02 February 2010

883 കോടി ദിര്‍ഹം ലാഭവുമായി ഇത്തിസാലാത്ത്

etisalat-logoഅബുദാബി: യു. എ. ഇ യിലെ ടെലിഫോണ്‍ കമ്പനിയായ ഇത്തിസാലാത്തിന്റെ 2009 ലെ ലാഭം 883 കോടി ദിര്‍ഹം എന്നു കണക്കുകള്‍ പറയുന്നു. സര്‍ക്കാര്‍ വിഹിതം കഴിച്ച് മൊത്തം ലാഭം 121.7 കോടി ദിര്‍ഹം. 2008 ല്‍, 851 കോടിയായിരുന്നു ലാഭം. ഇക്കുറി 16 ശതമാനം ലാഭത്തില്‍ വര്‍ദ്ധനവുണ്ട്. യു. എ. ഇ. യില്‍ മൊത്തം 77.4 ലക്ഷം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6% വര്‍ദ്ധനവ് മൊബൈല്‍ ഉപഭോക്താക്കളിലുണ്ട്. ലാന്റ് ലൈന്‍ ഉപഭോക്താക്കള്‍ 13.3 ലക്ഷമാണ് ഇതിലും ഈ വര്‍ഷം 16% വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
 
ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടം അവകാശ പ്പെടാവുന്ന മറ്റൊരു സംരംഭമാണ് ഫൈബര്‍ ഒപ്റ്റിക് കേബിളു കളിലേക്കുള്ള മാറ്റം. അബു ദാബിയില്‍ ഏറെക്കുറെ പൂര്‍ത്തിയായി ക്കഴിഞ്ഞ ഈ സംവിധാ‍നം, 2011 ആകുമ്പൊഴേക്ക് യു. എ. ഇ. മൊത്തം ഫൈബര്‍ ഒപ്റ്റിക് കേബിള്‍ വഴി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.

Labels:

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്