സ്വകാര്യ മേഖലയില്‍ കേരളത്തിലെ ആദ്യ വനിതാ എഞ്ചിനീയറിംഗ് കോളേജിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയായി. പാലക്കാട് എരട്ടയാലില്‍ പ്രൈം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫോര്‍ വുമണ്‍ എന്ന പേരില്‍ കോളേജ് ഈ അധ്യയന വര്‍ഷം തന്നെ ആരംഭിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നീ നാല് ശാഖകളില്‍ ബി.ടെക് ക്ലാസുകള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡയറക്ടര്‍മാരായ അബ്ദുല്‍ സലാം, പി.വി അഷ്റഫ്, അബ്ദുല്‍ ഹമീദ് നഹ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്