കൊച്ചിയില്‍ നടക്കാനിരിക്കുന്ന ലോക നിക്ഷേപക സംഗമത്തിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി. ഫോക്കസ് കേരള എന്ന പേരില്‍ ജൂലൈ 24,25 തീയതികളിലാണ് സംഗമം നടക്കുക. കേരളത്തില്‍ സുരക്ഷിതമായി നിക്ഷേപിക്കാവുന്ന സംരംഭങ്ങളെക്കുറിച്ച് സമഗ്രമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചേംബര്‍ വൈസ് പ്രസിഡന്‍റ് എന്‍.എം ശറഫുദ്ദീന്‍, മുഹമ്മദ് കുട്ടി, പി.ആര്‍ കല്യാണ രാമന്‍, പി. ജയദീപ്, ലൈജു കാരോത്തുകുഴി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്