26 April 2009

എംകേ ഗ്രൂപ്പ് സൗൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

എംകേ ഗ്രൂപ്പ് സൗൗദിയിലെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഈ വര്‍ഷം ദമാമില്‍ ഒരു ഹൈപ്പര്‍മാര്‍ക്കറ്റും ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും റിയാദില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരു ഡിപ്പാര്‍ട്ട് മെന്‍റ് സ്റ്റോറും ആരംഭിക്കുമെന്ന് എം.കേ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 500 മില്യണ്‍ റിയാലിന്‍റെ ഈ പദ്ധതികളില്‍ 3500 ഓളം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സൗദി റീജണല്‍ ഡയറക്ടര്‍ പക്കര്‍കോയ മുഹമ്മദ് ഹാരിസ്, ഷഹിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്