16 December 2009

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിക്കുന്നു

ഇന്ത്യന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തന സമയം ഡിസംബര്‍ 18 മുതല്‍ മാറുന്നു. പുതുക്കിയ സമയ ക്രമമനുസരിച്ച്‌ നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (NSE) യും ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ചും (BSE) രാവിലെ 9 മണിക്ക്‌ ആരംഭിച്ച്‌ വൈകീട്ട്‌ 3:30 വരെ ആയിരിക്കും പ്രവര്‍ത്തിക്കുക. നിലവില്‍ ഇത്‌ രാവിലെ 9:55 മുതല്‍ വൈകീട്ട്‌ 3:30 വരെ ആണ്‌.
 
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അതിവേഗം കര കയറി ക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ അന്താരാഷ്ട്ര തലത്തില്‍ ഉള്ള നിക്ഷേപകര്‍ ധാരാളമായി കടന്നു വരുന്ന സന്ദര്‍ഭ മാണിത്‌. പുതുക്കിയ സമയ ക്രമം വിപണിയെ എപ്രകാരം ആയിരിക്കും ബാധിക്കുക എന്ന് ആകാംക്ഷാ പൂര്‍വ്വമാണ്‌ നിക്ഷേപകര്‍ നോക്കി ക്കൊണ്ടിരിക്കുന്നത്‌.
 
- എസ്. കുമാര്‍
 
 

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്