22 February 2010

ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന പ്രദര്‍ശനമായ ഗള്‍ഫുഡ് ആരംഭിച്ചു. ഇന്ത്യ പ്രത്യേക പവലിയനുമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്.

ഭക്ഷ്യോത്പന്ന , ആതിഥ്യ മേഖലയിലെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദര്‍ശമാണ് ഗള്‍ഫുഡ്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 3500 ലധികം കമ്പനികളാണ് പങ്കെടുക്കുന്നത്. വിവിധ ഭക്ഷ്യോത്പന്നങ്ങളും ഹോട്ടലുകള്‍ക്ക് വേണ്ട യന്ത്രങ്ങളും മറ്റ് അനുബന്ധ സാമഗ്രികളുമാണ് മേളയില്‍ ഉള്ളത്.


ഇന്ത്യ പ്രത്യേക പവിലിയനുമായി മേളയില്‍ സജീവമാണ്. ഈസ്റ്റേണ്‍, കെ.എല്‍.എഫ് നിര്‍മ്മല്‍, സാറാസ് തുടങ്ങി കേരളത്തില്‍ നിന്നുള്ള നിരവധി കമ്പനികളും മേളയ്ക്ക് എത്തിയിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ വ്യാപാരം വിപുലമാക്കാനാണ് തങ്ങളുടെ പദ്ദതിയെന്ന് കെ.എല്‍.എഫ് നിര്‍മല്‍ ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് പറഞ്ഞു.



ചക്കയട, കൂര്‍ക്ക പുഴുങ്ങിയത്, നെയ്പ്പായസം, പിടി തുടങ്ങി മലയാളികള്‍ ഇഷ്ടപ്പെടുന്ന റെഡി റ്റു കുക്ക് വിഭവങ്ങളുമായാണ് സാറാസ് എത്തിയിരിക്കുന്നത്. വിദേശ മലയാളികള്‍ക്ക് പരമ്പരാഗത രുചികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതെന്ന് അന്ന ഗ്രൂപ്പ് ഓഫ് കമ്പനീസ് ചീഫ് എക്സികുട്ടീവ് ബോബി എം. ജേക്കബ്.

പ്രദര്‍ശന വലിപ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്‍റെ വളര്‍ച്ചയുണ്ട് ഇത്തവണ ഗള്‍ഫുഡിന്.

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്