പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ എംകേ ഗ്രൂപ്പും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഹ്യുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റബിള്‍ എസ്റ്റാബ്ലിഷ്മെന്‍റും സംയുക്തമായി ഗിഫ്റ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നു.
റമസാന്‍ സമയത്ത് ഈ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാവുന്നതാണ്.
പാവപ്പെട്ട ആളുകളെ സഹായിക്കാനും വിലക്കയറ്റം ഇവര്‍ക്ക് ബാധകമാകാതെ നോക്കാനും ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ കൊണ്ട് കഴിയുമെന്ന് എംകേ ഗ്രൂപ്പ് എം.ഡി യൂസഫലി എം.എ പറഞ്ഞു.
നേരത്തെ ഇത് സംബന്ധിച്ച കരാറില്‍ എം.എ യൂസഫലിയും ഇബ്രാഹിം മുഹമ്മദ് ബുമില്‍ഹയും ഒപ്പുവച്ചു. യു.എ.ഇയിലെ ഏറ്റവും നല്ല സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ആയതുകൊണ്ടാണ് ലുലുവിനെ ഇതിലേക്കായി തെരഞ്ഞെടുത്തതെന്നും യൂസഫലി പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്