മിഡില്‍ ഈസ്റ്റിലെ പ്രമുഖ തഹീന നിര്‍മ്മാതാക്കളായ അല്‍ അമീറ ഫുഡ് മാനുഫാക്ചേഴ്സ് ഉദ്പാദനം വര്‍ധിപ്പിക്കുന്നു. വെളുത്ത എള്ള് സംസ്ക്കരിച്ച് ഉണ്ടാക്കുന്ന തഹീനയ്ക്ക് ഗള്‍ഫ് വിപണിയില്‍ ഉണ്ടായ വര്‍ധിച്ച ആവശ്യത്തെ തുടര്‍ന്നാണ് ഇത്. കാലിഫോര്‍ണിയ ഗാര്‍ഡന്‍ ഉള്‍പ്പടെയുള്ള വിതരണക്കാര്‍ ഇപ്പോള്‍ ഇത് വിപണിയില്‍ എത്തിക്കുന്നുണ്ട്. അറ്ബികള്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള തഹീനയ്ക്ക് ഗള്‍ഫ് മലയാളികള്‍ക്കിടയിലും ആവശ്യക്കാര്‍ വര്‍ധിച്ചതായി കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായ കെ.എം.ബഷീര്‍ അറിയിച്ചു. വ്യാപാര ആവശ്യങ്ങള്‍ക്ക് 06 – 539 8000 എന്ന നമ്പറില്‍ ബന്ധപ്പെടണം.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്