ദുബായിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കുന്നു. ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ വൈവിദ്യമേറിയ പരിപാടികളാണ് ഉണ്ടാവുക. ചെറിയ പെരുന്നാള്‍ ദുബായില്‍ ആഘോഷ പൂര്‍വം കൊണ്ടാടുന്നതിനുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഡി.എസ്.എഫ് ഓഫീസും എമിറേറ്റ്സ് എയര്‍ ലൈന്‍സും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികളെയാണ് ഈ കാലയളവില്‍ പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് സി.ഇ.ഒയും ഡി.എസ്.എഫ് ഓഫീസ് സുപ്രീം കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. ഇസ്ലാമിന്‍റെ ധാര്‍മികവും സാംസ്കാരികവുമായ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്