01 May 2008

ഇന്ത്യാ പ്രോപ്പര്‍ട്ടി ഷോ നാളെയും മറ്റന്നാളും ദുബായില്‍

പ്രമുഖ പ്രോപ്പര്‍ട്ടി പോര്‍ട്ടലായ ഇന്ത്യ പ്രോപ്പര്‍ട്ടി.കോം ഒരുക്കുന്ന ഇന്ത്യാ പ്രോപ്പര്‍ട്ടി ഷോ നാളെയും മറ്റന്നാളും ദുബായില്‍ നടക്കും. ബാംഗളൂ‍ര്‍, ചെന്നൈ, കൊച്ചി, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ നിര്‍മ്മാതാക്കള്‍ ഷോയില്‍ പങ്കെടുക്കും. ദുബായ് ഷെയ്ക്ക് സായദ് റോഡിലെ ക്രൌണ്‍ പ്ലാസ ഹോട്ടലിലെ ബാള്‍ റൂമിലാണ് ഷോ നടക്കുക. ഇന്ത്യാ പ്രോപ്പര്‍ട്ടി എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന മാഗസിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. വൈകാതെ തന്നെ യു.കെ. യിലും സിംഗപ്പൂരിലും ഷോകള്‍ സംഘടിപ്പിക്കുമെന്ന് അധിക്യതര്‍ പറഞ്ഞു. പ്രശസ്ത പോര്‍ട്ടലായ ഭാരത് മാട്രിമോണിയല്‍.കോമിന്റെ ഉദ്യമമാണ് ഇന്ത്യ പ്രോപ്പര്‍ട്ടി.കോം.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്