മാനേജര്‍ ലക്ഷീനാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു

0അഭിപ്രായങ്ങള്‍ (+/-)



25 July 2009

മാന്ദ്യം കഴിഞ്ഞു

recession-canadaഇനി ആനന്ദത്തിന്റെ കാലം. കാനഡയിലെ സാമ്പത്തിക മാന്ദ്യം കഴിഞ്ഞതായി ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ മാര്‍ക്ക് കാര്‍നെ അറിയിക്കുന്നു. "അത് വ്യാഴാഴ്ച കഴിഞ്ഞു," ഒരു ചരമ ദിനം പോലെ കാര്‍നെ പറയുന്നു. കനേഡിയന്‍ സമ്പദ് ഘടന ഈ ജൂലൈ - സെപ്റ്റംബറില്‍ 1.3% വളര്‍ച്ച പ്രതീക്ഷി ക്കുന്നതായി ബാങ്ക് അറിയിച്ചു. മിക്സഡ് എകണോമിയാണ് കാനഡയെ തകര്‍ച്ചയില്‍ നിന്നും പെട്ടെന്ന് രക്ഷിച്ചത്.
 
12 വാള്‍ സ്ട്രീറ്റ് ബാങ്കുകളാണ് യു. എസ്സില്‍ തകര്‍ന്നു വീണത്. നമ്മുടെ റ്റാറ്റയുടെ പങ്കാളിയായ എ. ഐ. ജി. എന്ന ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനി ഉള്‍പ്പെടെ പല കമ്പനികളും നഷ്ടത്തിലായി. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന്, വരാനിരിക്കുന്ന തലമുറയെ കടപ്പെടുത്തി, 2000000 ദശ ലക്ഷം (2 Trillion) ഡോളര്‍ എടുത്തു കൊടുത്താണ് അമേരിക്കന്‍ ഭരണ കൂടം കോര്‍പ്പറേറ്റ് കുത്തകകളെ രക്ഷിച്ചത്. മുതലാളിത്ത നവ കണ്‍സര്‍ ‌വേറ്റീവുകള്‍ക്ക് രാഷ്ട്രത്തെ രക്ഷിക്കുവാന്‍ എന്‍‌ഗല്‍സിന്റെ മാനിഫെസ്റ്റോ തപ്പേണ്ടി വന്നു.
 
കെട്ടുറപ്പുള്ള ബാങ്കുകളും ഭദ്രതയുള്ള സാമ്പത്തിക രംഗവും വിഭവങ്ങളുടെ ലഭ്യതയും ആണ് കാനഡയെ രക്ഷിച്ചത്.
 
പക്ഷെ കനേഡിയന്‍ ജനത ഇത് വിശ്വസിക്കുവാന്‍ ഇനിയും തയ്യാറായിട്ടില്ല. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ 369000 തൊഴിലാളി കള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. നാല്പതു ബില്യണ്‍ ഡോളറിന്റെ സമ്പത്ത് ഈ മാന്ദ്യം അപഹരിച്ചു. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം ആദ്യമായി തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി.
 
ലൈന്‍ ഓഫ് ക്രെഡിറ്റ് എന്ന വായ്പയുടെ പലിശ നിരക്ക് വെറും 2.25% മാത്രം ആണിപ്പോള്‍. ഭവന വായ്പയുടെ മൊര്‍ട്ട്ഗേജ് നിരക്ക് 2.85% വരെ താഴ്ന്നു. എന്നിട്ടും ഭവന രംഗം കുതിച്ചു കയറുന്നില്ല. മോര്‍ട്ട്ഗേജ് അടക്കുവാന്‍ നാളെ തൊഴില്‍ ഉണ്ടാകുമോ എന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. "സാമ്പത്തിക മാന്ദ്യം മാറിയത് ജനങ്ങള്‍ക്കല്ല; അത് എകനോമിസ്റ്റ്കളുടെ ഒരു ആഗ്രഹം മാത്രമാണ്. സ്റ്റോക്ക് വില സീറോ വരെ ആകാമെന്ന് പ്രവചിച്ചവര്‍ ഈ വ്യാഴാഴ്ച മാന്ദ്യം മാറി എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?," TriDelta ഫിനാന്‍ഷ്യലിന്റെ സിഫ്പി ചോദിക്കുന്നു. "എങ്കിലും ഇത്തരം വാര്‍ത്തകള്‍ ജനങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കും. ആത്മ വിശ്വാസം വീണ്ടെടുക്കലാണ് വളര്‍ച്ചയേക്കാളും ഇപ്പോള്‍ അത്യാവശ്യം."
 
- അസീസ്, കാല്‍ഗറി, കാനഡ
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

hai,
Financial Crises ne patti aadhikarikamyi ezhutheettundallo.
Good news.Bcoz njanum crises karanam nattilekku porendivanna oru victim aanu.Ee Business mind num ente eliya kavitha vayichu aaswadikan pattiyathu santhosham tharunnu.Keep it up.
If you get time plz check this links also
http://www.epathram.com/pranayam/2009/05/blog-post_25.shtml
http://www.epathram.com/poetry/2009/06/blog-post_28.shtml
regards sreejitha

August 4, 2009 at 11:16 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



21 July 2009

ഇംപീരിയല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ, ഒഹാസ്

ഖത്തറിലെ ഇംപീരിയല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനിക്ക് ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ, ഒഹാസ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. ദോഹിയിലെ റമദാ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്‍റഗ്രേറ്റഡ് മാനേജ് മെന്‍റ് സംവിധാനം നടപ്പിലാക്കിയതിലൂടെയാണ് കമ്പനി ഈ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയതെന്ന് കമ്പനി എക്സികൂട്ടീവ് ഡയറക്ടര്‍ കെ. ശശികുമാര്‍ പറഞ്ഞു. ചെയര്‍മാന്‍ അബ്ദുല്ല ഖലപ് മന്‍സൂര്‍ അല്‍ കാബി, മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് ചാക്കോ, ഓപ്പറേഷന്‍സ് മാനേജര്‍ ജിജി മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



സിറ്റി ഫ്ലവറിന്‍റെ വ്യാപാര മേള

സിറ്റി ഫ്ലവറിന്‍റെ സൗദി അറേബ്യയിലുള്ള ബ്രാഞ്ചുകളില്‍ വ്യാപാര മേള സംഘടിപ്പിക്കുന്നു. ലിബ്റോ ഷര്‍ട്ട് ആന്‍ഡ് ട്രൗസേഴ്സിന്‍റെ മേന്മ ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കായിരിക്കും ഈ മേളയെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ഫസല്‍ റഹ്മാന്‍ പറഞ്ഞു. അല്‍ രാജി ഫോര്‍ ട്രേഡിംഗിന്‍റെ ചെയര്‍മാന്‍ നാസര്‍ അല്‍ രാജി, ഡയറക്ടര്‍ മുഹ്സിന്‍ അഹമ്മദ് കോയ, അബ്ദുല്‍ സമദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



20 July 2009

ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ശാഖ ആരംഭിച്ചു.

വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ശാഖ ആരംഭിച്ചു. ബര്‍ദുബായിലെ മുസ്തഫാവി ബില്‍ഡിംഗിലാണ് മൂന്നാമത് ശാഖ ആരംഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, മാനേജ് മെന്‍റ്, സെക്രട്ടേറിയല്‍, അക്കൗണ്ടിംഗ് തുടങ്ങിയ കോഴ്സുകളാണ് ഓസ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



അല്‍ ഖോറിലെ ആദ്യ സ്വകാര്യ ക്ലിനിക്ക്

ഖത്തറിലെ അല്‍ ഖോറിലെ ആദ്യ സ്വകാര്യ ക്ലിനിക്കായ ലൈഫ് ലൈന്‍ മെഡിക്കല്‍ സെന്‍റര്‍ ആരംഭിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലീംലീഗ് നേതാവ് അബ്ദുസമദ് സമദാനി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ക്വാളിറ്റി ഗ്രൂപ്പ് എം.ഡി ഷംസുദ്ധീന്‍ ഒളകര, ജിയാ ഗ്രൂപ്പ് എം.ഡി അലി പള്ളിയത്ത്, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍. സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ബാങ്ക് ഓഫ് ബറോഡയുടെ 101 –ാം വാര്‍ഷികം

ബാങ്ക് ഓഫ് ബറോഡയുടെ 101 –ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഹംദാന്‍ സ്ട്രീറ്റിലെ ബാങ്ക് ഓഫ് ബറോഡയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എംകേ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഓഫ് ബറോഡ് ചീഫ് എക്സികുട്ടീവ് ഓഫീസര്‍ അശോക് ഗുപ്തയും പരിപാടിയില്‍ സംബന്ധിച്ചു

0അഭിപ്രായങ്ങള്‍ (+/-)



മാഴ്സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും

മസ്ക്കറ്റിലെ മാഴ്സ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് വൈകീട്ട് അഞ്ചിന് ഗോബ്രയില്‍ ബൗഷര്‍ വാലി ശൈഖ് ഇബ്രാഹിം യഹ് യ ഉദ്ഘാടനം നിര്‍വഹിക്കും. മസ്ക്കറ്റില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ വി.ടി വിനോദ് അറിയിച്ചതാണിത്.

0അഭിപ്രായങ്ങള്‍ (+/-)



16 July 2009

ലുലുവിന്‍റെ ഖത്തറിലെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍

എംകേ ഗ്രൂപ്പിന്‍റെ കീഴിലുള്ള ലുലുവിന്‍റെ ഖത്തറിലെ രണ്ടാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റ് ദോഹയിലെ ഗരാഫയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗരാഫയിലെ ഷമാല്‍ റോഡിലാണ് 2,70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നതെന്ന് എംകേ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം.എ യൂസഫലി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ വിദേശ ഇന്ത്യക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു.

പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ വിദേശ ഇന്ത്യക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി ആരംഭിച്ചു. ലൈഫ് സ്റ്റേജ് അഷ്വുവര്‍ പെന്‍ഷന്‍ എന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഐ.സി.ഐ.സി.ഐ സീനിയര്‍ വൈസ് പ്രസിഡന്‍റ് അനൂപ് റാവു, വെങ്കാടാചല അയ്യര്‍ എന്നിവര്‍ പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിച്ചു. ഓണക്കാലത്താണ് വിദേശ മലയാളികള്‍ കൂടുതലായി ഇന്‍ഷുറന്‍സ് എടുക്കുന്നതെന്നും അതിനാല്‍ ആ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



15 July 2009

ജെറ്റ് എയര്‍ വേയ്സ്, കിംഗ് ഫിഷര്‍‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു.

ഇന്ത്യയിലെ ജെറ്റ് എയര്‍ വേയ്സ്, കിംഗ് ഫിഷര്‍ എന്നീ വിമാനക്കമ്പനികള്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നു. ജെറ്റ് എയര്‍ വേയ്സ് നാലും കിംഗ് ഫിഷര്‍ എട്ടും വിദേശ സര്‍വീസുകളാണ് തുടങ്ങുന്നത്. ജെറ്റ് എയര്‍ വേയ്സിന്‍റെ മുംബൈ-ജിദ്ദ സര്‍വീസിന് ഇന്ന് തുടക്കമായി. റിയാദിലേക്കുള്ള സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജെറ്റ് എയര്‍ വേയ്സ് മുംബൈ-ബാങ്കോക് സെക്ടറിലെ രണ്ടമത്തെ സര്‍വീസും ഹൈദരാബാദ്-ദുബായ് സര്‍വീസും ഓഗസ്റ്റ് മധ്യത്തില്‍ ആരംഭിക്കും. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും സിംഗപ്പൂര്‍, ഹോങ്കോങ്ങ്, ബാങ്കോക്ക് എന്നീ സ്ഥലങ്ങളിലേക്കാണ് കിംഗ് ഫിഷര്‍ പുതുതായി സര്‍വീസ് തുടങ്ങുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



വോഡാഫോണ്‍, ഖത്തറിലെ ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ തുറന്നു

ഖത്തറിലെ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ കമ്പനിയായ വോഡാഫോണ്‍, ഖത്തറിലെ ആദ്യ റീട്ടെയ്ല്‍ സ്റ്റോര്‍ തുറന്നു. ദോഹയിലെ ലാന്‍ഡ് മാര്‍ക്ക് മാളില്‍ വോഡാഫോണ്‍ ഖത്തര്‍ ബോര്‍ഡ് മെംബര്‍ റാഷിദ് അല്‍ നുഐമി ഉദ്ഘാടനം നിര്‍വഹിച്ചു. വോഡാഫോണ്‍ ഖത്തര്‍ സി.ഇ.ഒ ഗ്രഹാം മാഹിര്‍, ഡയറക്ടര്‍ ഓഫ് കണ്‍സ്യൂമര്‍ ബിസിനസ് ഡാനിയല്‍ ഹൊരാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഖത്തറില്‍ രണ്ട് വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി അടുത്ത രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



സ്വകാര്യ മേഖലയില്‍ കേരളത്തിലെ ആദ്യ വനിതാ എഞ്ചിനീയറിംഗ് കോളേജിന് അനുമതി

സ്വകാര്യ മേഖലയില്‍ കേരളത്തിലെ ആദ്യ വനിതാ എഞ്ചിനീയറിംഗ് കോളേജിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയായി. പാലക്കാട് എരട്ടയാലില്‍ പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫോര്‍ വുമണ്‍ എന്ന പേരില്‍ കോളേജ് ഈ അധ്യയന വര്‍ഷം തന്നെ ആരംഭിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നീ നാല് ശാഖകളില്‍ ബി.ടെക് ക്ലാസുകള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡയറക്ടര്‍മാരായ അബ്ദുല്‍ സലാം, പി.വി അഷ്റഫ്, അബ്ദുല്‍ ഹമീദ് നഹ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



12 July 2009

റിയാദില്‍ സജിലി കളക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

വസ്ത്ര മേഖലയില്‍ പുതുമ തേടുന്നവരെ ലക്ഷ്യമിട്ട് റിയാദില്‍ സജിലി കളക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. തലാ അല്‍ മുത്തലക് അല്‍ സുബഹി ഷോറൂം ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കില്‍ വ്യത്യസ്ത വസ്ത്രങ്ങളുടെ വില്‍പ്പനയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ സജി ജോസ് പറഞ്ഞു. റിയാദിലെ സാമൂഹ്യ –സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



സെലിബ്രി പെര്‍ഫ്യൂസിന്‍റെ ബഹ്റിനിലെ വിതരണോദ്ഘാടനം

അമാലിയ പെര്‍ഫ്യൂംസിന്‍റെ പുതിയ ബ്രാന്‍ഡ് ആയ സെലിബ്രി പെര്‍ഫ്യൂസിന്‍റെ ബഹ്റിനിലെ വിതരണോദ്ഘാടനം നടന്നു. ബഹ്റിന്‍ കേരളീയ സമാജം ഡയമണ്ട് ഹാളിലായിരുന്നു പരിപാടി. ഗള്‍ഫ് ഫാര്‍മസി ആന്‍ഡ് ജനറല്‍ സ്റ്റോര്‍ കണ്‍സ്യൂമര്‍ ഡിവിഷന്‍ മാനേജര്‍ ബിനു. എം വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗായകരായ രാകേഷ് ബ്രഹ്മാനന്ദനും, സോണിയയും പുതിയ ബ്രാന്‍ഡ് പെര്‍ഫ്യൂമുകള്‍ ഏറ്റുവാങ്ങി.

0അഭിപ്രായങ്ങള്‍ (+/-)



08 July 2009

സല്‍ക്കാരയ്ക്കും കാലിക്കറ്റ് പാരഗണും ദുബായ് മുനിസിപ്പാലിറ്റിയുടെ പുരസ്ക്കാരം

ദുബായിലെ പ്രമുഖ ഹോട്ടലായ സല്‍ക്കാരയ്ക്കും കാലിക്കറ്റ് പാരഗണും ദുബായ് മുനിസിപ്പാലിറ്റിയുടെ പുരസ്ക്കാരം ലഭിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കുള്ള പുരസ്ക്കാരമാണ് ഹോട്ടലിന് ലഭിച്ചത്. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ഷറീഫ് അല്‍ അവാദിയില്‍ നിന്നും ഹോട്ടലിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സുമേഷ് ഗോപിനാഥ് പുരസ്ക്കാരം ഏറ്റുവാങ്ങി. അഭുദാബിയിലും കൊച്ചിയിലും ഹോട്ടലിന്‍റെ പുതിയ ശാഖകള്‍ തുറക്കുമെന്ന് സുമേഷ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



വോഡാഫോണ്‍ ഖത്തറിന്‍റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചു.

ഖത്തറിലെ രണ്ടാമത്തെ ടെലികോം സര്‍വീസ് പ്രൊവൈഡറായ വോഡാഫോണ്‍ ഖത്തറിന്‍റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചു. വിവിധ പ്ലാനുകളും കോള്‍ നിരക്കുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്കല്‍ കോളിന് മിനിറ്റിന് 50 ദിര്‍ഹമും മും ഇന്‍റര്‍നാഷണല്‍ കോളിന് മിനിട്ടിന് 2.50 റിയാലുമായിരിക്കും നിരക്കെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലോക്കല്‍ എസ്.എം.എസിന് 40 ദിര്‍ഹമും ഇന്‍റര്‍നാഷണല്‍ എസ്.എം.എസിന് 50 ദിര്‍ഹവുമാണ് നിരക്ക്. വോഡാഫോണ്‍ സി.ഇ.ഒ ഗ്രഹാം മാഹിന്‍, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ മൈക്കല്‍ പോര്‍ട്ട്സ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



റിയാദില്‍ അല്‍ ഫാനൂസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

അല്‍ ഹുദ ഗ്രൂപ്പ് ഓഫ് സ്കൂളിന്‍റെ കീഴിലുള്ള ആറാമത്തെ സ്കൂള്‍ റിയാദില്‍ അല്‍ ഫാനൂസ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂല്യബോധമുള്ള ഉന്നതവിദ്യാഭ്യാസം കുറഞ്ഞ ഫീസ് നിരക്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക എന്നതാണ് തങ്ങളുടെ ഉദ്ദേശമെന്ന് മാനേജിംഗ് ഡയറക്ടര്‍ ടി.പി മുഹമ്മദ് പറഞ്ഞു. റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അല്‍ ഫാനൂസ് ഡയറക്ടര്‍മാരായ ഫസലുദ്ദീന്‍, ഹുസൈന്‍, അല്‍ഡ ഹുദ സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



07 July 2009

ബര്‍വ , ബാങ്കിംഗ് രംഗത്തേക്ക്

ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബര്‍വ , ബാങ്കിംഗ് രംഗത്തേക്ക് കടക്കുന്നു. ബര്‍വ ബാങ്ക് എന്ന് പേരിട്ട സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം രണ്ടാഴ്ച്ചക്കകം തുടങ്ങും. സര്‍ക്കാറിന്‍റെ അനുമതി ലഭിക്കുന്നതോടെ ദോഹയിലെ ഗ്രാന്‍റ് ഹമദ് സ്ട്രീറ്റില്‍ ആദ്യ ശാഖ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബറോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ശാഖകള്‍ ആരംഭിക്കും.

0അഭിപ്രായങ്ങള്‍ (+/-)



06 July 2009

ഷിഫാ ജിദ്ദാ പോളി ക്ലിനിക്കിന്‍റെ ആരോഗ്യ ബോധവത്ക്കരണ ക്ലാസ്

ജിദ്ദയിലെ ഷിഫാ ജിദ്ദാ പോളി ക്ലിനിക്കിന്‍റെ ആഭിമുഖ്യത്തില്‍ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹൃദ് രോഗം കാരണങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ നടന്ന പരിപാടിക്ക് ഡോ. അഷ്റഫ് അലി നേതൃത്വം നല്‍കി. മാര്‍ക്കറ്റിംഗ് മാനേജര്‍ ജോണ്‍സണ്‍ ജോണ്‍ അധ്യക്ഷനായിരുന്നു.

0അഭിപ്രായങ്ങള്‍ (+/-)



05 July 2009

ലാന്‍റ് സെല്‍ പ്രോപ്പര്‍ട്ടീസ്

പ്രവാസികളുടെ സഹകരണത്തോട് കൂടി പാര്‍പ്പിട സമുച്ചയങ്ങളും കോമേഴ്സ്യല്‍ സെന്‍ററുകളും നിര്‍മ്മിക്കുമെന്ന് ലാന്‍റ് സെല്‍ പ്രോപ്പര്‍ട്ടീസ് പ്രതിനിധികള്‍ അറിയിച്ചു. പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഏറ്റവും പുതിയ പദ്ധതിയാണ് തൃശൂരിലെ കല്‍പകോദ്യാന്‍ ഭവന സമുച്ചയമെന്ന് ഡയറക്ടര്‍മാരായ കാപ്പന്‍ ജബ്ബാര്‍, മുഹമ്മദ് സഗീര്‍ എന്നിവര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ

ജിദ്ദയിലെ ഷിഫാ ജിദ്ദാ പോളി ക്ലിനിക് നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഹൃദ് രോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് മലയാളികള്‍ക്കിടയില്‍ ബോധവത്ക്കരണ ക്ലാസുകളും സി.പി.ആര്‍ ചികിത്സാ പരിശീലനവും നടത്തുമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്ലിനിക്കില്‍ പുതുതായി കാര്‍ഡിയോളജി വിഭാഗവും യൂറോളജി വിഭാഗവും ആറംഭിച്ചതായി ജനറല്‍ മാനേജര്‍ പി.എ അബ്ദുറഹ്മാന്‍ വ്യക്തമാക്കി. ഡോ. അഷ്റഫ് അലി, ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



ടെക് ഓര്‍ബിറ്റ് മൊബൈല്‍ ഷോപ്പ് പ്രമോഷന്‍

ടെക് ഓര്‍ബിറ്റ് മൊബൈല്‍ ഷോപ്പ് പ്രമോഷന്‍ പദ്ധതിയിലെ വിജയിയെ തെരഞ്ഞെടുത്തു. ദുബായ് സോനാപൂരിലെ ഷോറൂമില്‍ ഇത്തിസലാത്ത് കീ റീട്ടെയ്ല്‍ വിഭാഗം സീനിയര്‍ മാനേജര്‍ റാഷിദ് അല്‍ ഷംസി നറുക്കെടുപ്പ് നടത്തി. മുംബൈ സ്വദേശിയായ സാലീം മുഹമ്മദ് ആലീമിന് മെഗാ സമ്മാനമായ ഒരു കിലോ സ്വര്‍ണം ലഭിച്ചു. ഇത്തിസലാത്ത് പ്രതിനിധി കിഷോര്‍ ചന്ദ്, ടെക് ഓര്‍ബിറ്റ് എം.ഡി നൗഷാദ്, ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



എസ്.ടി കാര്‍ഗോയുടെ ഉദ്ഘാടനം ബഹ്റിനില്‍

എസ്.ടി ഗ്രൂപ്പിന്‍റെ പുതിയ സംരംഭമായ എസ്.ടി കാര്‍ഗോയുടെ ഉദ്ഘാടനം ബഹ്റിനില്‍ നടന്നു. അലി അല്‍ മക്കി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിരവധി ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് മാനേജിംഗ് ‍ഡയറക്ടര്‍ അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



സൗന്ദര്യ ഫാഷന്‍സ് ഗുദൈബിയയില്‍ ആരംഭിച്ചു

ബഹ്റിനിലെ സിറ്റിമാക്സ് ഗ്രൂപ്പി‍ന്‍റെ പുതിയ സംരംഭമായ സൗന്ദര്യ ഫാഷന്‍സ് ഗുദൈബിയയില്‍ ആരംഭിച്ചു. വന്‍ വിലക്കുറവാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഖാദര്‍ ഹാജി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



ബാബ സണ്‍സ് ഗ്രൂപ്പിന്‍റെ സമ്മാന പദ്ധതി

ബഹ്റിനിലെ മെഗാമാര്‍ട്ട്, ബാബ സണ്‍സ് ഗ്രൂപ്പിന്‍റെ സമ്മാന പദ്ധതി നറുക്കെടുപ്പിലെ വിജയിക്ക് സമ്മാന വിതരണം ചെയ്തു. തൃശൂര്‍ സ്വദേശി ടിസ പോളിന് സമ്മാനമായ നിസാന്‍ അള്‍ട്ടിമ കാറിന്‍റെ താക്കോല്‍ അഹമ്മദ് ഗുലൂം ജാഫര്‍ കൈമാറി. ജനറല്‍ മാനേജര്‍ രാജ് കുമാര്‍, കര്‍ട്ടര്‍ ഹസനാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഓരോ അ‍ഞ്ച് ദിനാറിന് സാധാനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന കൂപ്പണ്‍ നറുക്കിട്ടാണ് വിജയിയെ കണ്ടെത്തിയത്.

0അഭിപ്രായങ്ങള്‍ (+/-)



02 July 2009

ബ്രിട്ട്സ്റ്റാര്‍ മൊബൈലിന്‍റെ ആദ്യ ഷോറും ദുബായില്‍

ബ്രിട്ടീഷ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പുതിയ സംരംഭമായ ബ്രിട്ട്സ്റ്റാര്‍ മൊബൈലിന്‍റെ ആദ്യ ഷോറും ദുബായില്‍ ആരംഭിച്ചു. അല്‍ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഷോറും പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു.

നടന്‍ ബാല, ഷംസുദ്ദീന്‍, കല്ലട്ര മായിന്‍ ഹാജി, ഖാദര്‍ തെരുവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഈ മാസം അവസാനത്തോടെ ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കരാമ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ഷോറൂം തുടങ്ങുമെന്ന് ബ്രിട്ടീഷ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജ്മെന്‍റ് അറിയിച്ചു. ഈ വര്‍ഷം മൊത്തം 13 ഷോറൂമുകള്‍ തുടങ്ങാനാണ് ബ്രിട്ടീഷ് ഗ്രൂപ്പ് പദ്ധതി ഇടുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



01 July 2009

അലയന്‍സ് എമ്പയര്‍ അപാര്‍ട്ട് മെന്‍റ് സമുച്ചയ പദ്ധതി

അലയന്‍സ് ഹോംസിന്‍റെ പുതിയ സംരംഭമായ അലയന്‍സ് എമ്പയര്‍ അപാര്‍ട്ട് മെന്‍റ് സമുച്ചയ പദ്ധതിയുടെ ഓവര്‍സീസ് പ്രീ ലോഞ്ച് റോഡ് ഷോയ്ക്ക് റിയാദില്‍ തുടക്കമായി. ലോകാത്തര നിലവാരത്തിലുള്ള 64 അപ്പാര്‍ട്ട് മെന്‍റുകളാണ് കോഴിക്കോട്ട് നിര്‍മ്മിക്കുന്നതെന്ന് അലയന്‍സ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി.സി അഷ്റഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ നാസര്‍, സൗദി മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അസ്ക്കര്‍ എന്നിവരും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



മലബാര്‍ ഗോള്‍ഡ് ഖിസൈസില്‍

മലബാര്‍ ഗോള്‍ഡിന്‍റെ പുതിയ ശാഖ ഖിസൈസില്‍ ആരംഭിച്ചു. ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ഷോറും എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. എം.ഡി ഷംലാല്‍ അഹമ്മദ്, അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. മലബാര്‍ ഗോള്‍ഡിന്‍റെ 28 മത് ഷോറൂമാണ് ഖിസൈസില്‍ ആരംഭിച്ചിരിക്കുന്നത്.

0അഭിപ്രായങ്ങള്‍ (+/-)



മുത്തൂറ്റ് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍

ഇന്ത്യയിലെ പ്രശസ്തമായ മുത്തൂറ്റ് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ചുവടുറപ്പിക്കുന്നു. ഗ്രൂപ്പിന്‍റെ ആദ്യ ഓവര്‍സീസ് ബ്രാഞ്ച് മുത്തൂറ്റ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന പേരില്‍ കരാമയില്‍ ആരംഭിച്ചു. ട്രാവല്‍ ടൂറിസം മേഖലയിലെ എല്ലാ സേവനങ്ങളും ഈ ബ്രാഞ്ചില്‍ ലഭിക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്‍റ് എം.ഡി ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാവിയില്‍ യു.എ.ഇയിലെ എല്ലാ എമിറേറ്റിലും ഓഫീസുകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്‍ ബിജിമോന്‍, വൈസ് പ്രസിഡന്‍റ് ജോസ് സക്കറിയാസ്, പാര്‍ട്ട്ണര്‍ ഈസ സൈഫ് ഈസ അഹമ്മദ്, മാനേജര്‍ രഞ്ജിത് തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്