17 September 2009

ബഹ് റൈനില്‍ സൗത്ത് പാര്‍ക്കിന്‍റെ പുതിയ റസ്റ്റോറന്‍റ്

ബഹ്റിനിലെ പ്രമുഖ റസ്റ്റോറന്‍റായ സൗത്ത് പാര്‍ക്കിന്‍റെ പുതിയ റസ്റ്റോറന്‍റ് ഉദ്ഘാടനം നടന്നു. ബഹ്റിനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ് ഫിലിപ്പിന് നല്‍കി ഫാ. സജി താന്നിമൂട്ടില്‍ ആദ്യവില്‍പ്പന നിര്‍വഹിച്ചു. സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, ബഹ്റിന്‍ കേരളീയ സമാജം പ്രസിഡന്‍റ് പി.വി മോഹന്‍ കുമാര്‍, രാജു കല്ലുപുറം, ജയിംസ് കൂടല്‍, എബ്രഹാം ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഗസല്‍ സന്ധ്യയും നടന്നു.

0അഭിപ്രായങ്ങള്‍ (+/-)



ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ക്ലയന്‍റ് സെഗ്രഗേറ്റഡ് ബാങ്ക് അക്കൗണ്ട് സിസ്റ്റം

യു.എ.ഇയിലെ ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ക്ലയന്‍റ് സെഗ്രഗേറ്റഡ് ബാങ്ക് അക്കൗണ്ട് സിസ്റ്റം ആരംഭിച്ചു. ഇത്തരത്തിലുള്ള ഒരു ട്രേഡിംഗ് സൊലൂഷ്യന്‍ നല്‍കുന്നത് ഇതാദ്യമായാണെന്ന് കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബിന്‍ മനാ അല്‍ മക്തൂം പുതിയ സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ചെയര്‍മാനും എം.ഡിയുമായ ഹസ ബിന്‍ മുഹമ്മദ് യഹ്യ മുഹമ്മദ്, എക്സികുട്ടീവ് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ സുലായം, ഡയറക്ടറും സി.ഇ.ഒയുമായ സജിത് കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



15 September 2009

ബഹ്റൈന്‍ ഫിനാന്‍സ് കമ്പനിയും കോര്‍പ്പറേഷന്‍ ബാങ്കും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു.

ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ ബഹ്റൈന്‍ ഫിനാന്‍സ് കമ്പനിയും കോര്‍പ്പറേഷന്‍ ബാങ്കും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു. ഇതനുസരിച്ച് ബഹ്റൈനില്‍ നിന്നും ഇന്ത്യയിലേക്ക് ഡ്രാഫ്റ്റു വഴിയും ഡോര്‍ ടു ഡോര്‍ ഡെലിവറിയായും പണമയക്കാനുള്ള സംവിധാനം നിലവില്‍ വരും. വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനായി കോര്‍പ്പറേഷന്‍ ബാങ്ക് ഗള്‍ഫ് മേഖലയിലെ 11 ധനവിനിമയ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക് ചെയര്‍മാന്‍ എം.ഗാര്‍ഗ് അറിയിച്ചതാണ് ഇക്കാര്യം. ബഹ്റൈന്‍ ഫിനാന്‍സ് കമ്പനിക്ക് രാജ്യത്ത് 22 ശാഖകളുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



04 September 2009

ടെക്പ്രൊ സൊലൂഷ്യന്‍ അബുദാബിയില്‍

tecpro-solutionയു.എ.ഇ. യിലെ അല്‍ ഐന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ടെക്പ്രൊ സൊലൂഷ്യന്‍' കമ്പനിയുടെ അബുദാബിയിലെ ബ്രാഞ്ച്, ഇലക്ട്രാ സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമയ്ക്കു സമീപം തുറന്നു പ്രവര്‍ത്തന മാരംഭിച്ചു. ഓഫീസ് ഫ്ലാറ്റുകളിലും, വില്ലകളിലെയും സെക്യൂരിറ്റി ക്യാമറകള്‍, സ്പെഷ്യല്‍ അലാറം, ഫയര്‍ അലാറം, തുടങ്ങിയവ നിര്‍മ്മിച്ചു ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്ന മലയാളി സാന്നിദ്ധ്യമാണു ടെക്പ്രോ സൊല്യൂഷന്‍.
 
റെഡ് ക്രസന്‍റ് മുന്‍ ജനറല്‍ മാനേജര്‍ അഹമ്മദ് ബിന്‍ അലി ഉല്‍ഘാടാനം ചെയ്തു. കമ്പനി ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, മുഹമ്മദ് അല്‍ മുഹൈരി, മുഹമ്മദ് മന്‍സൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇനി മുതല്‍ അബുദാബിയിലും 'ടെക്പ്രൊ സൊലൂഷ്യന്‍' സിന്റെ സേവനം ലഭിക്കുമെന്ന് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി അറിയിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്