07 March 2010

ഹാദി എക്സ് രണ്ട് പുതിയ ശാഖകള്‍ ദുബായില്‍ ആരംഭിക്കുന്നു

പ്രമുഖ സ്വകാര്യ ധനവിനിമ സ്ഥാപനമായ ഹാദി എക്സ് രണ്ട് പുതിയ ശാഖകള്‍ ദുബായില്‍ ആരംഭിക്കുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ചേര്‍ന്ന് ഇന്ത്യയിലെ ബാങ്കിന്‍റെ 576 ബ്രാഞ്ചുകളിലേക്ക് പണം എത്തിക്കാനുള്ള സംവിധാനം ആരംഭിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹാദി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഹാദി സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയര്‍മാന്‍ ജി.എ ഷേണായി, എംഡിയും സിഇഒയുമായ
ഡോ. വി.എ ജോസഫ് ഹാദി എക്സ്‍‍പ്രസ് ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് പോള്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെ ബാങ്കിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്നും ഗള്‍ഫ് രാജ്യങ്ങളിലേ പ്രവാസി ഇന്ത്യക്കാര്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ആരംഭിക്കുമെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡി ഡോ. വി എ ജോസഫ് പറഞ്ഞു.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്