ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഗുഡ് ഹെല്‍ത്ത് പ്രോഗ്രാം ആരംഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ സ്തനാര്‍ബുദ ബോധവത്ക്കരണ വീഡിയോയുടെ പ്രകാശനവും നടന്നു. ആരോഗ്യ മന്ത്രാലയം സി.ഇ.ഒ ഡോ. അമിന്‍ അല്‍ അമീരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അധ്യക്ഷത വഹിച്ചു. ഡോ. സലീന മൊയ്തീന്‍കുട്ടി, ഡോ. ഹലീമ, ഡോ.ഷഹീന്‍ ദാവൂദ്, ഡോ. കണ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കമ്യൂണിറ്റി ഗുഡ് ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി നിരവധി സെമിനാറുകളുടെ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്