ധനവിനിമയ രംഗത്ത് പ്രശസ്തരായ യു.എ.ഇ എക്സ് ചേഞ്ച്, ഷാര്‍ജ ഗവണ്‍മെന്‍റ് നല്‍കുന്ന ഹ്യൂമന്‍ റിസോഴ്സ് ഡെവലപ് മെന്‍റ് അവാര്‍ഡ് നേടി. ബാങ്കിംഗ്-ഫിനാന്‍സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ നിയമനം ഉറപ്പാക്കുകയും ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തി എടുക്കുകയും ചെയ്തത് പരിഗണിച്ചാണ് ഈ അവാര്‍ഡ്. ഷാര്‍ജ എക്സ് പോ സെന്‍ററില്‍, നാഷണല്‍ കരിയര്‍ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയില്‍ നിന്ന് യു.എ.ഇ എക്സ് ചേഞ്ച് ചെയര്‍മാന്‍ അബ്ദുല്ല ഹുമൈദ് അലി അല്‍ മസ്രാഇയും മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി.ആര്‍ ഷെട്ടിയും അവാര്‍ഡ് ഏറ്റുവാങ്ങി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്