ബഹ്റൈനിലെ പ്രമുഖ സ്ഥാപനമായ ബഹ്റൈന്‍ ഫിനാന്‍സ് കമ്പനിയും കോര്‍പ്പറേഷന്‍ ബാങ്കും തമ്മിലുള്ള കരാര്‍ ഒപ്പുവച്ചു. ഇതനുസരിച്ച് ബഹ്റൈനില്‍ നിന്നും ഇന്ത്യയിലേക്ക് ഡ്രാഫ്റ്റു വഴിയും ഡോര്‍ ടു ഡോര്‍ ഡെലിവറിയായും പണമയക്കാനുള്ള സംവിധാനം നിലവില്‍ വരും. വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനായി കോര്‍പ്പറേഷന്‍ ബാങ്ക് ഗള്‍ഫ് മേഖലയിലെ 11 ധനവിനിമയ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബാങ്ക് ചെയര്‍മാന്‍ എം.ഗാര്‍ഗ് അറിയിച്ചതാണ് ഇക്കാര്യം. ബഹ്റൈന്‍ ഫിനാന്‍സ് കമ്പനിക്ക് രാജ്യത്ത് 22 ശാഖകളുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്