29 May 2009

എന്‍.കെ.എം. ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ്

ദോഹ: എന്‍.കെ.എം. ഗ്രൂപ്പിന്റെ കീഴില്‍ ദോഹയില്‍ അല്‍ മര്‍ക്കിയയില്‍ ഖത്തര്‍ ഷോപ്പിങ് കോംപ്ലക്‌സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്ന് വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്നു. 35,000 ചതുരശ്ര അടിയില്‍ മൂന്നു നിലകളിലായി നിത്യ ജീവിതത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടയ്ക്കു കീഴില്‍ ലഭ്യം ആക്കാനുള്ള സംവിധാനവും ആയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് തുറക്കുന്നത് എന്ന് മാനേജിങ് ഡയറക്ടര്‍ എന്‍. കെ. മുസ്തഫ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷണ സാധനങ്ങള്‍, മാംസം, മത്സ്യം, പച്ചക്കറി, ഇലക്‌ട്രോണിക്‌സ്, റെഡിമെയ്ഡ്‌സ്, ഫുട്ട്‌വേര്‍, ബാഗ്‌സ്, സ്റ്റേഷനറി, കാര്‍പ്പറ്റ് തുടങ്ങിയ സാധനങ്ങളുടെ പ്രത്യേക വിഭാഗങ്ങള്‍ കോംപ്ലക്‌സിന് അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. കഫെറ്റീരിയ, ബേക്കറി തുടങ്ങിയവയും കോംപ്ലക്‌സിന് അകത്തുണ്ട്. വില ക്കുറവില്‍ ഉപഭോ ക്താക്കള്‍ക്കാ വശ്യമായ സാധനങ്ങള്‍ നല്‍കാനാണു ദ്ദേശിക്കുന്നതെന്ന് സി. ഇ. ഒ. സല്‍മാന്‍ മുസ്തഫ പറഞ്ഞു. മാനേജര്‍ അബ്ദുള്‍ ഖാദര്‍, ബിസിനസ്സ് ഡെവലപ്‌മെന്റ് മാനേജര്‍ സുനില്‍ കുമാര്‍, പബ്ലിക്‌ റിലേഷന്‍സ് മാനേജര്‍ ഷുഹൈല്‍, അസി. പബ്ലിക് റിലേഷന്‍സ് മാനേജര്‍ റിയാസ് എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്