07 March 2008

യു.എ.ഇ എക്സ് ചേഞ്ചിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡ്

ബിസിനസ് രംഗത്തെ പ്രാഗത്ഭ്യത്തിനും ഗുണമേന്മയ്ക്കും നല്‍കി വരുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡിന് യു.എ.ഇ എക്സ്ചേഞ്ച് സെന്‍റര്‍ അര്‍ഹമായി.


ബിസിനസ് രംഗത്തെ പ്രാഗത്ഭ്യത്തിനും ഗുണമേന്മയ്ക്കും നല്‍കി വരുന്ന മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവാര്‍ഡിന് യു.എ.ഇ എക്സ് ചേഞ്ച് സെന്‍റര്‍ അര്‍ഹമായി. ധന വിനിമയ രംഗത്തെ സേവനങ്ങള്‍, യു.എ.ഇ യുടെ പൊതു വികസനത്തിന് അനുഗുണമായ വിധത്തില്‍ ഫലപ്രദമായി ഏകോപിച്ചതില്‍ പ്രകടമാക്കിയ മികവിനാണ് അവാര്‍ഡ്. ദുബായ് മൊണാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് എയര്‍ ലൈന്‍സ് ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമില്‍ നിന്ന് യു.എ.ഇ എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടി പുരസ്ക്കാരം ഏറ്റുവാങ്ങി. 27 വര്‍ഷം വര്‍ഷം പൂര്‍ത്തിയാക്കുന്ന യു.എ.ഇ എക്സ്ചേഞ്ചിന് അഞ്ചു ഭൂഖണ്ഡങ്ങളിലായി 370 ലധികം സ്വന്തം ഓഫീസുകളും ആയിരക്കണക്കിന് സഹകാര്യാലയങ്ങളും ഉണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



06 March 2008

ഐസക് പട്ടാണി പറമ്പിലിനെ യു.എ.ഇ സാമ്പത്തിക മന്ത്രാലയം ആദരിച്ചു

ഖലീജ് ടൈംസ് ദിനപത്രത്തിന്‍റെ ഡെപ്യൂട്ടി ബിസിനസ് എഡിറ്ററും മലയാളിയുമായ ഐസക് പട്ടാണി പറമ്പിലിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം ആദരിച്ചു. യു.എ.ഇയുടെ വികസന ദൗത്യത്തിന് സഹായകരമായ രീതിയില്‍ സാമ്പത്തിക വ്യവസായ മന്ത്രാലയത്തെയും സമൂഹത്തേയും പരസ്പരം ബന്ധിപ്പിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്‍കിയ സേവനങ്ങളെ മുന്‍നിര്‍ത്തിയാണ് സാമ്പത്തിക മന്ത്രാലയം ആദരിച്ചത്. 25 വര്‍ഷത്തില്‍ അധികമായി യു.എ.ഇയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഐസക് ജോണിന് പാന്‍ അറബ് മീഡിയ അവാര്‍ഡ് അടക്കം നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)



കാവ്യാര്‍ജുന്‍ ഗ്രൂപ്പും ചൈനീസ് കമ്പനിയായ കെനൂ ബ്രാന്‍ഡും വ്യവസായ സഹകരണ കരാറില്‍ ഒപ്പുവച്ചു

മലയാളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാര്‍ജുന്‍ ഗ്രൂപ്പും ചൈനീസ് കമ്പനിയായ കെനൂ ബ്രാന്‍ഡും വ്യവസായ സഹകരണ കരാറില്‍ ഒപ്പുവച്ചു. കെനു ബ്രാന്‍ഡിന്‍റെ വിവിധ ഉത്പന്നങ്ങള്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് ദുബായില്‍ നടന്ന ചടങ്ങില്‍ ഒപ്പ് വച്ചത്. ഡിവിഡി പ്ലെയര്‍, എ‍ല്‍.സി.ഡി. ടെലിവിഷന്‍, ഡബിള്‍ സിം മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് കാവ്യാര്‍ജുന്‍ ഗ്രൂപ്പ് എംഡി പ്രിന്‍സ് ഇതിനോട് അനുബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലും വിദേശങ്ങളിലും വിതരണ ശൃംഖല സ്ഥാപിക്കുകയും ചെയ്യും. ഡബില്‍ സിം മൊബൈല്‍ ഫോണ്‍ രണ്ട് വര്‍ഷത്തെ വാറണ്ടിയോടെയാണ് വിപണിയിലെത്തുകയെന്നും പ്രിന്‍സ് അറിയിച്ചു. കാവ്യാര്‍ജുന്‍ ഗ്രൂപ്പ് ഫിനാന്‍സ് ഡയറക്ടര്‍ കവിത പ്രിന്‍സ്, കെനൂ ബ്രാന്‍ഡ് പ്രതിനിധികളായ ടെറി, ചിന്‍ സോന്‍സ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

നന്നായി

March 7, 2008 at 8:49 AM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്