11 April 2009

എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പൂര്‍ത്തിയായി

ഗുരുവായൂരിലെ എസ്. ആര്‍. കെ. ഗോവര്‍ദ്ധന്‍ പാര്‍പ്പിട സമുച്ചയം പൂര്‍ത്തിയായി. ഈ കഴിഞ്ഞ ഏപ്രില്‍ ആറിന് രാവിലെ പതിനൊന്ന് മണിക്ക് പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ഉടമകള്‍ക്ക് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. എസ്. ആര്‍. കെ. ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക്, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ശ്രീ ദിനേശ് കുമാര്‍, ഡയറക്ടര്‍ മാരായ ശ്രീ അഷ്‌റഫ്, ശ്രീ ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
 
കേരളത്തിലെ ആദ്യത്തെ ടൌണ്‍ ഷിപ്പ് വിസ്മയമായ “സ്കൈ വിങ്സ്” ഉള്‍പ്പടെ ഇരുപതോളം പാര്‍പ്പിട സമുച്ചയങ്ങളാണ് എസ്. ആര്‍. കെ. നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. ആഗോള മാന്ദ്യം നേരിടുന്ന ഈ അവസ്ഥയിലും ഒരു പദ്ധതി പോലും മുടങ്ങാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് എന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ റഷീദ് മാലിക്ക് അറിയിച്ചു. ഏകദേശം കാല്‍ നൂറ്റാണ്ടോളം എസ്. ആര്‍. കെ. യില്‍ വിശ്വാസം അര്‍പ്പിച്ചു പോരുന്ന ഉപഭോക്താക്കള്‍ ആണ് തങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഗുണ നിലവാരത്തിന് ഏറ്റവും പ്രാധാന്യം നല്‍കിയാണ് ഓരോ പദ്ധതിയും പൂര്‍ത്തി ആക്കുന്നത് എന്ന് മറ്റ് അധികൃതര്‍ വ്യക്തമാക്കി.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്