ബാംഗളൂര്‍ പ്രോപ്പര്‍ട്ടി എക്സ് പോ ഇന്ന് മുതല്‍ ദുബായില്‍ ആരംഭിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകീട്ട് ആറിന് ദേര ദുബായിലെ റിനൈസന്‍സ് ഹോട്ടലില്‍ കോണ്‍സുല്‍ പാര്‍ത്ഥ റേ ഉദ്ഘാടനം ചെയ്യും.
കര്‍ണാടകത്തില്‍ നിന്നുള്ള 21 നിര്‍മ്മാണ കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്