17 July 2008

യു.എ.ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം

ഈ വര്‍ഷത്തെ ഓണ ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. എക്സ്ചേഞ്ച് പ്രൊമോഷന്‍ പദ്ധതി ആയ “ഓണ സൌഭാഗ്യം” ആരംഭിച്ചു. ഒരു കോടി രൂപ മൂല്യമുള്ള 200 കാഷ് ബാക്ക് വൌച്ചറുകളും കൊച്ചിയില്‍ രണ്ട് ബെഡ് റൂം ഫ്ലാറ്റുമാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.




യു.എ.ഇ.യ്ക്ക് പുറമെ ഇത്തവണ ബഹറൈന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും യു.എ.ഇ. എക്സ്ചേഞ്ച് ശാഖകള്‍ വഴി പണം അയയ്ക്കുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.




പ്രശസ്ത ചലചിത്ര താരം ലക്ഷ്മി റായി ആണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍.




ജൂലൈ 31ന് തുടങ്ങുന്ന ദ്വൈവാര നറുക്കെടുപ്പില്‍ ഇരുന്നൂറ് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും അര ലക്ഷം രൂപയ്ക്കുള്ള കാഷ് വൌച്ചറുകള്‍ സമ്മാനിയ്ക്കും. സെപ്റ്റംബര്‍ 14ന് നടക്കുന്ന മെഗാ നറുക്കെടുപ്പിലാണ് ഫ്ലാറ്റ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.




കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായ് തങ്ങളുടെ വളര്‍ച്ചയില്‍ ഏറ്റവും ശക്തമായ പിന്‍തുണ നല്‍കിപ്പോരുന്ന പ്രവാസി മലയാളീ സമൂഹത്തിനുള്ള തിരുവോണ സമ്മാനമാണ് ഓണ സൌഭാഗ്യം എന്ന് യു.എ.ഇ. എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്