05 May 2008

ആക്സിസ് ബാങ്കിന് ദുബായില്‍ ഓഫീസ്

ഇന്ത്യയില്‍ നിന്നുള്ള ആക്സിസ് ബാങ്ക് ദുബായില്‍ ഓഫീസ് തുറന്നു. എന്‍.ആര്‍.ഐ. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ഉദ്ദോശത്തോടെയാണ് ദുബായില്‍ ഓഫീസ് ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് ചെയര്‍മാനും സി.ഇ.ഒ.യുമായ പി.ജെ. നായക് പറഞ്ഞു. പുതിയ ഓഫീസ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്