29 May 2009

എന്‍.കെ.എം. ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ്

ദോഹ: എന്‍.കെ.എം. ഗ്രൂപ്പിന്റെ കീഴില്‍ ദോഹയില്‍ അല്‍ മര്‍ക്കിയയില്‍ ഖത്തര്‍ ഷോപ്പിങ് കോംപ്ലക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്നു. 35,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യം ആക്കാനുള്ള സംവിധാനവും ആയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നത് എന്ന് മാനേജിങ് ഡയറക്ടര്‍ എന്‍. കെ. മുസ്തഫ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷണ സാധനങ്ങള്‍, മാംസം, മത്സ്യം, പച്ചക്കറി, ഇലക്‌ട്രോണിക്‌സ്, റെഡിമെയ്ഡ്‌സ്, ഫുട്ട്‌വേര്‍, ബാഗ്‌സ്, സ്റ്റേഷനറി, കാര്‍പ്പറ്റ് തുടങ്ങിയ സാധനങ്ങളുടെ പ്രത്യേക വിഭാഗങ്ങള്‍ കോംപ്ലക്‌സിന് അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. കഫെറ്റീരിയ, ബേക്കറി തുടങ്ങിയവയും കോംപ്ലക്‌സിന് അകത്തുണ്ട്. വില ക്കുറവില്‍ ഉപഭോ ക്താക്കള്‍ക്കാ വശ്യമായ സാധനങ്ങള്‍ നല്‍കാനാണു ദ്ദേശിക്കുന്നതെന്ന് സി. ഇ. ഒ. സല്‍മാന്‍ മുസ്തഫ പറഞ്ഞു. മാനേജര്‍ അബ്ദുള്‍ ഖാദര്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ സുനില്‍ കുമാര്‍, പബ്ലിക്‌ റിലേഷന്‍സ് മാനേജര്‍ ഷുഹൈല്‍, അസി. പബ്ലിക് റിലേഷന്‍സ് മാനേജര്‍ റിയാസ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



28 May 2009

ഗള്‍ഫ് മാര്‍ട്ട് അഞ്ചാമത്തെ ഷോറൂം തുറന്നു.

കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഗലയായ ഗള്‍ഫ് മാര്‍ട്ട് അഞ്ചാമത്തെ ഷോറൂം തുറന്നു. സാല്‍മിയയിലാണ് സുപ്പര്‍മാര്‍ക്കറ്റ്. ഇന്ത്യന്‍ സ്ഥാനപതി അജയ് മല്‍ഹോത്രയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



27 May 2009

ഗള്‍ഫ് മാര്‍ട്ടിന്‍റെ അഞ്ചാമത് ഷോറൂം സല്‍മാനിയയില്‍

കുവൈറ്റിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഗള്‍ഫ് മാര്‍ട്ടിന്‍റെ അഞ്ചാമത് ഷോറൂം സല്‍മാനിയയില്‍ ആരംഭിക്കുന്നു. 25,000 ചതുതശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ഷോറൂം നാളെ രാവിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ഉദ്ഘാടനം ചെയ്യുമെന്ന് ഗള്‍ഫ് മാര്‍ട്ട് കണ്‍ട്രി മാനേജര്‍ ടി. രമേഷ് അറിയിച്ചു.

0അഭിപ്രായങ്ങള്‍ (+/-)



26 May 2009

സ്കൈ ജ്വല്ലറിയുടെ ഒമാനിലെ ശാഖയുടെ നാലാമത് വാര്‍ഷികം

സ്കൈ ജ്വല്ലറിയുടെ ഒമാനിലെ ശാഖയുടെ നാലാമത് വാര്‍ഷികം ആഘോഷിച്ചു. ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ സലീം നാസര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പ്രത്യേക ആനുകൂല്യങ്ങളും സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജനറല്‍ മാനേജര്‍ സിറിയക് വര്‍ഗീസ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



25 May 2009

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുമെന്ന്

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കേരളത്തില്‍ കൂടുതല്‍ ശാഖകള്‍ തുടങ്ങുമെന്ന് ബാങ്കിന്‍റെ ചെയര്‍മാനും എംഡിയുമായ എം.വി നായര്‍ പറഞ്ഞു. അബുദാബിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദേഹം. ജിസിസി രാജ്യങ്ങളിലെ ബാങ്കിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളുമായാണ് ബാങ്ക് ഗള്‍ഫ് മേഖലയിലെത്തിയിട്ടുള്ളതെന്നും എം,വി നായര്‍ പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



24 May 2009

ലുലു താക്കോല്‍ വിതരണം

lulu-hypermarketദോഹ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് നടത്തിയ പ്രമോഷനില്‍ മെര്‍സിഡിസ് ബെന്‍സ് കാറുകള്‍ നേടിയവര്‍ക്കുള്ള കാറിന്റെ താക്കോലുകള്‍ പ്രശസ്ത അറബി കായിക താരം നദ സൈദാനും എം. കെ. ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫും സംയുക്തമായി വിതരണം ചെയ്തു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)



ആലുക്കാസ് ജ്വല്ലറി ദുബായ് ഓയസീസ് സെന്‍ററില്‍

ജോയ് ആലുക്കാസ് ജ്വല്ലറി ദുബായ് ഓയസീസ് സെന്‍ററില്‍ പുതിയ ഷോറൂം ആരംഭിച്ചു. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ഡയറക്ടറായ മിക്കി ജഗ്തിയാനി ഉദ്ഘാടനം നിര്‍വഹിച്ചു. നടി കങ്കണ റാവത്ത് മുഖ്യാതിഥി ആയിരുന്നു. ഈ വര്‍ഷം ജിസിസിയില്‍ മാത്രം 10 ഷോറൂമുകള്‍ തുടങ്ങുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



19 May 2009

ഫ്ലൈ ദുബായിയുടെ ആദ്യത്തെ വിമാനം പുറത്തിറക്കി

ദുബായിയുടെ ലോ ബജറ്റ് വിമാന സര്‍വീസായ ഫ്ലൈ ദുബായിയുടെ ആദ്യത്തെ വിമാനം പുറത്തിറക്കി. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ നടന്ന ചടങ്ങില്‍ ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഫ്ലൈ ദുബായ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം എന്നിവര്‍ പങ്കെടുത്തു. ബോയിംഗ് 737-800 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ഫ്ലൈ ദുബായ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇന്ന് ദുബായില്‍ പുറത്തിറക്കിയത്. ആകെ 50 ബോയിംഗ് വിമാനങ്ങളാണ് ഫ്ലൈ ദുബായ്ക്ക് വേണ്ടി സര്‍വീസ് നടത്തുക. ആദ്യ യാത്ര ജൂണ്‍ ഒന്നിന് ബെയ്റൂത്തിലേക്ക് നടത്തുമെന്നും ജൂണ്‍ രണ്ടിന് അമാനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും ശൈഖ് അഹമ്മദ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



14 May 2009

ജെംസ് സ്കൂളുകളെ ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന്

ജെംസ് മാനേജ് മെന്‍റിന് കീഴിലുള്ള സ്കൂളുകളെ എല്ലാ മേഖലയിലും ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന് ചീഫ് സ്കൂള്‍സ് ഓഫീസര്‍ റാല്‍ഫ് ടാബറര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടേയും സമൂഹത്തിന്‍റേയും സഹകരണത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെംസ് ഗ്രൂപ്പില്‍ പുതുതായി ചാര്‍ജെടുത്ത ശേഷം ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെംസ് സ്കൂളുകളില്‍ ഉന്നത നിലവാരമുള്ള അധ്യാപകരാണ് ഉള്ളതെന്നും ഇത് വിദ്യാഭ്യാസ ഗുണമേന്മ കാത്ത് സൂക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും റാല്‍ഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)



10 May 2009

ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം

പ്രമുഖ കമ്പനിയായ ഡോണിയറിന്‍റെ യു.എ.ഇ ഡീലര്‍മാരുടെ സംഗമം നടന്നു. വിതരണ കമ്പനിയായ അറോറ ട്രേഡിംഗ് സംഘടിപ്പിച്ച സംഗമത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ഷാബിര്‍ ഖൈറലുവാല മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയിലെ പ്രമുഖ തുണി കമ്പനികളില്‍ ഒന്നായി മാറിയ ഡോണിയര്‍ വന്‍ തുക മുടക്കി കൂടുതല്‍ വികസനം ഉറപ്പുവരുത്തിയതായി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ദേബാഷിഷ്, ജമാല്‍ ഹസന്‍ തുടങ്ങിയവരും പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



08 May 2009

സാന്‍ഡിസ്കും റെഡിംഗ്ടണും ധാരണയിലെത്തി.

പ്രമുഖ മെമ്മറി കാര്‍ഡ് നിര്‍മ്മാതാക്കളായ സാന്‍ഡിസ്കും ലോകോത്തര വിതരണ കമ്പനിയായ റെഡിംഗ്ടണും ധാരണയിലെത്തി. ഐ.ടി മേഖലയില്‍ ഇരു കമ്പനികളും യോചിച്ച് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ഇരു കമ്പനികളും ഒപ്പുവച്ചു. ദുബായ് എമിറേറ്റ്സ് ടവറില്‍ നടന്ന ചടങ്ങില്‍ ഇരു കമ്പനികളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)



07 May 2009

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ സമ്മാനമായ മൂന്ന് മെഴ്സിഡസ് ബെന്‍സ് കാറുകള്‍ക്കുള്ള നറുക്കെടുപ്പ് നടന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ധനകാര്യ-വാണിജ്യ മന്ത്രാലയ പ്രതിനിധി ഖാലിദ് അല്‍ മന്‍സൂരി, ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍താഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്തോനേഷ്യന്‍ സ്വദേശി ഡെഡി സുഗി ഹാര്‍ത്തോ, ഫിലിപ്പീന്‍സ് സ്വദേശി ഗില്‍ബര്‍ട്ട് കാസെല്‍ജെ, അറേബ്യന്‍ വംശജനായ ഫറാഹ് കരീം സലാമ എന്നിവര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിച്ചത്.

0അഭിപ്രായങ്ങള്‍ (+/-)



05 May 2009

ആലുക്കാസില്‍ ഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന്‍

ബഹ്റിന്‍ ജോയ് ആലുക്കാസില്‍ ഷോപ്പ് ആന്‍ഡ് ഡ്രൈവ് പ്രമോഷന്‍ പദ്ധതിയുടെ ഗ്രാന്‍ഡ് നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം സ്വദേശി മോഹന്‍ നായര്‍ക്ക് ഒന്നാം സമ്മാനമായ ബി.എം.ഡബ്ലു കാര്‍ ലഭിച്ചു. നിരവധി വിമാന ടിക്കറ്റുകളും നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലെ ജോയ്ആലുക്കാസ് ജ്വല്ലറിയില്‍ നടന്ന ചടങ്ങില്‍ യാസര്‍ ബുള്ളയ്, റീജണല്‍ മാനേജര്‍ ഹെന്‍ റി ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്