റാസല്‍ ഖൈമയില്‍ ഇന്ത്യന്‍ നിക്ഷേപം വര്‍ധിപ്പിക്കുമെന്ന് റാസല്‍ഖൈമ കിരീടാവകാശിയും ഉപഭരണാധികാരിയും യൂണിവാഴ്സിറ്റി ചാന്‍സിലറുമായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു. റാസല്‍ ഖൈമയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ത്യക്കാര്‍ക്കുള്ള തൊഴില്‍ അവസരങ്ങളും വര്‍ദ്ധിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
ഇടിഎ ആസ്ക്കോണിന്‍റെയും റാസല്‍ഖൈമ സര്‍ക്കാറിന്‍റേയും സംയുക്ത സംരംഭമായ റാക്ക് മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് സര്‍വീസ് യൂണിവേഴ്സിറ്റി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് യൂണിവാഴ്സിറ്റി ചാന്‍സിലര്‍ കൂടിയായ ഷേഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ഇക്കാര്യം അറിയിച്ചത്. ഇടിഎ എംഡി സലാഹുദ്ദീന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്