22 July 2008

ദോഹാ ബാങ്ക് 579.27 മില്യണ്‍ ഖത്തര്‍ റിയാല്‍ ലാഭം നേടി

ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹാ ബാങ്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 579.27 മില്യണ്‍ ഖത്തര്‍ റിയാല്‍ ലാഭം നേടിയതായി ബാങ്ക് അധികൃതര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 462 മില്യണ്‍ ഖത്തര്‍ റിയാലായിരുന്നു ലാഭം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കിന്‍റെ അറ്റാദായത്തില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ടായതായി ദോഹ ബാങ്ക് സി.ഇ.ഒ ആര്‍.സീതാരാമന്‍ പറഞ്ഞു.

പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ദുബായ്, റുമാനിയ, കുവൈറ്റ് എന്നിവിടങ്ങളില്‍ പ്രാദേശിക ഓഫീസുകള്‍ ആരംഭിച്ചതായും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്