യുഎഇ റിയല്‍ എസ്റ്റേറ്റ് ബാങ്കിംഗ് രംഗത്തെ പ്രമുഖ ഗ്രൂപ്പുകളായ അംലക് ഫിനാന്‍സും തംവീലും തമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചു. റിയല്‍ എസ്റ്റേറ്റ് ബാങ്കിന്‍റെ കീഴിലാകും ഇനി ഇരു ഗ്രൂപ്പും പ്രവര്‍ത്തിക്കുക. യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പിന്തുണയോടെ ലയന ചര്‍ച്ചകള്‍ തുടങ്ങിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ലയനം, തകരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്