17 August 2009

പ്രൊഫഷണല്‍ കൊരിയര്‍ ദുബായില്‍

ഇന്ത്യയിലെ പ്രമുഖ കൊരിയര്‍ സ്ഥാപനമായ പ്രൊഫഷണല്‍ കൊരിയര്‍ ദുബായില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര തലത്തില്‍ സേവനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാമത്തെ രാജ്യാന്തര ഓഫീസാണ് ദുബായില്‍ തുറന്നിരിക്കുന്നതെന്ന് എം.ഡി തോമസ് ജോണ്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ പി.എം എബ്രഹാം, എസ്. അഹമ്മദ് മീരാന്‍, ഉമ്മന്‍ സി. ചാക്കോ, സുരേഷ് ഭരതന്‍, റോണി ജോര്‍ജ്ജ് , വി. ശ്രീനാഥ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്