ബഹ്റിനിലെ അല്‍ നൂര്‍ ഇന്‍റര്‍നാഷണള്‍ സ്കൂളില്‍ സി.ബി.എസ്.ഇ വിഭാഗത്തില്‍ പ്ലസ് ടു ആരംഭിക്കുന്നു. സി.ബി.എസ്.ഇ വിഭാഗത്തില്‍ ഇപ്പോള്‍ ചേരുന്ന കുട്ടികള്‍ക്ക് മുഴുവന്‍ വിദ്യാഭ്യാസവും അല്‍ നൂറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മികച്ച പഠന നിലവാരം ഉറപ്പാക്കാനായി മികച്ച സൗകര്യങ്ങള്‍ നല്‍കുന്നുണ്ടെന്നും കല, സാഹിത്യം, സംസ്ക്കാരം, കായികം തുടങ്ങിയവയ്ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അലി ഹസന്‍, ഡയറക്ടര്‍ മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ ഹസന്‍ മെഹ്ദി, നഖ് വി, ഡോ. ദീപ താന്‍ന എന്നിവരും പങ്കെടുത്തു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്