14 May 2009

ജെംസ് സ്കൂളുകളെ ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന്

ജെംസ് മാനേജ് മെന്‍റിന് കീഴിലുള്ള സ്കൂളുകളെ എല്ലാ മേഖലയിലും ഉന്നതമായ മികവ് പൂലര്‍ത്തുന്ന സ്കൂളുകളാക്കി മാറ്റുമെന്ന് ചീഫ് സ്കൂള്‍സ് ഓഫീസര്‍ റാല്‍ഫ് ടാബറര്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുടേയും സമൂഹത്തിന്‍റേയും സഹകരണത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെംസ് ഗ്രൂപ്പില്‍ പുതുതായി ചാര്‍ജെടുത്ത ശേഷം ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെംസ് സ്കൂളുകളില്‍ ഉന്നത നിലവാരമുള്ള അധ്യാപകരാണ് ഉള്ളതെന്നും ഇത് വിദ്യാഭ്യാസ ഗുണമേന്മ കാത്ത് സൂക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും റാല്‍ഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്