06 October 2009

ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു

ദുബായിയുടെ ആദ്യ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് ഖത്തറിലേക്ക് സര്‍വീസ് ആരംഭിക്കുന്നു. ഈ മാസം 18 മുതലാണ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഈ വിമാക്കമ്പനി സര്‍വീസ് തുടങ്ങുന്നത്. ദിവസവും രണ്ട് സര്‍വീസുകള്‍ വീതം ഖത്തറിലേക്ക് ഉണ്ടാകുമെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദുബായില്‍ നിന്ന് ദോഹയിലേക്ക് വണ്‍ വേ ടിക്കറ്റിന് ടാക്സ് അടക്കം 200 ദിര്‍ഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഫ്ലൈ ദുബായ് ഇപ്പോള്‍ ഏഴ് റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്