09 April 2009

ഖത്തറിലെ റിത്താജ് ഗ്രൂപ്പ് കേരളത്തിലേക്ക്

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിത്താജ് ഖത്തര്‍ തൃശ്ശൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ പാര്‍പ്പിട പദ്ധതികള്‍ ആരംഭിക്കുന്നു. തൃശ്ശൂര്‍ തളിക്കുളത്ത് 31ഉം കയ്പമംഗലത്ത് 20ഉം വില്ലകളുടെ നിര്‍മാണമാണ് ഉടന്‍ ആരംഭിക്കുകയെന്ന് റിത്താജ് ഖത്തര്‍ ചെയര്‍മാന്‍ മുബാരക് ബിന്‍ അലി അല്‍ അത്ബയും വാടാനപ്പിള്ളി സ്വദേശിയായ ഡയറക്ടര്‍ മുഹമ്മദ് സിദ്ധിഖും പത്ര സമ്മേളനത്തില്‍ പറഞ്ഞു. മുന്ന വില്ല എന്ന് നാമകരണം ചെയ്യപ്പെടുന്ന ഇവ സമുദ്ര തീരത്തോടടുത്തായിരിക്കും.
 
1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒറ്റ നില ബജറ്റ് വില്ല, 1550 ചതുരശ്ര അടി ഇരു നില സെമി ലക്ഷ്വറി വില്ല, 1998 ചതുരശ്ര അടി ഇരു നില ലക്ഷ്വറി വില്ല എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ഭവനങ്ങളാണ് പണിയുന്നത്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഇവ മിതമായ വിലയ്ക്കാണ് ലഭ്യമാക്കുക. ഒരു വര്‍ഷത്തിനു ശേഷം പണി പൂര്‍ത്തിയാവും. തൃശ്ശൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രമായ സ്‌നേഹ തീരത്തിനടുത്താണ് ഭവന പദ്ധതികള്‍ വരുന്നത്.
 
എറണാകുളം, കോട്ടയം ജില്ലകളിലെ ഭവന പദ്ധതികള്‍ ആറു മാസത്തിനു ശേഷമാണ് ആരംഭിക്കുക. ഈ രണ്ട് ജില്ലകളിലായി നൂറോളം വില്ലകളാണ് പണിയുന്നത്. എറണാകുളത്ത് റിത്താജ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന പേരില്‍ ട്രാവല്‍ - റിക്രൂട്ട്‌മെന്റ് ബിസിനസുള്ള റിത്താജ് ഗ്രൂപ്പിന് ട്രേഡിങ്, കോണ്‍ട്രാക്ടിങ്, മാന്‍പവര്‍ റിക്രൂട്ട്‌മെന്റ്, ഹെവി വെഹിക്കിള്‍ റെന്റല്‍, റിയല്‍ എസ്റ്റേറ്റ്, ക്ലീനിങ് സര്‍വീസ്, റസ്റ്റോറന്റ് എന്നീ മേഖലകളില്‍ സാന്നിധ്യമുണ്ട്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്