ഒമ്പതാമത് അറബ് അന്താരാഷ്ട്ര പ്ലാസ്റ്റിക്ക് റബര്‍ ഉല്‍പ്പന്ന പ്രദര്‍ശനമായ അറബ്പ്ലാസ്റ്റ് ശനിയാഴ്ച്ച ആരംഭിക്കും. ദുബായ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് പരിപാടി. പത്തിനാരംഭിക്കുന്ന പ്രദര്‍ശനം 13 വരെ നീളും. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകീട്ട് ഏഴുമണി വരെയാണ് പ്രദര്‍ശനം. ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി പ്ലാസ്റ്റിക്ക്, റബ്ബര്‍ ഉല്‍പ്പന്ന മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്