
കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം ഇറക്കുന്നതിനുള്ള മികച്ച സമയമാണ് ഇതെന്ന് പ്രമുഖ നിര്‍മ്മാണ കമ്പനിയായ എസ്. ആര്‍. കെ. ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ കെ. ആര്‍. മാലിക് അഭിപ്രായപ്പെട്ടു. കേരളത്തില്‍ നിക്ഷേപം ഇറക്കുന്നതിന് പ്രവാസി മലയാളികള്‍ക്ക് താല്‍പര്യം ഉണ്ടെന്നാണ് ഗ്ലോബല്‍ വില്ലേജിലെ തങ്ങളുടെ സ്റ്റോളില്‍ എത്തിയ ഭൂരിഭാഗം പേരും അഭിപ്രായ പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു മാലിക്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധം ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലും ബജറ്റ് അപ്പാര്‍ട്ട് മെന്‍റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ. ബി. ഗണേഷ് കുമാര്‍, എസ്. ആര്‍. കെ. ഗ്രൂപ്പ് എക്സികുട്ടീവ് ഡയറക്ടര്‍ ദിനേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്